ന്യൂദൽഹി: ഒമ്പത് ജീവനക്കാരുള്ള ഒരു പാകിസ്ഥാൻ ബോട്ട് ഭാരത സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഭാരത തീരസംരക്ഷണ സേന പിടിച്ചെടുത്തതായി വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. പോർബന്തറിലേക്ക് കൊണ്ടുവരുന്ന ബോട്ട് ജനുവരി 14 (ബുധനാഴ്ച) ന് അന്താരാഷ്‌ട്ര സമുദ്രാതിർത്തി രേഖയ്‌ക്ക് സമീപം ഭാരത ജലാശയ അതിർത്തിക്കുള്ളിൽ വെച്ചാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
പാകിസ്ഥാൻ ബോട്ടിലെ ജീവനക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ ഭാരത തീരസംരക്ഷണ സേന ബോട്ട് പിടിച്ചെടുത്തു.
‘ബന്ധപ്പെട്ട ഏജൻസികളുടെ സമഗ്രമായ അന്വേഷണത്തിനും സംയുക്ത ചോദ്യം ചെയ്യലിനും വേണ്ടി ഐസിജി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുവരികയാണെന്ന്,’ ഭാരത തീരസംരക്ഷണ സേന പ്രസ്താവനയിൽ പറഞ്ഞു.











