തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുളള സീറ്റ് വിഭജനത്തില്‍ ധാരണയായി.ഇതുപ്രകാരം തിരുവമ്പാടി സീറ്റ് മുസ്ലീം ലീഗ് കോണ്‍ഗ്രസിന് നല്‍കും. പകരം പട്ടാമ്പി ലീഗ് ഏറ്റെടുക്കും.രണ്ട് സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കാനും ലീഗില്‍ ആലോചനയുണ്ട്.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണയും 27മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍. പാലക്കാട് കോങ്ങാടിന് പകരം കോഴിക്കോട് ബാലുശേരിയില്‍ ലീഗ് മത്സരിക്കും.
പുനലൂര്‍ ചടയമംഗലം സീറ്റുകളും വച്ച് മാറാന്‍ ധാരണയായി.എന്നാല്‍ പ്രാദേശിക ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ ധാരണ.















