Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്ന പിനാക മിസൈല്‍ വാഹിനികള്‍…എല്ലാം നേരില്‍ കണ്ട് അനില്‍ ചൗഹാന്‍

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 11, 2026, 11:56 pm IST
inIndia, World, Defence
അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

യെരെവാന്‍: തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍. ഈയിടെ അര്‍മേനിയ ഉപയോഗിക്കുന്ന പിനാക മിസൈല്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ച സംഭവം അന്താരാഷ്‌ട്ര വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ചൗഹാന്റെ അര്‍മേനിയ സന്ദര്‍ശനം.

നേരത്തെ അസര്‍ബൈജാന്‍ ഉപയോഗിക്കുന്ന റഷ്യ നല്‍കിയ ടി-72 എന്ന കരുത്തിന്റെ പര്യായമായ യുദ്ധടാങ്കിനെയാണ് അര്‍മേനിയ അയച്ച ഇന്ത്യയുടെ പിനാക മിസൈല്‍ തവിടുപൊടിയാക്കിയത്. പിനാക മിസൈലിന്റെ കൃത്യതയും സംഹാരശക്തിയുമാണ് അന്താരാഷ്‌ട്ര വിദഗ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായത്.

അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അര്‍മേനിയ ഇന്ത്യന്‍ ആയുധങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അര്‍മേനിയ ഇന്ത്യയില്‍ നിന്നും നേരത്തെ വാങ്ങിയ ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ ഇന്ത്യ വിദേശരാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്ന രാജ്യമായി മാറുകയാണ്. നേരത്തെ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയിരുന്ന അര്‍മേനിയയ്‌ക്ക് റഷ്യന്‍ ആയുധങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി വന്നപ്പോഴാണ് അവര്‍ മറ്റൊരു ആയുധപങ്കാളിയെ തിരഞ്ഞത്. ഇന്ത്യ അര്‍മേനിയയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയുന്ന പങ്കാളിയായി എന്ന് മാത്രമല്ല, ഇന്ത്യ നല്‍കിയ ആയുധങ്ങള്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതിനാല്‍ അര്‍മേനിയ സംതൃപ്തരാണ്.

അസര്‍ബൈജാന് നേരത്തെ മുതലേ ആയുധങ്ങള്‍ നല്‍കിയിരുന്ന പാകിസ്ഥാനും തുര്‍ക്കിയുമാണ്. തുര്‍ക്കിയുടെ ബൈരക്തര്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ അപകടകാരികളാണ്. അസര്‍ബൈജാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അര്‍മേനിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ അര്‍മേനിയയ്‌ക്ക് ശക്തമായ തിരിച്ചടികൊടുക്കാന്‍ സാധിക്കുന്നുണ്ട്. നഗോര്‍ണോ കരാബാക് പ്രദേശത്തെച്ചൊല്ലിയാണ് അര്‍മേനയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം നടക്കുന്നത്.

അര്‍മേനിയയില്‍ അനില്‍ ചൗഹാന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നത് അര്‍മേനിയയുടെ ഇന്ത്യയോടുള്ള പ്രതിപത്തിയും ആദരവുമാണ് കാണിക്കുന്നത്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റാണ് ഇതില്‍ ഒന്ന്. 90 കിലോമീറ്ററിനപ്പുറം ഉഗ്രസ്ഫോടനം കൃത്യമാായ സ്പോട്ടില്‍ നടത്താന്‍ കഴിയുന്നതാണ് പിനാക റോക്കറ്റ് സംവിധാനം. എംഎആര്‍ജി 155 എംഎം വീല്‍ഡ് ഹൊവിസ്റ്റസര്‍ ആര്‍ട്ടിലറി ഗണ്ണുകള്‍ക്ക് 50 കിലോമീറ്ററിനപ്പുറം വരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഈ ദീര്‍ഘദൂര ആക്രമണശേഷമൂലം അസര്‍ബൈജാനുമായുള്ള യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് ഏറെ ദൂരം മുന്നേറാന്‍ സാധിച്ചു. പ്രത്യേകിച്ചും മലമടക്കുകളുള്ള ഭൂമിശാസ്ത്രമായതിനാല്‍ ഈ ദീര്‍ഘദൂര ആക്രമണശേഷി യുദ്ധത്തില്‍ വലിയ മുന്‍തൂക്കം നല്‍കും. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധസംവിധാനം വന്നതോടെ തുര്‍ക്കിയുടെ ഡ്രോണുകള്‍ നല്ലതുപോലെ അടിച്ചിടുന്നുണ്ട്. 45 കിലോമീറ്റര്‍ വരെ അകലേയ്‌ക്ക് മിസൈലുകള്‍ അയയ്‌ക്കാന്‍ ആകാശ് സംവിധാനത്തിന് കഴിവുണ്ട്. ഡ്രോണുകള്‍ മാത്രമല്ല, മിസൈലുകളും യുദ്ധവിമാനങ്ങളും വരെ തകര്‍ക്കാന്‍ ആകാശിന് സാധിക്കും.

2020ല്‍ അസര്‍ബൈജാന് തുര്‍ക്കി മാത്രമല്ല, ഇസ്രയേലും ഡ്രോണുകള്‍ നല്‍കിയിരുന്നു. ഈ ഡ്രോണ്‍ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പ്രതിരോധം തകര്‍ന്നിരുന്നു. എന്നാല്‍ 2026ല്‍ മറ്റൊരു കഥയാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ ആയുധങ്ങളുടെ സഹായത്തോടെ അര്‍മേനിയ ഇപ്പോള്‍ കോക്കസ് മേഖലയില്‍ അസര്‍ബൈജാന്റെ പ്രതിരോധമാണ് തകര്‍ക്കുന്നത്.തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച സ്ട്രൈക്കര്‍, ഹാരൊപ് എന്നീ ചാവേര്‍ ഡ്രോണുകളും ഇന്ത്യ അര്‍മേനിയയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇത് അസര്‍ബൈജാനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനവും പ്രശസ്തമാണ്.

എന്തായാലും അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Tags: Latest newsTurkeyArmeniaanil chauhanCDSChief of Defence Staff
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.