Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിന്ധു നദീജല കരാർ: ആർബിട്രേഷൻ കോടതി ഉത്തരവ് അവജ്ഞയോടെ തള്ളി ഇന്ത്യ, വാദത്തിൽ പങ്കെടുക്കാനോ രേഖകൾ ഹാജരാക്കാനോ തയ്യാറല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 07:19 pm IST
inIndia, World

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ പൂർണ്ണമായും തള്ളി. കോടതിയുടെ നടപടികൾക്ക് നിയമസാധുതയില്ലെന്നും അതിനാൽ വാദങ്ങളിൽ പങ്കെടുക്കാനോ രേഖകൾ ഹാജരാക്കാനോ തയ്യാറല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഉത്തരവിട്ടത്  പാകിസ്താന്റെ കാർഷിക മേഖലയുടെ നിലനിൽപ്പ് സിന്ധു നദിയിലെ ജലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

നിലവിൽ അവിടുത്തെ പ്രധാന ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് രാജ്യത്തെ വലിയൊരു കൃഷിനാശത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യയുടെ കർക്കശ നിലപാട് പാകിസ്താന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിനെത്തുടർന്നുള്ള പാകിസ്താന്റെ പരാതിയിൽ കോടതി തുടരുന്ന നടപടികൾ കരാർ ലംഘനമാണെന്നാണ് ഇന്ത്യയുടെ നിലപാട്.കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാനുള്ള കോടതി നിർദ്ദേശം ഇന്ത്യ നിരസിച്ചു.

സ്വതന്ത്ര വിദഗ്‌ദ്ധനെ നിയോഗിച്ച് പരിഹരിക്കേണ്ട സാങ്കേതിക തർക്കങ്ങളിൽ ആർബിട്രേഷൻ കോടതി ഇടപെടുന്നത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഫെബ്രുവരി 2, 3 തീയതികളിൽ കോടതി നിശ്ചയിച്ചിട്ടുള്ള വാദം കേൾക്കലിൽ ഇന്ത്യ പങ്കെടുക്കില്ല. ഇന്ത്യയുടെ അഭാവത്തിൽ ഏകപക്ഷീയമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം. 2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്താനുമായുള്ള ജലസഹകരണം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാറ്റാതെ ചർച്ചകൾക്കില്ലെന്ന ഉറച്ച സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

 

 

Tags: indiapakistanIndus Water TreatyCOA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.