തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കമലേശ്വരത്ത് വീട്ടിനുള്ളില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.സൈനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗ്രീമയുടെ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. ആറ് വര്‍ഷം മുമ്പായിരുന്നു ഗ്രീമയുടെ വിവാഹം.പൂന്തുറ പൊലീസ് അന്വേഷണം തുടങ്ങി.
















