Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

കേരള സ്റ്റോറി 2 എന്ന സിനിമ പറയുന്ന യഥാർത്ഥമായ ലൗ ജിഹാദ് എന്ന വിഷയത്തിന് മുകളിൽ, ബീഫിനെക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് ഇസ്ലാം വെറുപ്പാണ് സിനിമയുടെ പ്രമേയം എന്ന് വരുത്തിത്തീർക്കുക എന്നതാണ് തൽപ്പര കക്ഷികൾ ഈ തേഡ് റേറ്റ് ട്രിക്കു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 09:12 pm IST
in Kerala, India

തൃശൂര്‍: “കേരളസ്റ്റോറിയുടെ രണ്ടാം ഭാഗം കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥയാണ്”.- കേരള സ്റ്റോറി 2ാം ഭാഗത്തിനെതിരായ വിവാദത്തിനെതിരെ തൃശൂരിലെ ഡിജിറ്റല്‍ ക്രിയേറ്ററായ രാജീവ് മേനോന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

രാജീവ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളാ സ്റ്റോറി 2 എന്ന സിനിമ പിടിച്ചത് RSS എന്ന സംഘടനയല്ല. ആ സിനിമയും സംഘപരിവാറും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് പറയുന്നത് Al പ്ലാറ്റ്ഫോമായ chat GPTയാണ്. കേരളസ്റ്റോറി ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ തന്നെ അതിന്റെ നിർമ്മാതാവായ വിപുൽ അമൃതലാൽ ഷാ താൻ സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ ഭാഗമല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ജിഹാദികളും, അവരുടെ പാദസേവ ചെയ്ത് ജീവിക്കുന്ന കമ്മ്യുണിസ്റ്റ് കോൺഗ്രസ്സ് പാർട്ടി അടിമകളും, ഒരേ സ്വരത്തിൽ ഇക്കാര്യത്തിൽ സംഘപരിവാറിനെ തെറിവിളിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഒരു പ്രത്യേക രീതിയിൽ ബീഫിന്റെ പേര് പറഞ്ഞ്, ബീഫ് ഫെസ്റ്റ് നടത്തിയൊക്കെയാണ് സംഘികളോട് എന്ന മട്ടിൽ സിനിമക്കെതിരെ ആക്രമണം നടക്കുന്നത്. അതായത് സിനിമ പറയുന്ന യഥാർത്ഥമായ ലൗ ജിഹാദ് എന്ന വിഷയത്തിന് മുകളിൽ, ബീഫിനെക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് ഇസ്ലാം വെറുപ്പാണ് സിനിമയുടെ പ്രമേയം എന്ന് വരുത്തിത്തീർക്കുക എന്നതാണ് തൽപ്പര കക്ഷികൾ ഈ തേഡ് റേറ്റ് ട്രിക്കു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.

കേരളാ സ്റ്റോറി ബിയോണ്ട് എന്നാണ് സിനിമയുടെ ടൈറ്റിൽ. ബിയോണ്ട് എന്നാൽ അപ്പുറം. അതായത് കേരളത്തിനപ്പുറം. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് ദുരൂപയോഗം ചെയ്ത് മതം മാറ്റുന്ന ലൗജിഹാദ് തുടങ്ങി വച്ചത് കേരളത്തിലായതിനാൽ, ആ പ്രവൃത്തിയെ കേരളാ സ്റ്റോറി എന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. കേരളത്തിന് പുറത്തു നടക്കുന്ന ഒരു ലൗജിഹാദ് സ്റ്റോറിയിൽ ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് തീറ്റിക്കുന്ന ഒരു രംഗമാണ് ഇപ്പോഴത്തെ വിവാദ വിഷയം. അതാകട്ടെ മധ്യപ്രദേശിൽ യഥാർത്ഥമായി നടന്ന സംഭവവുമാണ്. എങ്കിലും ഇക്കാര്യത്തിൽ എന്തിനാണ് ഇവരൊക്കെ സംഘപരിവാറിനെ ആഞ്ഞ് തെറിവിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാമോ?
അതിന്റെ കാരണം പറഞ്ഞു തരാം. ഒരു വിധപ്പെട്ട ഹിന്ദുക്കളൊക്കെ മതേതരോളിത്തരം എന്ന കപടതയ്‌ക്ക് അടിമപ്പെട്ടു പോയവരാണ്. മലമ്പാമ്പിനെ വളർത്തിയ വിഡ്ഡിയുടെ മനസ്സാണ് ഹിന്ദുക്കൾക്ക്. മലമ്പാമ്പ് ഒപ്പം വന്ന് കിടക്കുമ്പോൾ, ഈ പാമ്പ് എത്രയേറെ എന്നെ സ്നേഹിക്കുന്നു എന്ന് കരുതാനുള്ള മൂള മാത്രമേ അതുങ്ങൾക്കുള്ളൂ. എന്നാൽ പാമ്പ് ഒപ്പം കിടന്ന്, ഇയാളെ തിന്നാനുള്ള പാകതയിൽ ഞാൻ എത്തിയോ എന്ന് അളവെടുത്തുകൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ പല വിധ മതങ്ങളിൽ നിന്ന് ആക്രമണം നേരിട്ട് എറെ ദുരിതങ്ങൾ അനുഭവിച്ച് എക്സ്പീരിയൻസ് ഉണ്ടായാലും പഠിക്കാത്ത വർഗ്ഗങ്ങളെ തലയിൽ തലച്ചോറിന് പകരം കളിമണ്ണ് ചുമക്കുന്നവർ എന്നേ വിളിക്കാൻ കഴിയൂ.

സംഗതി “ചാണകങ്ങൾ” എന്നാണ് വിളിപ്പേര് എങ്കിലും ഹിന്ദുക്കളിൽ ബുദ്ധിയുദിച്ച എക വർഗ്ഗമാണ് സംഘപരിവാറുകാർ. അവർ കാര്യങ്ങളെ നേരത്തെ തിരിച്ചറിഞ്ഞവരാണ്. ആയിരം വർഷങ്ങൾക്ക് മുമ്പേ സംഘപരിവാര മനസ്സുള്ള ഹിന്ദുക്കൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ആ കാറ്റഗറിയിൽ വരുന്ന ഹിന്ദു രാജാക്കന്മാർ മത അധിനിവേശങ്ങളെ ചെറുത്ത് നിന്നതുകൊണ്ടാണ് ഇന്ന് ലോകത്ത് ഹിന്ദുക്കൾ അവശേഷിക്കുന്നത്. അന്ന് ആക്രമണകാരികളോടൊപ്പം നിന്ന് രാജ്യത്തെയും ഹിന്ദുക്കളേയും ഒറ്റിയവരുടെ അതേ രീതിയാണ് ഇന്ന് മതേതരോളികൾ പിന്തുടരുന്നത്.

എന്തുകൊണ്ട് സിനിമയുടെ പേരിൽ സംഘികൾക്ക് നേരെ ആക്രമണം എന്ന് ചോദിച്ചാൽ, ഇന്ത്യയിൽ ലൗ ജിഹാദും, മതം മാറ്റ ജിഹാദും നടത്തി ഹിന്ദു നാശം വരുത്തുക എന്ന ചുരുക്കം ചില മതഭ്രാന്തന്മാരുടെ അജണ്ട പ്രയോഗത്തിൽ വരുത്തുന്നതിന് തടസ്സമായി നിൽക്കുന്നത് സംഘികളാണ്. അവർക്ക് സംഘടനാ ബലമുണ്ട്. കേന്ദ്രത്തിലും, പല സംസ്ഥാനങ്ങളിലും, അവർക്ക് അധികാരമുണ്ട്. മാത്രമല്ല, വളരെ ഇഫക്ടീവായി ആ അധികാരങ്ങൾ ഉപയോഗിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മതവിധ്വംസക ശക്തികളെ അതിവേഗം അവർ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രത്യേകം ശ്രദ്ധിക്കണം, ഇന്ത്യയിലെ തൊണ്ണൂറ്റഞ്ച് ശതമാനം മുസ്ലിങ്ങളും ഇന്ത്യ കീഴടക്കി ഇസ്ലാമിക രാജ്യം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. അവർ മതഭ്രാന്തന്മാരുമല്ല. എന്നാൽ അവരിൽ ബാക്കിയുള്ള അഞ്ചു ശതമാനം പേർ ഇന്ത്യ ഇസ്ലാമിന്റെ കാൽക്കീഴിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരും, കഴിഞ്ഞ അര നൂറ്റാണ്ടായി അതിനായി അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്. ആ അഞ്ച് ശതമാനത്തെ ഭയക്കുന്നവരും, അവർക്കെതിരെ പ്രതികരിക്കാൻ തയ്യാറാകാത്തവരുമാണ് ബാക്കി 95% പേരും. മത തീവ്രവാദികളായ ആ അഞ്ചു ശതമാനമാണ്, 2047ൽ ഇന്ത്യ ഭരിക്കാൻ മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയത്. അവരാണ് 1985 ൽ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് തെരുവ് തോറും എഴുതി വച്ചത്. അവരിൽ ചിലരാണ് രണ്ടു കോടി മുസ്ലിങ്ങൾ വിചാരിച്ചാൽ ഇന്ത്യ കീഴടക്കി ഭരിക്കാൻ കഴിയുമെന്ന വീരവാദം മുഴക്കിയത്. പക്ഷെ, അവരുടെ നിർഭാഗ്യത്തിന്ന് 2014 മുതൽ ഇന്ത്യ ഭരിക്കുന്നത് സംഘികളായിപ്പോയി. അതുകൊണ്ട് മറ്റുള്ളവർക്ക് അരിയും മലരും കുന്തിരിക്കവും കൊടുക്കാൻ അവർക്ക് സാധിച്ചില്ല. പകരം തിഹാർ ജയിലിൽ പോയി രണ്ടു വർഷം ഉണ്ട തിന്ന് കിടക്കേണ്ടിയും വന്നു.

ഏകദേശം മൂന്നാം ഘട്ടത്തിലെത്തിയ അവരുടെ ഇന്ത്യ കീഴടക്കി ഭരിക്കൽ എന്ന രഹസ്യമോഹത്തെ തകർത്ത് തിരികെ ഒന്നാം ഘട്ടത്തിലേക്ക് വീഴ്‌ത്തിയതും, ഇനി അത് ഒരുപക്ഷേ സാധ്യമാകില്ല എന്ന കടുത്ത നിരാശയിലേക്ക് കൊണ്ടെത്തിച്ചതും നിങ്ങൾ ചാണക സംഘികൾ എന്ന് വിളിക്കുന്ന സംഘികൾ ഇന്ത്യയിൽ ഭരണത്തിൽ വന്നതുകൊണ്ട് മാത്രമാണ്. നടക്കാതെ പോയ ആ സ്വപ്നത്തെ ഓർത്തുള്ള ചിലരുടെ ആ കടുത്ത നിരാശയിൽ നിന്നാണ് വല്ലവനും നിർമ്മിച്ച കേരളാ സ്റ്റോറിയുടെ പേരിൽ സംഘികൾക്ക് നേരെ ആക്രോശങ്ങൾ നടക്കുന്നത്. കാരണം അവർ സ്വപ്നം കണ്ട ഗസ്വാ ഹിന്ദ് എന്ന ഇന്ത്യ കീഴടക്കൽ വഴിയിലെ തടസ്സമാണ് സംഘികൾ. ഗസ്വാ ഹിന്ദിലേക്കുള്ള പല വഴികളിൽ ഒന്നു മാത്രമാണ്, മറ്റു മതങ്ങളിലെ സ്ത്രീകളെ പ്രണയിച്ച് മതം മാറ്റി ജനസംഖ്യ വർദ്ധിപ്പിക്കൽ.

2013 ൽ വാട്സാപ്പും സോഷ്യൽ മീഡിയയൊന്നും സാധാരണക്കാരിലേക്ക് എത്താത്ത കാലത്ത്, കലാകൗമുദി വാരികയിൽ ലൗ ജിഹാദിനെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല. ചില തൽപ്പര കക്ഷികൾ മണിക്കൂറുകൾക്കകം, കേരളമൊട്ടുക്ക് നടന്ന് ആ കലാകൗമുദിയുടെ മുഴുവൻ കോപ്പികളും വാങ്ങി നശിപ്പിച്ചു കളഞ്ഞു. ലൗ ജിഹാദ് ഒരു ആസൂത്രിത സംഭവമല്ലെങ്കിൽ ഒരു കൂട്ടർ വളരെ പെട്ടെന്ന് കളത്തിലിറങ്ങി വളരെ വേഗത്തിൽ ആ വാരികകൾ വാങ്ങി നശിപ്പിച്ചതെന്തിന്? ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നതിന് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കാറുണ്ട് എന്ന് NIA അടച്ചു പൂട്ടിയ മതം മാറ്റൽ കേന്ദ്രത്തിലെ സൈനബ വെളിപ്പെടുത്തിയിട്ടുണ്ട്.

ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട് ടീനേജ് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കുട്ടികളോടൊപ്പം ഈ സിനിമ റിലീസാകുമ്പോൾ തിയേറ്ററിലോ, OTT യിലോ കാണണം. ഒരു പക്ഷെ അത് ഒരു മികച്ച സിനിമയായിരിക്കണമെന്നില്ല. എങ്കിലും അത് പറയുന്ന വിഷയത്തിന് പ്രസക്തിയുണ്ട്. കോതമംഗലത്ത് മതം മാറാൻ നിർബന്ധിച്ച് പീഡിപ്പിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത വന്നത് രണ്ടാഴ്ചകൾക്ക് മുമ്പാണ്. മതേതരോളികൾ റോഡ് നീളെ നടന്ന് ബീഫ് വരട്ടിത്തിന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കും. പക്ഷെ നിങ്ങളുടെ മകൾ നിങ്ങളുടെ അമൂല്യ സ്വത്താണ്. ആ കുട്ടിക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാലും മതേതരോളികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവർ ഒരു പ്ലേറ്റ് ബീഫ് തിന്നാല്‍ മാത്രം നോക്കി നടക്കുന്നവരാണ്.

Tags: Beef eatiingreligious fundamentalismSangh ParivarLove JihadLatest newsbeef festivalKerala Story2Kerala Story2 goes beyond
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

India

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.