മലപ്പുറം : ജമാ അത്തെ ഇസ്ലാമി വേദിയില്‍ മന്ത്രി വി അബ്ദുറഹ്മാന്‍.താനൂര്‍ പുത്തന്‍ തെരുവില്‍ നടന്ന ബൈത്തു സക്കാത്ത് പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്.
ജമാഅത്തെ ഇസ്ലാമി നേതൃനിരയിലെ പ്രധാനിയായ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. റംസാന്‍ നോമ്പാചരണത്തിന് മുമ്പ് സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങാണ് നടന്നത്.
മന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണെന്ന് വി അബ്ദുറഹ്മാന്‍ പറഞ്ഞു.മതരാഷ്‌ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമായി യു ഡി എഫ് ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരില്‍ ഇടതുപക്ഷം വിമര്‍ശനമുയര്‍ത്തവെയാണ് മന്ത്രി അബ്ദുറഹ്മാന്‍ ജമാ അത്തെ ഇസ്ലാമി പരിപാടിക്കെത്തിയത്.
















