Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇത് താരോദയവും തലമുറ മാറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 09:52 am IST
inEditorial

ജഗത് പ്രകാശ് നഡ്ഡയുടെ പിന്മുറക്കാരനായി നാല്‍പ്പത്തഞ്ചുകാരന്‍ നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷനായി നിയമിതനായതോടെ പാര്‍ട്ടി നേതൃത്വത്തില്‍ സുഗമമായ തലമുറ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണാധികാരത്തിലുള്ള പാര്‍ട്ടിയാണ് ബിജെപി. മറ്റേതെങ്കിലും പാര്‍ട്ടി ആയിരുന്നെങ്കില്‍ നേതൃതലത്തില്‍ ഇങ്ങനെയൊരു മാറ്റം സാധ്യമാകില്ല.

പാര്‍ലമെന്ററി രംഗത്ത് ഇരുപത് വര്‍ഷത്തോളം അനുഭവമുള്ള നബിന്‍ അഞ്ചുതവണ ബിഹാര്‍ എംഎല്‍എയും മന്ത്രിയുമായി. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നയാളാണ്. കുടുംബ മഹിമയല്ല, ആത്മാര്‍ത്ഥതയും പ്രവര്‍ത്തന മികവുമാണ് ബിജെപിയില്‍ പരിഗണിക്കപ്പെടുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആഭ്യന്തര ജനാധിപത്യം പുലരുന്ന പാര്‍ട്ടിയില്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. രാഷ്‌ട്രീയമായി വളരെ നിര്‍ണായകമായ സാഹചര്യത്തിലാണ് നിതിന്‍ നബിന്‍ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി ഏറ്റെടുത്തിരിക്കുന്നത്.

ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി, കേരളം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും, 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപിയില്‍ ഈ തലമുറമാറ്റം സംഭവിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. നബിന്റെ നിയമനം ബിജെപിയുടെ എതിരാളികളായ പാര്‍ട്ടികളില്‍ വലിയ ചലനങ്ങളുണ്ടാക്കും. ചില കുടുംബങ്ങളിലും വ്യക്തികളിലുമായി ജനാധിപത്യവിരുദ്ധമായി അധികാരം കേന്ദ്രീകരിച്ചു വച്ചിരിക്കുന്ന പാര്‍ട്ടികള്‍ അണികളോട് പലതും വിശദീകരിക്കേണ്ടി വരും.

നിതിന്‍ നബിന്‍ അധ്വാനശീലനും പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ളയാളുമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്ന വ്യക്തിയുമാണ്. പ്രവര്‍ത്തനത്തില്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് ഈ ചെറുപ്രായത്തില്‍ ഉന്നതമായ പദവിയില്‍ എത്തിച്ചിരിക്കുന്നത്.

ബിഹാറിലെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവരികയും നിര്‍ണായകമായ തെരഞ്ഞെടുപ്പ് ചുമതലകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത രണ്ട് പതിറ്റാണ്ടുകളുടെ സംഘടനാ പാരമ്പര്യമാണ് നിതിന്‍ നബിനുള്ളത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചുതവണ നബിന്‍ എംഎല്‍എയായി. 2006ല്‍ ഇപ്പോള്‍ ഇല്ലാതായ പട്‌ന വെസ്റ്റ് സീറ്റില്‍ നിന്ന് വിജയിക്കുകയും, തുടര്‍ന്ന് ബങ്കിപൂരില്‍ നിന്ന് തുടര്‍ച്ചയായി നാലുതവണ ജയിക്കുകയും ചെയ്തു. മന്ത്രി എന്ന നിലയില്‍ ബിഹാറിലെ നിയമം, റോഡ് ഗതാഗതം, നഗരവികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഭരണപരിചയവുമുണ്ട്. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ബിഹാര്‍ പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിമാനകരമായ ട്രാക്ക് റെക്കോര്‍ഡാണിത്.

2023 ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ചുമതല നബിനിന് നല്‍കപ്പെട്ടു. അന്ന് ഭൂപേശ് ബാഗേല്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ശക്തമായ നിലയിലാണെന്നും, തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിക്കുമെന്നും മിക്ക എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും പ്രവചിച്ചിരുന്നു. എന്നാല്‍ നബിന്റെ നേതൃത്വത്തില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടി. സംഘടനാ പുനഃസംഘടനയും സൂക്ഷ്മതല ഏകോപനത്തിലുള്ള ഊന്നലുമാണ് ഇതിന് കാരണമായതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി.ബിഹാറിലെ സ്വന്തം വിജയങ്ങളെക്കാളും ഛത്തീസ്ഗഡ് പ്രചാരണമാണ് നബിനെ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തിലേക്ക് എത്തിച്ചതെന്ന് പറയാം. നബിന്റെ ഈ മികവ് മറ്റു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ഗുണകരമാകും എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ദല്‍ഹിയില്‍ ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചതിലും മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം തലസ്ഥാനത്തിന്റെ രാഷ്‌ട്രീയ നിയന്ത്രണം തിരിച്ചുപിടിച്ചതിലും നബിന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പാര്‍ട്ടിയിലെ തന്റെ നേതാവ് ഇനി നിതിന്‍ നബിന്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കൃത്യമായ സന്ദേശമാണ്. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉള്‍പ്പെടുന്ന ബിജെപിയുടെ ഉന്നത നേതൃത്വം ആശയപരമായി ഒരേ നിലപാടിലാണെന്ന് വ്യക്തമാകുന്നു. നാലാം വട്ടവും അധികാരത്തിലെത്തി അമൃതഭാരതത്തിലേക്കുള്ളയാത്രയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് നിതിന്‍ നബിന്റെ നേതൃത്വം മുതല്‍ക്കൂട്ടാകും.

Tags: bharatiya janata partyNitin Nabinനിതിന്‍ നബിന്‍BJP working president
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.