Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

നിര്‍ഭയം നിസങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 11:00 am IST
inCricket

 

 

ഓസീസ് കനവുകള്‍ക്ക് മേല്‍ തീമഴയായി പെയ്തിറങ്ങിയ പാത്തും നിസങ്കയുടെ മജസ്റ്റിക് സ്‌ട്രോക്കുകളാണ് ലോകക്കപ്പ് ക്രിക്കറ്റിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. കൊളംബോയില്‍ പാകിസ്ഥാനെ ചാരമാക്കിയ ഇന്ത്യന്‍കുതിപ്പുയര്‍ത്തിയ ആരവങ്ങള്‍ ഒതുങ്ങുംമുമ്പേയാണ് പല്ലെക്കൊല്ലയില്‍ ഓസ്‌ട്രേലിയന്‍ പട നിസങ്കയുടെ ബാറ്റിങ് ചൂടില്‍ വെന്തൊടുങ്ങിയത്. ലങ്കയ്‌ക്ക് എട്ടു വിക്കറ്റിന്റെ പടുകൂറ്റന്‍ ജയം. 181 റണ്‍സ് എന്ന വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക അടിച്ചുനേടി. കുശാല്‍ മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു ലങ്കന്‍ വിജയത്തില്‍ മറ്റൊരു പ്രധാന ഇന്നിങ്‌സ്.

ലോകക്കപ്പ് തുടങ്ങി മുപ്പതാം മത്സരത്തില്‍ നിസങ്കയിലൂടെ ആദ്യ സെഞ്ച്വറി. വെറും 52 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്ന മനോഹര ഇന്നിങ്‌സ്. ലങ്കന്‍ ലയണ്‍സ് റോര്‍ ബാക്ക് എന്ന് കമന്ററി ബോക്‌സില്‍ ഉയര്‍ന്നുകേട്ട ആവേശത്തിലുണ്ട് കളിയുടെ സ്പിരിറ്റ്. സമ്പൂര്‍ണവും സമഗ്രവും ആധികാരികവുമായിരുന്നു ലങ്കയുടെ വിജയം.

ഓസീസിന്റെ ബാറ്റിങ് നിരയെ അവസാന ഓവറുകളില്‍ തളച്ചിട്ട അത്യുജ്ജ്വല ഫീല്‍ഡിങ്, കൃത്യതയുള്ള ബൗളിങ്. മാക്‌സ് വെല്ലിനെ വീഴ്‌ത്തിയ നിസങ്കയുടെ ക്യാച്ച് മാറുന്ന ലങ്കയുടെ പുതിയ മുഖമാണ് ലോകത്തോട് വിളിച്ചു പറയുന്നത്. സാക്ഷാല്‍ സനത് ജയസൂര്യയുടെ കോച്ചിങ്ങിലാണ് ശ്രീലങ്ക പുതിയ സ്വപ്നങ്ങള്‍ കാണുന്നത്. ലങ്ക ലോകക്രിക്കറ്റില്‍ രാജാവായി വാണ കാലത്തെ അതേ ആവേശത്തോടെ ജയസൂര്യ കൈയടിച്ചും ചിരിച്ചും അതിര്‍വരയ്‌ക്കപ്പുറം നിറയുന്നത് പല്ലേക്കലെയില്‍ കാണികളില്‍ ആരവമുയര്‍ത്തിയത് വെറുതെയല്ല.

പോയ രാത്രിയിലെ പാത്തും നിസങ്കയുടെ ഉദയം ലങ്കയുടെ തെരുവുകളില്‍ ആഘോഷത്തിന് വഴിയൊരുക്കി. അവര്‍ പ്രിയപ്പെട്ടവന്റെ ചിത്രങ്ങളുമായി ഊരുചുറ്റി. ജന്മനാടായ കലുതാരയില്‍ പാത്തും നിസങ്കയുടെ വാഴ്‌ത്തുമായി ഗ്രാമീണര്‍ തെരുവിലിറങ്ങി. കലുതാര ക്ഷേത്രത്തില്‍ മാലകെട്ടി ജീവിച്ച ഒരമ്മയുടെ മകന്‍, ഒരുകാലത്ത് ഗ്രൗണ്ട് ബോയിയായി കാലം കഴിച്ച സുനില്‍ സില്‍വയെന്ന ഗ്രാമീണന്റെ മകന്‍ അവരുടെയെല്ലാം സ്വപ്നങ്ങള്‍ക്ക് സ്വര്‍ണത്തിന്റെ ചിറകേകിയിരിക്കുന്നു. 2019ല്‍ അരങ്ങേറ്റം കുറിച്ച നിസങ്ക ഏകദിനത്തില്‍ ആദ്യസെഞ്ച്വറി കുറിക്കുന്നതും ഓസ്‌ട്രേലിയയ്‌ക്കെതിരെയാണെന്നത് ചരിത്രം. സിംബാബ്‌വെയോട് നേരത്തെ തോറ്റ ഓസീസിന്റെ നില ഇന്നലത്തെ തോല്‍വിയോടെ കൂടുതല്‍ പരുങ്ങലിലാണ്.

ഈഡന്‍ ഗാര്‍ഡനില്‍ ഇംഗ്ലണ്ടിനെതിരെ ബെന്‍ മനേന്റി പുറത്തെടുത്ത ഇടിവെട്ട് പ്രകടനം ലോകക്കപ്പിലെ ത്രസിപ്പിക്കുന്ന കാഴ്ചയായി. ഇരുപതോവറില്‍ 203 എന്ന വലിയ ലക്ഷ്യം ഇറ്റലിയെ ഭയപ്പെടുത്തിയില്ല. ഓപ്പണര്‍ ജസ്റ്റിന്‍ മോസ്‌ക നങ്കൂരമിട്ട ഇന്നിങ്‌സില്‍ നാലാമനായിറങ്ങിയ മനേന്റി സിക്‌സറുകളും ഫോറുകളുമായി ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിയത് ഈഡന്‍ ഗാര്‍ഡനില്‍ ആവേശം സൃഷ്ടിച്ചു. 25 പന്തില്‍ നാല് ഫോറും ആറ് കൂറ്റന്‍ സിക്‌സറുകളുമായാണ് മനേന്റി അറുപത് റണ്‍സെടുത്തത്. വില്‍ ജാക്‌സിനെ തുടര്‍ച്ചയായി അതിര്‍ത്തിവരയ്‌ക്കപ്പുറത്തേക്ക് അടിച്ചുപായിച്ച് ആവേശമുയര്‍ത്തി മനേന്റി മടങ്ങും വരെ ഇംഗ്ലീഷ് അട്ടിമറി മുനമ്പിലായിരുന്നു.

Tags: AustralliacenturySrilankaT20 worldcupPathum nizanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

World

‘അവുറുഡു’….അതും വിഷുവാണ്; കണിയൊരുക്കി പുത്താണ്ടിനെ വരവേറ്റ് സിംഹളർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.