Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

അജിത് പവാറിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ജനവരി ഫെബ്രുവരി ഒന്ന് ഞായറാഴ്ച നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 08:38 pm IST
inIndia

മുംബൈ: അജിത് പവാറിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ജനവരി ഫെബ്രുവരി ഒന്ന് ഞായറാഴ്ച നടക്കും. എൻസിപി നിയമസഭാ കക്ഷി യോഗത്തില്‍ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അജിത് പവാറിന്റെ സ്ഥാനത്തേക്ക് സുനേത്ര പവാര്‍ എത്തിച്ചേരണമെന്നാണ് ബിജെപിയും ഷിന്‍ഡേ പക്ഷം ശിവസേനയും ആഗ്രഹിക്കുന്നത്.

അജിത് പവാറും ഫഡ്നാവിസും ഷിന്‍ഡേയും തമ്മിലുള്ള സൗഹൃദമായിരുന്നു മഹായുതി എന്ന മുന്നണിയുടെ നട്ടെല്ല്. അതില്‍ അജിത് പവാര്‍ നഷ്ടപ്പെട്ടത് വലിയ ആഘാതം തന്നെയാണ്. അതുപോലെ സൗഹൃദത്തോടെ മുന്നേറാന്‍ കഴിയുന്ന മറ്റൊരു നേതാവായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് സാധിക്കുമെന്ന് ഫഡ്നാവിസും ഷിന്‍ഡേയും കരുതുന്നു.

ശനിയാഴ്ച നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പ്രസിഡന്‍റായി ആരെ തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ ആകെ 230 സീറ്റുകളാണ് ഉള്ളത്. ആകെ 288 സീറ്റുകള്‍ അടങ്ങിയതാണ് മഹാരാഷ്‌ട്ര നിയമസഭ. ഇതില്‍ എന്‍സിപി (അജിത് പവാര്‍) പക്ഷത്തിന് 40 സീറ്റുകളാണ് ഉള്ളത്. ബിജെപിയ്‌ക്ക് 132 സീറ്റുകളും ഷിന്‍ഡേ പക്ഷം ശിവസേനയ്‌ക്ക് 57 സീറ്റുകളും ഉണ്ട്. ബിജെപിയും ശിവസേനയും ഒന്നിച്ച് നിന്നാല്‍ ഉള്ള 189 സീറ്റുകള്‍ കേവല ഭൂരിക്ഷപക്ഷത്തിന് ധാരാളമാണ്.

അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേലും കൂട്ടരും 

അജിത് പവാറിന്റെ വേര്‍പാട് സൃഷ്ടിച്ച മുറിവുണങ്ങുന്നതിന് മുന്‍പേ അധികാരത്തിന്റെ കരുക്കള്‍ നീക്കുകയാണ് എന്‍സിപി (അജിത് പവാര്‍) പക്ഷത്തിലെ മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേല്‍,സുനില്‍ തത് കറെ, ഛഗന്‍ ഭൂജ് ബല്‍ എന്നിവര്‍. എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകളിൽ അവകാശവാദം ഉന്നയിച്ച് ഇവര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ എത്തി കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്റെ വേര്‍പാട് സൃഷ്ടിച്ച ദുഖത്താല്‍ ഭാര്യ സുനേത്ര പവാര്‍ വസതിയില്‍ കഴിഞ്ഞുകൂടുകയാണ്. അജിത് പവാർ കൈവശം വെച്ച വകുപ്പുകൾ കൈമാറണമെന്നാണ് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടത്. ധനകാര്യം, എക്സൈസ്, സ്പോര്‍ട്സ് എന്നീ വകുപ്പകളാണ് അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്നത്.

“മഹായുതി സഖ്യത്തിൽ ഞങ്ങൾ പങ്കാളികളാണ്, അതിനാൽ അജിത് പവാർ വഹിച്ച സ്ഥാനം എത്രയും വേഗം നികത്താൻ ഞങ്ങളെ അനുവദിക്കണം. അതേസമയം, എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുവികാരം മാനിക്കണമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കുടുംബത്തിന് അവരുടെ ദുഃഖത്തിൽ നിന്ന് കരകയറാൻ കുറച്ച് സമയം നൽകണം. പാർട്ടിയുടെ ഭാവി ഗതിയെക്കുറിച്ച് സുനേത്ര പവാറുമായും കുടുംബവുമായും ഞങ്ങൾ ഉടൻ ചർച്ച ചെയ്യും,” -എന്‍സിപി(അജിത് പവാര്‍ പക്ഷം) നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

അജിത് പവാറിന്റെ പെട്ടെന്നുള്ള മരണം എൻ‌സി‌പിയിൽ നിരവധി പ്രധാന ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എതിരാളി വിഭാഗവുമായി ലയിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. അജിത് പവാറിന്റെ മരണം വലി ശൂന്യതയാണ് പാര്‍ട്ടിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

എന്‍സിപി (അജിത് പവാര്‍) വിഭാഗം ശരത് പവാറിന്റെ എൻസിപി വിഭാഗവുമായി ലയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ശരത് പവാർ ക്യാമ്പിലെ നേതാക്കൾ അവകാശപ്പെടുന്നു.

രണ്ട് വിഭാഗങ്ങളുടെയും ലയനം അജിത് പവാറിന്റെ അവസാന ആഗ്രഹമായിരുന്നുവെന്നും അത് മാനിക്കണമെന്നും ആണ് ശരത് പവാര്‍ പക്ഷത്തിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖ് പറയുന്നത്. വരും ദിവസങ്ങളിൽ “മുഴുവൻ പവാർ കുടുംബവും” ഒത്തുചേർന്ന് നിലവിലുള്ള എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Shiv Sena Shindeajit pawarSunetra PawarMahayutiNCP Ajit PawarNDANcpDevendra Fadnavis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.