Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാമ്പത്തിക നയതന്ത്രത്തില്‍ മോദി മുദ്ര

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ രാഷ്‌ട്രീയ ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ മോദിക്ക് സാധിച്ചു. വിദേശകാര്യ ഓഫീസ് കൂടിയാലോചനകളും സംയുക്ത കമ്മിഷന്‍ യോഗങ്ങളും പോലുള്ള സംവിധാനങ്ങള്‍ സജീവമാക്കാനുള്ള തീരുമാനം ഭാരതത്തിന്റെ നയതന്ത്ര സുസ്ഥിരത വ്യക്തമാക്കുന്നു. പാര്‍ലമെന്ററി സഹകരണത്തിനും ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള ഊന്നല്‍, ഭാരതത്തെ ഒരു ഉത്തരവാദിത്തമുള്ള ആഗോള ജനാധിപത്യ ശക്തിയായി അവതരിപ്പിക്കുന്നതില്‍ മോദിയുടെ വിജയമാണ്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 12, 2026, 02:47 pm IST
inVicharam, Main Article

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മലേഷ്യന്‍ ഔദ്യോഗിക സന്ദര്‍ശനം ഭാരതത്തിന്റെ വിദേശനയ ചരിത്രത്തിലെ നിര്‍ണ്ണായക നാഴികക്കല്ലായി മാറുകയാണ്. ഭാരതം-മലേഷ്യ ബന്ധത്തെ ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം’ (Comprehensive Strategic Partnership) എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കി. നയതന്ത്രം, സാമ്പത്തികം, സുരക്ഷ, സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും ആത്മവിശ്വാസവും ദീര്‍ഘവീക്ഷണവുമുള്ള ഭാരതത്തിന്റെ നേതൃപാടവമാണ് ഈ സന്ദര്‍ശനത്തിലും പ്രകടമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ ദര്‍ശനവും പ്രവര്‍ത്തന ശൈലിയുമാണ് ഇതിന് പിന്നില്‍.

1957-ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചത് മുതല്‍ ഭാരതവും മലേഷ്യയും തമ്മില്‍ നിലനിന്ന സൗഹൃദം 2024-ല്‍ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിരുന്നു. എന്നാല്‍ ആ പങ്കാളിത്തത്തെ ഉള്ളടക്കപരമായി സമ്പന്നമാക്കുകയും പ്രായോഗിക ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്തത് മോദിയുടെ ഈ സന്ദര്‍ശനമാണ്. ഇത് വെറും ഔദ്യോഗിക സന്ദര്‍ശനം മാത്രമല്ല; ഭാരതത്തിന്റെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ശക്തമായ പ്രാവര്‍ത്തിക രൂപം കൂടിയാണ്.

രാഷ്‌ട്രീയ നയതന്ത്ര വിജയം

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ രാഷ്‌ട്രീയ ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ മോദിക്ക് സാധിച്ചു. വിദേശകാര്യ ഓഫീസ് കൂടിയാലോചനകളും സംയുക്ത കമ്മിഷന്‍ യോഗങ്ങളും പോലുള്ള സംവിധാനങ്ങള്‍ സജീവമാക്കാനുള്ള തീരുമാനം ഭാരതത്തിന്റെ നയതന്ത്ര സുസ്ഥിരത വ്യക്തമാക്കുന്നു. പാര്‍ലമെന്ററി സഹകരണത്തിനും ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള ഊന്നല്‍, ഭാരതത്തെ ഒരു ഉത്തരവാദിത്തമുള്ള ആഗോള ജനാധിപത്യ ശക്തിയായി അവതരിപ്പിക്കുന്നതില്‍ മോദിയുടെ വിജയമാണ്.

സാമ്പത്തിക നയതന്ത്രത്തിലെ മുന്നേറ്റം

ഈ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ വിജയം വ്യാപാര-നിക്ഷേപ മേഖലയിലാണ്. ഭാരതത്തെ ഒരു ‘പ്രധാന ആഗോള സാമ്പത്തിക പങ്കാളി’യായി മലേഷ്യ അംഗീകരിച്ചത്, മോദി ഭരണകാലത്ത് ഭാരതം നേടിയെടുത്ത സാമ്പത്തിക വിശ്വാസ്യതയുടെ തെളിവാണ്. സെമികണ്ടക്ടറുകള്‍, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഫിന്‍ടെക്, സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍മിതബുദ്ധി, ഹരിത സാങ്കേതികവിദ്യകള്‍ എന്നിവയിലെ സഹകരണം ഭാരതത്തെ ഭാവിയിലെ സാങ്കേതിക ശക്തിയായി ഉയര്‍ത്തും.

മലേഷ്യന്‍ കമ്പനികള്‍ക്ക് ഭാരതം ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി മാറുന്നതും ഇന്ത്യന്‍ സാങ്കേതിക-നിര്‍മാണ സ്ഥാപനങ്ങള്‍ മലേഷ്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ (ണശിംശി) പങ്കാളിത്ത മാതൃകയാണ്. പ്രാദേശിക കറന്‍സികളില്‍ (രൂപ-റിംഗിറ്റ്) ഇടപാടുകള്‍ നടത്താനുള്ള തീരുമാനം ഡോളര്‍ ആശ്രിതത്വം കുറയ്‌ക്കാനുള്ള തന്ത്രപരമായ നീക്കമാണ്.

ഡിജിറ്റല്‍ ഇന്ത്യയുടെ ആഗോള സാന്നിധ്യം

മലേഷ്യ-ഇന്ത്യ ഡിജിറ്റല്‍ കൗണ്‍സില്‍ (M-IDC) രൂപീകരണം ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയം ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്. യുപിഐ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച ഭാരതം, ഇപ്പോള്‍ മലേഷ്യയുമായി പണമിടപാട് ബന്ധം സ്ഥാപിക്കുകയാണ്. ചജഇക കിലേൃിമശേീിമഹ വഴിയുള്ള സഹകരണം ഭാരതത്തിന്റെ ഡിജിറ്റല്‍ നേതൃത്വം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതിന്റെ തെളിവാണ്.

ഊര്‍ജ്ജവും സെമികണ്ടക്ടറുകളും

പുനരുല്‍പ്പാദന ഊര്‍ജ്ജം, ഹരിത ഹൈഡ്രജന്‍ എന്നീ മേഖലകളില്‍ മലേഷ്യന്‍ കമ്പനികളുമായുള്ള സഹകരണം മോദിയുടെ ‘നെറ്റ് സീറോ’ ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുന്നു. അന്താരാഷ്‌ട്ര സൗര സഖ്യത്തില്‍ (കിലേൃിമശേീിമഹ ടീഹമൃ അഹഹശമിരല) ഭാരതത്തിന്റെ നേതൃത്വത്തെ മലേഷ്യ അഭിനന്ദിച്ചത് ശ്രദ്ധേയമാണ്. സെമികണ്ടക്ടര്‍ രംഗത്ത് ഐഐടി മദ്രാസും മലേഷ്യന്‍ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

സുരക്ഷയും ഭീകരവാദവിരുദ്ധ നിലപാടും

പ്രതിരോധ-സുരക്ഷാ സഹകരണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി അപലപിച്ച സംയുക്ത നിലപാട് മോദിയുടെ ‘സീറോ ടോളറന്‍സ്’ നയത്തിന്റെ വിജയമാണ്. എഅഠഎ, ഐക്യരാഷ്‌ട്രസഭ തുടങ്ങിയ വേദികളിലെ സഹകരണം ഭാരതത്തിന്റെ സുരക്ഷാ ആശങ്കകള്‍ക്ക് അന്താരാഷ്‌ട്ര പിന്തുണ ഉറപ്പാക്കുന്നു.

സാംസ്‌കാരിക ബന്ധവും ആഗോള സ്വാധീനവും

തിരുവള്ളുവര്‍ചെയര്‍,തിരുവള്ളുവര്‍ സെന്റര്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലൂടെ സാംസ്‌കാരിക നയതന്ത്രത്തിന് പുതിയ ദിശാബോധം നല്‍കി. മലേഷ്യയിലെ ഭാരത സമൂഹത്തെ ബന്ധത്തിന്റെ ശക്തമായ കണ്ണിയായി ഉയര്‍ത്തിക്കാട്ടുന്ന ‘പീപ്പിള്‍ ടു പീപ്പിള്‍’ സമീപനം മോദി വീണ്ടും പ്രാവര്‍ത്തികമാക്കി. ബ്രിക്‌സ്, ഐക്യരാഷ്‌ട്രസഭാ പരിഷ്‌കരണം, ഇന്തോ-പസഫിക് വിഷയം എന്നിവയില്‍ മലേഷ്യയുടെ പിന്തുണ നേടാന്‍ ഭാരതത്തിന് കഴിഞ്ഞു. യുഎന്‍ സുരക്ഷാ സമിതിയിലെ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിന് മലേഷ്യ നല്‍കിയ പിന്തുണ മോദിയുടെ നയതന്ത്ര വിജയമാണ്.

മലേഷ്യന്‍ സന്ദര്‍ശനം നരേന്ദ്ര മോദിയുടെ വിദേശനയം എത്രമാത്രം ഫലപ്രദമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇത് കേവലം ഒരു രാജ്യസന്ദര്‍ശനമല്ല, മറിച്ച് ഭാരതത്തിന്റെ ആഗോള ഉയര്‍ച്ചയുടെ ആത്മവിശ്വാസമുള്ള പ്രഖ്യാപനമാണ്. സാമ്പത്തിക ശക്തി, സാങ്കേതിക നേതൃത്വം, സുരക്ഷാ പ്രതിബദ്ധത എന്നിവയുടെ സംഗമമായ ഈ സന്ദര്‍ശനം ആഗോള വേദിയില്‍ ഭാരതത്തിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നു.

Tags: indiaNarendra Modimalesia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.