Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

ശക്തമായ ആഭ്യന്തര ആവശ്യകതയും വര്‍ദ്ധിച്ചുവരുന്ന ഉപഭോഗവുമാണ് ഭാരതത്തിന്റെ വസ്ത്ര, തുണിത്തര നിര്‍മാണ മേഖലയുടെ പുനരുജ്ജീവനത്തിന് ആധാരം. യുവത്വവും അഭിലാഷവും ഒത്തുചേര്‍ന്നതും നഗര-ഗ്രാമ ഭേദമന്യേ ഉയര്‍ന്നു വരുന്നതുമായ 140 കോടിയിലധികം ജനങ്ങളുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര വിപണികളില്‍ ഒന്നാണ്. ഈ പരിവര്‍ത്തനത്തിന്റെ തോത് കണക്കുകളില്‍ നിന്ന് സുവ്യക്തമാണ്. ഭാരതത്തിന്റെ ആഭ്യന്തര തുണിത്തര വിപി, കേവലം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 8.4 ലക്ഷം കോടിയില്‍ നിന്ന് 13 ലക്ഷം കോടിയായി വളര്‍ന്നു. ഉപഭോഗ പ്രവണതകള്‍ ഈ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു: കഴിഞ്ഞ ദശകത്തില്‍ പ്രതിശീര്‍ഷ തുണിത്തര ഉപഭോഗം ഏതാണ്ട് ഇരട്ടിയായി. കയറ്റുമതിയിലും സമാനമായ പുരോഗതി കണ്ടു.

ഗിരിരാജ് സിങ് by ഗിരിരാജ് സിങ്
Jan 28, 2026, 11:40 am IST
in Vicharam, Main Article

ഓരോ ഭാരതീയ വസ്ത്ര, തുണിത്തര ഉത്പന്നത്തിന് പിന്നിലും പ്രചോദനാത്മകമായ ഒരു കഥയുണ്ട്. ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശാന്തമായ പരിവര്‍ത്തനത്തിന്റെയും കഥയാണത്. അഭിമാനപൂര്‍വ്വം തൊഴില്‍ ലോകത്തേക്ക് പ്രവേശിച്ച ഒരു വനിതയുടെ കഥ; സ്ഥിരവരുമാനത്തിലൂടെ സുരക്ഷയും സമൃദ്ധിയും കണ്ടെത്തിയ കുടുംബത്തിന്റെ കഥ; നൈപുണ്യത്തെ സ്വയംപര്യാപ്തതയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെ പുതുതലമുറ സംരംഭക സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നത്തില്‍ ഈ മേഖല നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണ്ണായകവും ദാര്‍ശനികവുമായ നേതൃത്വത്തില്‍, ഭാരതത്തിന്റെ വസ്ത്ര, തുണിത്തര നിര്‍മാണ മേഖല ഒരു പൈതൃക വ്യവസായമെന്നതിലുപരി, ആത്മനിര്‍ഭര ഭാരതത്തിന്റെ യഥാര്‍ത്ഥ ആത്മാവിനെ ഉള്‍ക്കൊള്ളുകയും വിപുലമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ജന കേന്ദ്രീകൃത വളര്‍ച്ചയുടെ എന്‍ജിനായി മാറുകയും ചെയ്തു.

ആവശ്യകത, വൈപുല്യം, കയറ്റുമതി: വളര്‍ച്ചയുടെ അടിസ്ഥാനശിലകള്‍
ശക്തമായ ആഭ്യന്തര ആവശ്യകതയും വര്‍ദ്ധിച്ചുവരുന്ന ഉപഭോഗവുമാണ് ഭാരതത്തിന്റെ വസ്ത്ര, തുണിത്തര നിര്‍മാണ മേഖലയുടെ പുനരുജ്ജീവനത്തിന് ആധാരം. യുവത്വവും അഭിലാഷവും ഒത്തുചേര്‍ന്നതും നഗര-ഗ്രാമ ഭേദമന്യേ ഉയര്‍ന്നു വരുന്നതുമായ 140 കോടിയിലധികം ജനങ്ങളുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര വിപണികളില്‍ ഒന്നാണ്. ഈ പരിവര്‍ത്തനത്തിന്റെ തോത് കണക്കുകളില്‍ നിന്ന് സുവ്യക്തമാണ്. ഭാരതത്തിന്റെ ആഭ്യന്തര തുണിത്തര വിപണി, കേവലം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 8.4 ലക്ഷം കോടിയില്‍ നിന്ന് 13 ലക്ഷം കോടിയായി വളര്‍ന്നു. ഉപഭോഗ പ്രവണതകള്‍ ഈ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു: കഴിഞ്ഞ ദശകത്തില്‍ പ്രതിശീര്‍ഷ തുണിത്തര ഉപഭോഗം ഏതാണ്ട് ഇരട്ടിയായി. കയറ്റുമതിയിലും സമാനമായ പുരോഗതി കണ്ടു.

തൊഴില്‍ ശക്തിയുടെ പുനരുജ്ജീവനം
ഭാരതത്തിന്റെ തൊഴില്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി വസ്ത്ര, തുണിത്തര നിര്‍മാണ മേഖല തുടരുന്നു. ഇന്ന്, കൃഷി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവാണ് ഈ മേഖല. 2023-24 ലെ കണക്കനുസരിച്ച് ഏകദേശം 5.6 കോടി പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 2014 ന് ശേഷം ഈ തൊഴില്‍ ശക്തി ഇരട്ടിയായി. കോവിഡിനു ശേഷമുള്ള ഘട്ടം തികച്ചും പരിവര്‍ത്തനാത്മകമാണ്: 2020 മുതല്‍ സംഘടിത മേഖലയില്‍ മാത്രം കയറ്റുമതി അധിഷ്ഠിത വളര്‍ച്ചയിലൂടെ ഏകദേശം 1.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വ്യവസായത്തെ താങ്ങി നിര്‍ത്തുന്ന വിപുലമായ അസംഘടിത ആവാസവ്യവസ്ഥ കൂടി കണക്കിലെടുക്കുമ്പോള്‍, സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ അതിലും ഏറെയാണ്. ഭാരതത്തിലെ ഏറ്റവും സമഗ്രവും സ്ഥിരതയാര്‍ന്നതുമായ ഉപജീവനമാര്‍ഗ്ഗങ്ങളിലൊന്നായി വസ്ത്ര, തുണിത്തര നിര്‍മാണ മേഖലയെ ഇത് അടയാളപ്പെടുത്തുന്നു.

കാര്യക്ഷമത മെച്ചപ്പെടുത്തലും തയ്യല്‍ മെഷീന്റെ സ്വാധീനവും
കയറ്റുമതി മേഖലയിലെ ഈ പ്രതിരോധ ശേഷിയുടെ പിന്നില്‍ കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച നിര്‍ണായകമായി വര്‍ത്തിക്കുന്നു. കഴിഞ്ഞ ദശകത്തിലെ വസ്ത്ര, തുണിത്തര നിര്‍മ്മാണ മേഖലയിലെ ബൃഹത്തായ വളര്‍ച്ചയ്‌ക്ക് കരുത്ത് പകര്‍ന്നത് അധികമാരും അറിയാത്ത ഒരു നായകനാണ്: തയ്യല്‍ മെഷീന്‍. ഒരു യന്ത്രം എന്നതിലുപരിയായി, വളര്‍ച്ചയ്‌ക്കുള്ള പ്രേരകശക്തിയായി ഇത് മാറിയിരിക്കുന്നു. ചിലപ്പോഴെങ്കിലും വിപുലമായ തൊഴിലവസരങ്ങളും വ്യാവസായിക പരിവര്‍ത്തനവും ആരംഭിക്കുന്നത് ചെറിയ യന്ത്രങ്ങളില്‍ നിന്നാണെന്ന് ഇത് തെളിയിക്കുന്നു. കോവിഡിന് ശേഷം മാത്രം, 1.8 കോടിയിലധികം തയ്യല്‍ മെഷീനുകള്‍ ഇറക്കുമതി ചെയ്തു. 2024-25ല്‍, ഇറക്കുമതി റെക്കോര്‍ഡ് സൃഷ്ടിക്കുകയും 61 ലക്ഷം മെഷീനുകളിലെത്തുകയും ചെയ്തു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വസ്ത്ര, തുണിത്തര നിര്‍മാണ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 1.7 തൊഴിലാളികള്‍ക്ക് ഓരോ മെഷീനും തൊഴില്‍ നല്‍കുന്നു. തത്ഫലമായി, മഹാമാരിയ്‌ക്ക് ശേഷം തയ്യല്‍ മെഷീന്‍ ഇറക്കുമതിയിലുണ്ടായ കുതിച്ചുചാട്ടം മേഖലയിലുടനീളം 3 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. വന്‍തോതിലുള്ള തൊഴില്‍ വളര്‍ച്ചയിലേക്ക് ശേഷി വികസനത്തെ ഇത് ദൃഢമായി ബന്ധിപ്പിച്ചു.

തൊഴിലവസര സൃഷ്ടി ആധുനിക ഫാക്ടറികളില്‍ അവസാനിക്കുന്നില്ല. യൂണിറ്റുകള്‍ നവീകരിക്കുമ്പോള്‍, പഴയ മെഷീനുകള്‍ വീണ്ടും വിപണിയിലെത്തുകയും ചെറുകിട സംരംഭങ്ങള്‍, തയ്യല്‍ യൂണിറ്റുകള്‍, ഗാര്‍ഹിക ബിസിനസുകള്‍ എന്നിവയിലൂടെ പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നു, ഇത് അടിസ്ഥാനതലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വനിതകള്‍, ഗ്രാമീണ യുവാക്കള്‍, ഒന്നാം തലമുറ സംരംഭകര്‍ എന്നിവരാണ് ഈ വികേന്ദ്രീകൃത വികാസത്തിന്റെ കേന്ദ്രബിന്ദു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലിന്റെ പൂര്‍ണ്ണ തോത് തിരിച്ചറിയുന്നതിനും കണക്കാക്കുന്നതിനും, ജില്ലാ തല ടെക്‌സ്‌റ്റൈല്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സംരംഭം സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലാളികളെ ഔപചാരികമേഖലയിലേക്ക് ആനയിക്കുന്നതിലൂടെയും ഡാറ്റ സംഭരണം മെച്ചപ്പെടുത്തുന്നതിലൂടെയും, തൊഴില്‍ വളര്‍ച്ച വലുതാണെന്ന് സ്ഥാപിക്കാന്‍ മാത്രമല്ല, നൈപുണ്യങ്ങള്‍, സാമൂഹിക സുരക്ഷ, ദീര്‍ഘകാല സ്ഥിരത എന്നിവയാല്‍ പിന്തുണയ്‌ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

ഫാക്ടറികളില്‍ നിന്ന് കരകൗശലവിദഗ്ധരിലേക്ക്
2030-ലേക്കുള്ള നമ്മുടെ ദര്‍ശനം വ്യക്തമാണ്: തൊഴിലിന്റെയും സമഗ്ര വളര്‍ച്ചയുടെയും ഏറ്റവും ശക്തമായ എന്‍ജിനുകളില്‍ ഒന്നായി വസ്ത്ര, തുണിത്തര നിര്‍മ്മാണ മേഖലയെ സ്ഥാപിക്കുക എന്നതാണ് ആ ദര്‍ശനം. ഫാസ്റ്റ് ഫാഷന്‍ ഒരു പുതിയ ചാലകശക്തിയായി ഉയര്‍ന്നുവരുന്നു. ഇന്ന് 20 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ആഗോള ഫാസ്റ്റ് ഫാഷന്‍ വിപണി 2030 ആകുമ്പോഴേക്കും 60 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചടുലമായ ഉത്പാദനത്തിനും അതിവേഗ വളര്‍ച്ചയ്‌ക്കും ഉള്ള സാദ്ധ്യതകള്‍ ഭാരതത്തിന് അനുകൂലമാണ്. ഇത് മൂലം അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പിഎം മിത്ര പാര്‍ക്കുകളിലൂടെ മാത്രം 20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി മുഖേന പുതിയ ഫാക്ടറികളിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും 3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. വിശാലമായ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ഏകദേശം 50 ലക്ഷം അധിക ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ തുണിത്തരങ്ങളുടെ കയറ്റുമതിയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കും. ഭാരത-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുതിയ വിപണികള്‍ തുറക്കുകയും മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും പുതിയ ഒരു തൊഴില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്യും.

വ്യാവസായിക വളര്‍ച്ചയ്‌ക്കൊപ്പം, ഭാരതത്തിന്റെ കൈത്തറി, കരകൗശല മേഖലയും സുസ്ഥിരമായ തൊഴില്‍ ഉറപ്പാക്കുന്നത് തുടരുകയാണ്. 65 ലക്ഷത്തിലധികം കരകൗശല വിദഗ്ധരെയും നെയ്‌ത്തുകാരെയും പിന്തുണയ്‌ക്കുന്ന ഈ മേഖല, പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള ഉത്പന്നങ്ങളുടെ ആഗോള ആവശ്യകതയ്‌ക്ക് സ്വാഭാവികമായും അനുപൂരകമാണ്. നിലവില്‍ കയറ്റുമതി ഏകദേശം 50,000 കോടി രൂപയാണ്, 2032 ആകുമ്പോഴേക്കും ഇരട്ടിയിലേക്ക്, അതായത് 1 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്രീകൃത പദ്ധതികളിലൂടെയും വിപണി പ്രവേശന ഇടപെടലുകളിലൂടെയും 2030 ആകുമ്പോഴേക്കും ഏകദേശം 20 ലക്ഷം കരകൗശല വിദഗ്ധരെയും നെയ്‌ത്തുകാരെയും തൊഴില്‍ ശക്തിയില്‍ സംയോജിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

 

Tags: textilesNarendra Modiatmanirbhar bharatManufacturingHeritageGarmentIndustry
ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

ടാറ്റ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എയര്‍ബസി‍ന്‍റെ എ400 അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനം. മഹീന്ദ്ര കൊണ്ടവരാന്‍ ശ്രമിക്കുന്നത് ബ്രസീലിലെ എബ്രേയര്‍ കമ്പനിയുടെ സി390 ചരക്ക് നീക്കവിമാനം. ഇതില്‍ ആര് കരാര്‍ നേടും?
India

ഇന്ത്യന്‍ വ്യോമസേന വയസ്സന്‍ ചരക്ക് നീക്ക വിമാനങ്ങള്‍ പിന്‍വലിക്കും, പകരം പുത്തന്‍ ആത്മനിര്‍ഭര്‍ വിമാനങ്ങള്‍; മത്സരത്തിന് ടാറ്റയും മഹീന്ദ്രയും

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.