Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യപുരോഗതിക്ക് കാരണം സംഘമല്ല, സംഘടിതസമാജം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 11:34 am IST
inIndia, Parivar

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): രാജ്യത്തിന്റെ വിധി രൂപപ്പെടുത്തുന്നതില്‍ സമൂഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമൂഹത്തിന്റെ സംഘടനയും രാഷ്‌ട്രത്തിന്റെ ഉന്നമനവുമാണ് സംഘത്തിന്റെ ഏക പ്രചോദനം. രാജ്യം വളര്‍ന്നത് സംഘത്താലല്ല, സമൂഹം മൂലമാണെന്ന് ചരിത്രം രേഖപ്പെടുത്തണമെന്നതാണ് സംഘം ആഗ്രഹിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു. സമൂഹം ശക്തമാണെങ്കില്‍, രാജ്യത്തിന്റെ പ്രതിരോധവും ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി നിംബുവാല ഗാര്‍ഹി കാന്റിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സെന്ററില്‍ മുന്‍ സൈനികോദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സംഘടിത ശക്തി ഓരോ പൗരനെയും ശാക്തീകരിക്കുന്നു, അതുകൊണ്ടാണ് സമൂഹത്തിന്റെ നേതൃത്വം സദ്ഗുണസമ്പന്നരും അച്ചടക്കമുള്ളവരുമായിരിക്കേണ്ടത് അനിവാര്യമാകുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ വരെയുള്ള പാരമ്പര്യം നമ്മുടെ ധീരമായ പോരാട്ടത്തിന്റെ ചരിത്രമാണ് പറയുന്നത്. ആ പോരാട്ടത്തിന്റെ ജ്വാല ഒരിക്കലും അണഞ്ഞുപോയിട്ടില്ല. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുക എന്നത് പക്വമായ ദേശീയ ബോധത്തിന്റെ അടയാളമാണ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിര്‍ഭയമായ പങ്ക് വഹിച്ച ദേശഭക്തനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തികളെ എല്ലാ അര്‍ത്ഥത്തിലും ശാക്തീകരിക്കുകയാണ് സംഘം ചെയ്യുന്നത്. അതിലൂടെ മാത്രമേ ഈ രാഷ്‌ട്രം ശക്തമാകൂ. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമല്ല, വ്യക്തിനിര്‍മ്മാണമാണ് സംഘത്തിന്റെ ഒരേയൊരു പ്രവര്‍ത്തനമെന്ന് സര്‍സംഘചാലക് പറഞ്ഞു.

അഗ്‌നിവീര്‍ പദ്ധതി ഒരു പരീക്ഷണമാണെന്ന് ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭാഗവത് പറഞ്ഞു. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തലിനും പരിഷ്‌കരണത്തിനുമുള്ള സാധ്യത പരിഗണിക്കേണ്ടതുണ്ട്. നേപ്പാളും ബംഗ്ലാദേശുമടക്കമുള്ള പ്രദേശങ്ങള്‍ ചരിത്രപരമായി ഒരേ സാംസ്‌കാരിക ഭൂപ്രകൃതിയുടെ ഭാഗമാണ്. കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണ്, ഇതിന്റെയെല്ലാം പേരില്‍ തുടരുന്ന ഭാരത വിരുദ്ധ പ്രചാരണങ്ങളെ ചെറുക്കാന്‍ ജാഗ്രത്തും ഉറച്ചതുമായ ഒരു നയം ആവശ്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

ഹിന്ദു ചിന്ത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്; ആര്‍ക്കും യാതൊരു മാറ്റവുമില്ലാതെ ഹിന്ദു സമൂഹത്തില്‍ ചേരാം. ക്ഷേത്രങ്ങള്‍, ജലസ്രോതസ്സുകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയ പൊതുവിഭവങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഒരുപോലെ തുറന്നിടണം.

സോഷ്യല്‍ മീഡിയയിലടക്കം ശത്രുത പരത്തുന്നതിന് പകരം സംവാദത്തിന്റെയും അര്‍ത്ഥവത്തായ സംഭാഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിക്കണം. കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, വരുമാനത്തില്‍ നിന്ന് സമ്പാദിക്കുക, സമൂഹത്തിനായി പങ്കിടുക എന്നിവയാണ് രാഷ്‌ട്രനിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ അടിത്തറ. സ്വാര്‍ത്ഥതയ്‌ക്ക് മുകളില്‍ ഉയരാനും ജീവകാരുണ്യത്തില്‍ സന്തോഷം കണ്ടെത്താനുമുള്ള പ്രവണത ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസിവില്‍ നിയമം ദേശീയ ഐക്യത്തിനുള്ള ഒരു പ്രധാന ഉപകരണമാണ്. അത് സാമൂഹിക സംഘര്‍ഷങ്ങള്‍ കുറയ്‌ക്കും. അതിര്‍ത്തികളില്‍ പോരാടുന്ന സൈനികര്‍ക്ക് മാത്രമല്ല, സമൂഹത്തിലെല്ലാവരിലും സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഭാവം ഒരുപോലെ ആവശ്യമാണെന്നും സംഘത്തിന്റെ സേവന പദ്ധതികളില്‍ പങ്കുചേരണമെന്നും അദ്ദേഹം സദസിനോട് ആഹ്വാനം ചെയ്തു.

റിട്ട. മേജര്‍ ജനറല്‍ ഗുലാബ് സിംഗ് റാവത്ത്, കേണല്‍ കോഠിയാല്‍, കേണല്‍ മായങ്ക് എന്നിവര്‍ സര്‍സംഘചാലകനെ ഷാളും പരമ്പരാഗത തലപ്പാവും അണിയിച്ച് ആദരിച്ചു.

Tags: RSSDR. Mohan bhagavath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.