Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയെ തളയ്‌ക്കാന്‍ ആകാശ് തീര്‍ വേണമെന്ന് ഗ്രീസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകളെ വീഴ്‌ത്തിയ ആകാശ് തീറിന്റെ പ്രകടനം ഗ്രീസിന് ബോധിച്ചു

ഇന്ത്യയുടെ അയേണ്‍ ഡോമായ, (ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം) ഇന്ത്യയുടെ പ്രതിരോധ കവചമായ ആകാശ് തീര്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രീസ്. തുര്‍ക്കിയുമായി ഏറ്റുമുട്ടുന്ന ശക്തിയാണ് ഇന്ന് ഗ്രീസ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 20, 2026, 11:24 pm IST
inIndia
ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം (ഇടത്ത്) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം (ഇടത്ത്) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഡ്രോണുകളെ മാത്രമല്ല, പാകിസ്ഥാന്റെ മിസൈലുകള്‍, ആളില്ലാതെ പറന്നെത്തുന്ന യുഎവി എന്നറിയപ്പെടുന്ന ആളില്ലാ ആകാശവാഹനങ്ങല്‍, ആകാശത്ത് റഡാര്‍ കണ്ണുകള്‍ വെട്ടിച്ച് പതുങ്ങിയിരുന്ന് ആക്രമണം നടത്തുന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ എന്നിവയെയും ഇന്ത്യയുടെ ആകാശ് തീര്‍ അടിച്ചിട്ടിരുന്നു. ഇന്ത്യയുടെ അയേണ്‍ ഡോമായ, (ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം) ഇന്ത്യയുടെ പ്രതിരോധ കവചമായ ആകാശ് തീര്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രീസ്. തുര്‍ക്കിയുമായി ഏറ്റുമുട്ടുന്ന ശക്തിയാണ് ഇന്ന് ഗ്രീസ്.

ആകാശ് തീറിന്റെ പുതിയ തലമുറയായ ആകാശ് തീര്‍ എന്‍ജിയിലാണ് ഗ്രീസിന്റെ നോട്ടം. ഗ്രീസ് അവരുടെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആകാശ് തീര്‍ വാങ്ങുന്നത്. ഇപ്പോള്‍ റഷ്യയുടെ പഴയ വ്യോമപ്രതിരോധസംവിധാനമായ എസ് 300 ആണ് ഗ്രീസിന്റെ കൈവശം ഉള്ളത്. ഇത് മാറ്റി അവിടെ ആകാശ് തീര്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്നും എന്തൊക്കെ ആയുധങ്ങള്‍ വാങ്ങണം എന്ന പരിശോധിക്കാന്‍ ഗ്രീസിന്റെ പ്രതിരോധമന്ത്രി നിക്കോളാസ് ഡെന്‍ഡിയാസ് ഈയിടെ ഇന്ത്യയില്‍ എത്തിയിരുന്നു. ബെംഗളൂരു അടക്കം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷം ഗ്രീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ഗ്രീസിന്റെ ചില താല്പര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ആകാശ് തീര്‍ എന്നാല്‍ ആകാശത്തിലെ അമ്പ് എന്നാണര്‍ത്ഥം. ആകാശത്തുള്ള ശത്രുക്കളുടെ ആക്രമണങ്ങളെ തകര്‍ക്കുകയാണ് ഈ ആകാശത്തിന്റെ അമ്പായ ആകാശ് തീറിന്റെ ലക്ഷ്യം. ഒരു വിദേശരാജ്യത്തിന്റെയും സഹായമില്ലാതെ പൂര്‍ണ്ണമായും തദ്ദേശീയമായി ഇന്ത്യ 1980ല്‍ വികസിപ്പിച്ചതാണ് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധസംവിധാനം.. ഡിആര്‍ഡിഒ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംയുക്തമായാണ് ഈ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിച്ചത്.

അര്‍മേനിയ നേരത്തെ ഇന്ത്യയുടെ ആകാശ് തീര്‍ സ്വന്തമാക്കിയിട്ടുണ്ട്. ആകാശ് തീര്‍ 1-എ എന്ന ഹ്രസ്വദൂര മിസൈലുകള്‍ ഉള്‍പ്പെട്ടെ സംവിധാനമാണ് അര്‍മേനിയെ വാങ്ങിയിരിക്കുന്നത്. 2024ല്‍ ഒരു ആകാശ്തീര്‍1-എ സംവിധാനം അര്‍മേനിയയ്‌ക്ക് നല്‍കി. നാല് മിസൈല്‍ ലോഞ്ചറുകളും ഒരു എഇഎസ് എ റഡാറും ഉള്‍പ്പെട്ടതാണ് ഒരു ആകാശ് തീര്‍ ബാറ്ററി സംവിധാനം എന്ന് പറയുന്നത്. 6000 കോടി രൂപ നല്‍കിയാണ് ഇന്ത്യയുടെ 15 ആകാശ്തീര്‍ ബാറ്ററികള്‍ ആണ്അ ര്‍മേനിയ വാങ്ങിയത്. അതായത് ആകെ 60 മിസൈല്‍ ലോഞ്ചറുകള്‍ അവരുടെ പക്കല്‍ ഉണ്ട്. അതായത് ആകെ 60 മിസൈല്‍ ലോഞ്ചറുകള്‍ അവരുടെ പക്കല്‍ ഉണ്ട്. ഒരു മിസൈല്‍ ലോഞ്ചറില്‍ നിന്നും നാല് ആകാശ് മിസൈല്‍ വെച്ച് ഏകദേശം 240 മിസൈലുകള്‍ ഒറ്റ സെക്കന്‍റില്‍ ആകാശത്തേക്ക് പായിക്കാന്‍ അര്‍മേനിയയില്‍ ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനത്തിന് കഴിയും.

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ഒരു മീഡിയം റേഞ്ച് മിസൈലുകളും വിവിധ റഡാറുകളും സെന്‍സറുകളും ഉള്‍പ്പെട്ടതാണ് എഐ കൂടി ഉപയോഗപ്പെടുത്തുന്ന ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം. .  ആകാശ് തീറില്‍ വിവിധ റഡാര്‍ സംവിധാനങ്ങളുണ്ട്, സെന്‍സറുകളുണ്ട്. വാര്‍ത്താവിനിമയ സംവിധാനമുണ്ട്. ഇതെല്ലാം സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ് ഈ വ്യോമപ്രതിരോധ സംവിധാനം. മാത്രമല്ല, നിര്‍മ്മിത ബുദ്ധിയ്‌ക്കും (എഐ) വലിയ റോള്‍ ആകാശ് തീറിലുണ്ട്. ഇത് ഐഎസ് ആര്‍ഒ ഉപഗ്രഹങ്ങള്‍, ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനമായ നാവിക് ജിപിഎസ് എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ശത്രുവിന്റെ ആകാശത്തിലൂടെയുള്ള ആക്രമണങ്ങളുടെ തത്സമയവിവരങ്ങള്‍ ശേഖരിച്ച് അതിനനുസരിച്ച് പ്രത്യാക്രമണങ്ങള്‍ ആകാശ് തീര്‍ തനിയെ നിര്‍വ്വഹിച്ചുകൊള്ളും. യുദ്ധമുഖത്ത് ഉയറം കുറഞ്ഞ ആകാശവിതാനത്തുള്ള ശത്രുവിന്റെ ആക്രമണങ്ങളെ ഇല്ലാതാക്കുകയാണ് ആകാശ് തീറിന്റെ ലക്ഷ്യം. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശ് തീറിന്റെ ദൗത്യം.

ആകാശ് തീറിന്റെ കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സംവിധാനവുമായി ആകാശ് മിസൈലിനെ ഘടിപ്പിച്ചിട്ടുണ്ട്. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തിനുള്ളിലുള്ള ശത്രുവിന്റെ ഡ്രോണുകളെയും മിസൈലുകളെയും അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് ആകാശ് തീറിലെ ആകാശ് മിസൈല്‍ അടിച്ചിടും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശ് തീറിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശ് തീറിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്. ആകാശ് തീര്‍ എന്ന പ്രതിരോധ സംവിധാനമാണ് തുര്‍ക്കിയുടെ ബൈരക്തര്‍ ടിബി, സോംഗാര്‍ എന്നീ ഡ്രോണുകളെ അടിച്ചുവീഴ്‌ത്തിയത്. തുര്‍ക്കിയുടെ അസിസ് ഗാര്‍ഡ് എന്ന കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ ആണ് സോംഗര്‍.

ആകാശ് തീറിന്റെ അടിയില്‍ തുര്‍ക്കിയുടെ ഡ്രോണുകള്‍ വീണതോടെ തുര്‍ക്കിയില്‍ നിന്നും ഡ്രോണ്‍ വാങ്ങിയ പല രാജ്യങ്ങള്‍ക്കും അതിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഇത് തുര്‍ക്കിയുടെ കോടികളുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ട്.

 

Tags: AESA RadarNicholas DendiasGreeceTurkeyAkash missileLatest newsOperation SindoorAkashteerAkashteer airdefence system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.