Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അസം: മേഖലയുടെ രാഷ്‌ട്രീയം നിര്‍ണയിക്കുന്ന സംസ്ഥാനം

സുരേഷ് ബാബു പി.കെ. by സുരേഷ് ബാബു പി.കെ.
Jan 15, 2026, 12:16 pm IST
in Main Article

വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ് അസം. ബിജെപിയെ സംബന്ധിച്ച്, ഈ വിശേഷണം തികച്ചും പ്രസക്തമാണ്. തെരഞ്ഞെടുപ്പിലൂടെ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ വടക്ക്-കിഴക്കന്‍ സംസ്ഥാനമെന്ന നിലയില്‍, പാര്‍ട്ടിയുടെ ദേശീയ വ്യാപ്തിക്ക് നിര്‍ണായക അടിത്തറയായത് അസമാണ്. ഇന്ന് വടക്ക്-കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന എട്ട് സംസ്ഥാനങ്ങളില്‍, മിസോറാം ഒഴികെയുള്ള ഏഴിലും ബിജെപി നേതൃത്വം നല്കുന്നതോ പാര്‍ട്ടിക്കു പങ്കാളിത്തമുള്ളതോ ആയ സര്‍ക്കാരുകളാണുള്ളത്. 2016-ലാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തുന്നത്. അന്ന് സീറ്റുനില അഞ്ചില്‍ നിന്ന് അറുപതിലേക്ക് ഉയര്‍ന്നപ്പോള്‍, കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 78ല്‍ നിന്ന് 26 ലേക്ക് ചുരുങ്ങി. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പത്തൊന്‍പത് ശതമാനം വോട്ട് വര്‍ധനവ് സാധ്യമാക്കിയാണ് ബിജെപി സംസ്ഥാനത്തെ പ്രമുഖ രാഷ്‌ട്രീയശക്തിയായി മാറിയത്. 2001 മുതല്‍ 2021 വരെയുള്ള കാലത്ത് ബിജെപി 24 ശതമാനം വോട്ടുവളര്‍ച്ച കൈവരിച്ചു. കോണ്‍ഗ്രസിന് പത്ത് ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.

വടക്ക്-കിഴക്കന്‍ രാഷ്‌ട്രീയ മനസ്സ്

അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ എട്ട് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും അടുത്ത ബന്ധമുള്ളവയാണ്. ഇവയില്‍ ഏറ്റവും വലിയ സംസ്ഥാനം അസമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നീ പ്രദേശങ്ങള്‍ അസമിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ, വടക്ക്-കിഴക്കന്‍ മേഖലയിലെ രാഷ്‌ട്രീയ ചലനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാനാകുന്ന സംസ്ഥാനമാണ് അസം. 126 നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുള്ള അസമിന്റെ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നു.

ചൈന, ഭൂട്ടാന്‍, മ്യാന്മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഏകദേശം അയ്യായിരത്തി അഞ്ഞൂറ് കിലോമീറ്ററോളം അന്താരാഷ്‌ട്ര അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്, സിക്കിം ഉള്‍പ്പെടുന്ന വടക്ക്-കിഴക്കന്‍ ഭാരതം. അതിനാല്‍ ദേശീയ സുരക്ഷയ്‌ക്കൊപ്പം അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റം നിയന്ത്രിക്കുക എന്നതും ഈ പ്രദേശത്തെ പ്രധാന രാഷ്‌ട്രീയ ആവശ്യമാണ്. പൗരത്വ രജിസ്റ്റര്‍ മുതല്‍ മേഖലയിലെ വികസന കാഴ്ചപ്പാട് വരെ അസം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം നിര്‍ണ്ണയിക്കുന്ന വിഷയങ്ങളായി ഉയര്‍ന്നു വരുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറവായിരുന്നാലും, ഗൗരവമേറിയ രാഷ്‌ട്രീയചിന്തകളില്‍ സവിശേഷ സ്വാധീനം ചെലുത്താനുള്ള ശേഷിയാണ് വടക്ക്-കിഴക്കന്‍ മേഖലയ്‌ക്കുള്ളത്. രാജ്യം ഘടനാപരമായ സാമ്പത്തിക മാറ്റങ്ങളിലൂടെ കടന്നുപോയ ഘട്ടങ്ങളില്‍, പല കാരണങ്ങളാലും പ്രത്യേക പരിഗണന ആവശ്യമായിരുന്ന ഈ മേഖലയെ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നത്, ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. സംഘടനാ ദൗര്‍ബല്യങ്ങളും ഇതോടൊപ്പം കണക്കിലെടുക്കണം. മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട കോണ്‍ഗ്രസിന്, ശക്തമായ പ്രതിപക്ഷ സാന്നിധ്യമായി തുടരാന്‍ കഴിയുന്ന സംസ്ഥാനം അസമാണ്. മേഖലയിലെ രാഷ്‌ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായി പുറത്താകാതിരിക്കാന്‍, ഇവിടെ വിജയം നേടേണ്ടത് കോണ്‍ഗ്രസിന് ആവശ്യമാണ്.

മുന്നണി രാഷ്‌ട്രീയം

സാവകാശമാര്‍ന്നതും കുതിച്ചുചാട്ടങ്ങള്‍ ഉള്‍പ്പെടുന്നതുമായ ഘട്ടങ്ങള്‍ പിന്നിട്ടാണ് അസമിലെ ബിജെപി വളര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നുമാത്രമല്ല, പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ള വോട്ടുകളും ഈ വളര്‍ച്ചയില്‍ സമാഹരിക്കാനായി്. തന്ത്രപരവും സംഘടനാപരവുമായ മികവുകള്‍ക്കപ്പുറം, ആശയപരമായ സ്വീകാര്യതയുടെ സൂചനയായി ഇതിനെ വിലയിരുത്താം. വടക്ക്-കിഴക്കന്‍ മേഖലയിലെ പല സംസ്ഥാനങ്ങളിലും പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടികളെ മുന്‍നിര്‍ത്തിയാണ് ബിജെപി രാഷ്‌ട്രീയ നിയന്ത്രണം സാധ്യമാക്കുന്നത്. സാംസ്‌കാരിക വൈവിധ്യവും സംവേദനക്ഷമതയും കൂടുതലായ ഈ മേഖലക്ക് അനുയോജ്യമായ സമീപനമായാണ് ഇത് പൊതുവെ വിലയിരുത്തപ്പെടുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലമതിക്കുന്ന പാര്‍ട്ടിയെന്ന പ്രതിഛായ ദേശീയതലത്തില്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഫെഡറല്‍ തത്വങ്ങളെ ബിജെപി നിഷേധിക്കുന്നു എന്ന വിമര്‍ശനത്തിനുള്ള മറുപടിയായി പോലും വടക്ക്-കിഴക്കന്‍ രാഷ്‌ട്രീയ സമീപനം ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ മുഴുവന്‍ രാഷ്‌ട്രീയ വിന്യാസത്തിന്റെയും അടിത്തറയായി നിലകൊള്ളുന്നത് അസമിലെ മേല്‍ക്കൈ തന്നെയാണ്. അതുകൊണ്ടുതന്നെ, ബിജെപിയെ സംബന്ധിച്ചിടത്തോളം മൂന്നാം ഭരണത്തുടര്‍ച്ച തികച്ചും ആവശ്യമാണ്.

കേരളത്തോട് ചില അംശങ്ങളില്‍ സാമ്യമുള്ള സംവിധാനത്തിലൂടെയാണ് അസമിന്റെ രാഷ്‌ട്രീയ വികസനം നടക്കുന്നത്. രണ്ട് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രാമുഖ്യമുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ രാഷ്‌ട്രീയം അടിസ്ഥാനപരമായി മുന്നണി സംവിധാനത്തിലൂടെയാണ് രൂപപ്പെടുന്നത്. ബിജെപി നയിക്കുന്ന മുന്നണി സുതാര്യവും സംക്ഷിപ്തവുമായ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ആ മുന്നണിയുടെ ഉയര്‍ന്ന തെരഞ്ഞെടുപ്പ് പ്രഹരശേഷിക്ക് പ്രധാന കാരണം. അതേസമയം, കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണി കൂടുതല്‍ വിശാലമാണ്. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, പഴയ നക്‌സല്‍ രാഷ്‌ട്രീയത്തെ പ്രതിനിധീകരിക്കുന്ന വിഭാഗവും, വിവിധ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുനില്‍ക്കുമ്പോള്‍ ആശയപരമായ അസ്വീകാര്യതയുടെ സാധ്യതയും ഇവിടെ ഉയരുന്നു. ഭാരതത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയം പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നം കൂടിയാണിത്.

വിദേശകാര്യ വിഷയങ്ങളില്‍ നിന്ന് പ്രാദേശിക വികസനം വരെ, സൈനിക സുരക്ഷ മുതല്‍ സ്വത്വബോധവുമായി ബന്ധപ്പെട്ട നിലപാടുകള്‍വരെ സജീവ ചര്‍ച്ചയാകുന്ന വേദിയാണ് അസമിന്റെ രാഷ്‌ട്രീയ തട്ടകം. ഭൂവിസ്തൃതിയില്‍ ചെറുതായ ഈ സംസ്ഥാനത്തിന് ഗൗരവമേറിയ രാഷ്‌ട്രീയ മനസ്സുണ്ട്. മുന്നണികളില്‍ അണിനിരക്കുന്ന പാര്‍ട്ടികളുടെ എണ്ണത്തിലോ, വണ്ണത്തിലോ മയങ്ങുന്നതല്ല അതിന്റെ വിശകലന സൂക്ഷ്മത.
അതുകൊണ്ട്, സംക്ഷിപ്ത മുന്നണിയുമായെത്തുന്ന ബിജെപിക്ക് ആശയ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള മനസ്സുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് മുഖ്യവെല്ലുവിളി. വിശാലമുന്നണിയുമായി എത്തുന്ന കോണ്‍ഗ്രസിന് ആശയ ഐക്യം രാഷ്‌ട്രീയമായി തെളിയിക്കേണ്ടിവരും. കൃത്യതയുള്ള തുലാസിനാലാകും അസം മുന്നണി ബന്ധങ്ങളെയും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെയും അളന്നെടുക്കുക.

(നാളെ: പുതുച്ചേരി: ചെറിയ ഭൂപ്രദേശം വലിയ രാഷ്‌ട്രീയ പരീക്ഷണ ശാല)

Tags: AssamNorth Eastern StatesAssam election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.