ചെന്നൈ: ഇന്ത്യയിലെ സ്തനാര്‍ബുദ രോഗികളില്‍ നാലില്‍ ഒരാള്‍ക്ക് പാരമ്പര്യ ജനിതക വകഭേദം രോഗബാധയ്‌ക്ക് കാരണമായതായി കണ്ടെത്തി. ഈ വകഭേദങ്ങളില്‍ ഭൂരിഭാഗവും ബിആര്‍സിഎ വണ്‍, ബിആര്‍സിഎ ടു ജീനുകള്‍ക്ക് പുറത്താണ് സംഭവിക്കുന്നത്. അതിനാല്‍ ഇതിനായുള്ള ടെസ്റ്റുകള്‍ ചെയ്താല്‍ മാത്രം രോഗബാധ കണ്ടെത്താനാവില്ലെന്ന് പഠനം പറയുന്നു.
മദ്രാസ് ഐഐടി, കാര്‍കിനോസ് ഹെല്‍ത്ത്‌കെയര്‍, ചെന്നൈയിലെ കുമാരന്‍ ഹോസ്പിറ്റല്‍, ചെന്നൈ ബ്രെസ്റ്റ് സെന്റര്‍ എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തിലെ ഈ കണ്ടെത്തലുകള്‍ ബിഎംസി കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്രാസ് ഐഐടിയിലെ നാഷണല്‍ കാന്‍സര്‍ ടിഷ്യു ബയോബാങ്കില്‍ നിന്ന് 479 സ്തനാര്‍ബുദ രോഗികളില്‍ നിന്നുള്ള ജെര്‍ംലൈന്‍ ഡിഎന്‍എ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്.
















