Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരുമകന്‍ പ്രശ്നം കേരളത്തിലേതുപോലെ അങ്ങ് യുഎസിലുമുണ്ട്… ട്രംപിന്റെ സീനിയര്‍ ഉപദേശകന്‍ ജെയേഡ് കുഷ്നര്‍ ട്രംപിന്റെ മരുമകന്‍;നെപോകിഡെന്ന് വിമര്‍ശനം

അമേരിക്ക എന്ത് പ്രശ്നത്തില്‍ ഇടപെടുമ്പോഴും അവിടെ ജെയേഡ് കുഷ്നര്‍ എന്ന യുവാവും ഉണ്ട്. അത് യുദ്ധമാകട്ടെ, സമാധാനചര്‍ച്ചയാകട്ടെ, ബിസിനസാകട്ടെ എന്തിലും....ആരാണ് ഈ ജെയേഡ് കുഷ്നര്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 08:49 pm IST
inIndia, World
ട്രംപിന്‍റെ മരുമകന്‍ ജെയേഡ് കുഷ്നര്‍ ഭാര്യയും ട്രംപിന്‍റെ മകളുമായ ഇവാങ്ക ട്രംപിനൊപ്പം (ഇടത്ത്) ജെയേഡ് കുഷ്നര്‍ ട്രംപിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒപ്പം (വലത്ത്)

ട്രംപിന്‍റെ മരുമകന്‍ ജെയേഡ് കുഷ്നര്‍ ഭാര്യയും ട്രംപിന്‍റെ മകളുമായ ഇവാങ്ക ട്രംപിനൊപ്പം (ഇടത്ത്) ജെയേഡ് കുഷ്നര്‍ ട്രംപിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒപ്പം (വലത്ത്)

ന്യൂദല്‍ഹി: അമേരിക്ക എന്ത് പ്രശ്നത്തില്‍ ഇടപെടുമ്പോഴും അവിടെ ജെയേഡ് കുഷ്നര്‍ എന്ന യുവാവും ഉണ്ട്. അത് യുദ്ധമാകട്ടെ, സമാധാനചര്‍ച്ചയാകട്ടെ, ബിസിനസാകട്ടെ എന്തിലും….ആരാണ് ഈ ജെയേഡ് കുഷ്നര്‍? ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വിവാഹം കഴിച്ച സാക്ഷാല്‍ മരുമകന്‍. റഷ്യ-ഉക്രൈന്‍ സമാധാനക്കരാറുണ്ടാക്കാനും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനും അമേരിക്കയെ പ്രതിനിധീകരിച്ച് ജെയേഡ് കുഷ്നര്‍ ഉണ്ട്. ഇപ്പോള്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ട്രംപ് സൃഷ്ടിച്ച സമാധാനബോര്‍ഡിലും ജെയേഡ് കുഷ്നര്‍ക്ക് മുഖ്യസ്ഥാനമുണ്ട്.

അമേരിക്കയിലെ ന്യൂജേഴ്സിയിലെ ഒരു സമ്പന്ന ജൂതകുടുംബത്തില്‍ ജനിച്ചയാളാണ് ജെയേഡ് കുഷ്നര്‍. അമേരിക്കയിലെ ഒരു വന്‍ റിയല്‍ എസ്റ്റേറ്റ് കുടുംബമാണ് കുഷ്നറുടേത്. ലോകത്തിന്റെ പല ഭാഗങ്ങളിലും രാഷ്‌ട്രതന്ത്രനീക്കങ്ങള്‍ക്കൊപ്പം വന്‍ലാഭം കൊയ്യുന്ന ബിസിനസ് ഡീലുകളും ജെയേഡ് കുഷ്നര്‍ നടപ്പാക്കുന്നു. പാകിസ്ഥാന്റെ അസിം മുനീര്‍ ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് സമ്മതം മൂളിയതോടെയാണ് പാകിസ്ഥാന്‍ ട്രംപിന്റെ നല്ല പങ്കാളിയായി മാറിയത്. പാകിസ്ഥാനില്‍ കോടികളുടെ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ക്രിപ്റ്റോ കറന്‍സി വിപണി ആരംഭിക്കാന്‍ വേള്‍ഡ് ലിബര്‍ട്ടി ഫൈനാന്‍ഷ്യല്‍ എന്ന കമ്പനിയുടെ 60 ശതമാനം പങ്കാളിത്തം ജെയേഡ് കുഷ്നര്‍ക്കാണ്. പല രാജ്യങ്ങളിലും ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് അനുമതി വാങ്ങിക്കൊടുക്കുന്നതും ജെയേഡ് കുഷ്നറാണ്. ബംഗ്ലാദേശിലും പാകിസ്ഥാനിലും സ്റ്റാര്‍ലിങ്കുണ്ട്. ഈ ഡീലിലും ജെയേഡ് കുഷ്നര്‍ക്ക് പങ്കാളിത്തമുണ്ട്. സൗദി അറേബ്യയിലെ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപും തമ്മില്‍ അടുത്ത ബന്ധമാണ്. ജെയേഡ് കുഷ്നര്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനായി ചുമതലയേറ്റതിന് പിന്നാലെ അഫിനിറ്റി പാര്‍ട്നേഴ്സ് എന്ന വെല്‍ത്ത് ഫണ്ട് നിലവില്‍ വന്നു. സൗദിയാണ് ഈ പണത്തില്‍ ഭൂരിപക്ഷവും നല്‍കിയത്. ഇതിന്റെ ഉടമസ്ഥരില്‍ പ്രധാനി ജെയേഡ് കുഷ്നറാണ്. പിന്നില്‍ നിന്നാണ് സൗദി കളിക്കുന്നത്.

വെനസ്വേലയിലെ എണ്ണ ശുദ്ധീകരിച്ച് വില്‍ക്കുന്ന പല കമ്പനികളിലും ജെയേഡ് കുഷ്നര്‍ക്ക് പങ്കാളിത്തമുണ്ട്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയത്തില്‍ ബിസിനസും കൂടിക്കലര്‍ന്നിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ ആക്രമണോത്സുകമായി വെനസ്വേലയെ കീഴടക്കിയതിലും കാനഡയെയും ഗ്രീന്‍ലാന്‍ഡിനേയും അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനത്തിലും പിന്നില്‍ ജെയേഡ് കുഷ്നറുടെ ബിസിനസ് താല്പര്യം ഒളിഞ്ഞിരിക്കുന്നു. അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും ഡോളര്‍ മൂല്യം കൂട്ടാനും ഏതറ്റവും വരെ പോകാന്‍ ട്രംപ് തയ്യാറാകുന്നതും മരുമകന് വേണ്ടിയാണെന്ന് വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ ചട്ടക്കൂടുകളെ തൃണവല്‍ഗണിച്ച്, സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന പരാതി ജെയേഡ് കുഷ്നറെക്കുറിച്ച് ഉണ്ട്.

ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനാകാന്‍ ജെയേഡ് കുഷ്നര്‍ക്ക് യോഗ്യതയില്ലെന്ന് പല സീനിയര്‍ രാഷ്‌ട്രീയനേതാക്കളും വിമര്‍ശനം ഉയര്‍ത്തിയതാണ്. രാഷ്‌ട്രീയം, നയതന്ത്രം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജെയേഡ് കുഷ്നര്‍ക്ക് മുന്‍പരിചയം ഇല്ലെന്നത് എല്ലാവര്‍ക്കുമറിയാം. പരിചയക്കാരെയും ബന്ധുക്കളേയും സര്‍ക്കാരില്‍ തിരുകിക്കയറ്റുന്നത് തടയാന്‍ പ്രത്യേക നിയമം അമേരിക്കയില്‍ നിലവിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് വലിയൊരു തുക ശമ്പളമായും മറ്റാനുകൂല്യങ്ങളായും ലഭിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റിന്റെ സീനിയര്‍ ഉപദേശകന്‍ എന്ന പദവി ജെയേഡ് കുഷ്നര്‍ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ജെയേഡ് കുഷ്നറെ നെപോകിഡെന്ന് (യോഗ്യതയില്ലെങ്കിലും പിടിപാടിലൂടെ വലിയ പദവികള്‍ കയ്യാളുന്നവര്‍) പ്രതിപക്ഷനേതാക്കള്‍ വിമര്‍ശിക്കുന്നത്. വൈറ്റ് ഹൗസിലേക്ക് വ്യക്തിഗത ബിസിനസ് താല്‍പര്യങ്ങള്‍ കൊണ്ടുവന്നത് ജെയേഡ് കുഷ്നറാണെന്ന വിമര്‍ശനവും ശക്തമാണ്.

Tags: TrumpIvanka TrumpCorruptionJared KushnerTrump son-in-lawBusiness in whitehouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.