ന്യൂദൽഹി: രാഷ്‌ട്രീയ തന്ത്രവും പദ്ധതിയുമില്ലാത്ത പ്രതിപക്ഷം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ വീണ്ടും പരാജയപ്പെട്ടു. ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ കോൺഗ്രസ് രാജ്യസഭയിൽ കുറച്ചുനേരം ബഹളമുണ്ടാക്കിയശേഷം വാക്കൗട്ട് നടത്തി. പ്രധാനമന്ത്രി പ്രസംഗം തുടരുന്നു, ലോകം വിവിധ മാധ്യമങ്ങളിലൂടെ പ്രസംഗം കേൾക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന് നന്ദി പ്രമേയത്തിൽ മറുപടി പ്രസംഗത്തിന് എഴുന്നേറ്റപ്പോൾമുതൽ ബഹളമുണ്ടാക്കി. സഭനടത്തിക്കില്ല എന്നു മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. രാജയസഭയിൽ പ്രതിപക്ഷനേതാവായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന തന്നെയാണ് മുന്നിൽനിന്ന് ബഹളം നയിക്കുന്നത്.
മല്ലികാർജ്ജുന ഖാർഗെയോട് മോദി പറഞ്ഞു: പ്രായംചെന്നയാളല്ലേ… എഴുന്നേറ്റുനിന്ന് ബഹളം കൂട്ടി വിഷമിക്കേണ്ട, ബഹളമല്ലേ, അത് ഇരുന്നുകൊണ്ടായാലും മതി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞു:”രണ്ടാം ലോകയുദ്ധത്തിനു ശേഷം പുതിയൊരു ലോകക്രമം രൂപപ്പെടുകയാണ്. അതിൽ പ്രധാനകേന്ദ്രമായി ഭാരതം മാറിക്കഴിഞ്ഞിരിക്കുന്നു…”
മറ്റ് രാജ്യങ്ങൾ പ്രായമാകുമ്പോൾ ഭാരതം ചെറുപ്പമാവുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്നരായ സമ്പന്ന രാജ്യങ്ങൾ പോലും പ്രായമാകുകയാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. അവരുടെ ജനസംഖ്യ പ്രായമായവർ എന്നറിയപ്പെടുന്ന ആ പ്രായത്തിലെത്തിയിരിക്കുന്നു.
നമ്മുടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുന്ന ഒന്നാണ്, അതേസമയം, നമ്മുടെ രാജ്യം ദിവസം തോറും ചെറുപ്പമാവുകയാണ്. ഇത് യുവ ജനസംഖ്യയുള്ള ഒരു രാജ്യമാണ്.
അഞ്ചാം സ്ഥാനത്തുനിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം അതിവേഗം മുന്നേറുകയാണ്. കുറഞ്ഞ പണപ്പെരുപ്പത്തിനൊപ്പം രാജ്യം ഉയർന്ന വളർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇത് ഭാരത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശക്തിയെയും പ്രതിരോധശേഷിയെയും പ്രതിഫലിപ്പിക്കുന്നു.
വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഭാരതം മുന്നോട്ട് പോകുന്നു.
വികസിത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നമ്മൾ പിന്നോട്ട് നോക്കുകയോ നിൽക്കുകയോ ചെയ്യേണ്ടതില്ല, മറിച്ച് മുന്നോട്ട് പോകണം. ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റാൻ 21ാം നൂറ്റാണ്ടിന്റെ രണ്ടാം പാദവും ശക്തമായിരിക്കും,മോദി പറഞ്ഞു.
പ്രസംഗം തുടരുന്നു.
















