Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ന് രണ്ടാം ഏകദിനം: കിവീസും ഭാരതവും രാജ്‌കോട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 06:18 am IST
in Cricket
രാജ്‌കോട്ട് നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിരാട് കോഹ്‌ലി

രാജ്‌കോട്ട് നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിരാട് കോഹ്‌ലി

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് രാത്രിയും പകലുമായാണ് മത്സരം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം മത്സരത്തിനായി സജ്ജമായി കഴിഞ്ഞു.

ആഴ്‌ച്ചകള്‍ മാത്രമാണ് ട്വന്റി20 ലോകകപ്പിന് അവശേഷിക്കുന്നത്. അതിന് മുമ്പേ നടക്കുന്ന അവസാന ഏകദിന പരമ്പരയാണിത്. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പര ഭാരത ടീമിന്റെ വരുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണെന്നതില്‍ സംശയമില്ല. ആദ്യ മത്സരത്തില്‍ വിരുന്നുകാരെ നാല് വിക്കറ്റിന് കീഴടക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്നും വിജയം ആവര്‍ത്തിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

പരമ്പരയ്‌ക്കപ്പുറം ആരാധകരും ഭാരത ക്രിക്കറ്റും ഉറ്റുനോക്കുന്ന ഘടകം രണ്ട് പരിചയ സമ്പന്നരുടെ മികവാണ്. മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും. 2027 ഏകദിന ലോകകപ്പില്‍ ഇരുവരും ഭാരത ടീമിന് പരിചയ സമ്പത്തിന്റെ നിറസാന്നിധ്യമായി ടീമില്‍ വേണമെന്ന അഭിപ്രായമുണ്ട്. എന്നാല്‍ ഇരുവരെയും മാറ്റിനിര്‍ത്തേണ്ടവരാണോ എന്ന് വിലയിരുത്താന്‍ കഴിയുന്ന അവസരമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരകള്‍. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിലും രോ-കോ ഹിറ്റ് എന്ന പേരില്‍ രോഹിത്തും കോഹ്‌ലിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. ഇത് തുടരാനായാല്‍ ലോകകപ്പ് ടീമില്‍ ഇരുവരുടെയും സാന്നിധ്യം അനിവാര്യമായിരിക്കും. മറിച്ച് മങ്ങിയ പ്രകടനമാണെങ്കില്‍ ടീമിന് ബാധ്യതയാകും. ആ സ്ഥാനത്തേക്ക് മറ്റ് രണ്ട് പേരെ കണ്ടെത്തിവയ്‌ക്കാനുള്ള സമയവും ഇതു തന്നെയാണ്. കരുത്തന്‍ ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പര പ്രധാനമായും ഇരുവരുടെയും ഏകദിന ലോകകപ്പ് സാന്നിധ്യം സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനത്തിനുള്ള അവസരം കൂടിയാകുന്ന്ത് ഇതിനാലാണ്. ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിച്ച രോഹിത്തും കോഹ്‌ലിയും ഇപ്പോള്‍ ഏകദിനത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് വിജയ് ഹസാരെ ട്രോഫിയിലും ഇരുവരും കളിച്ചിരുന്നു.

മറുവശത്ത് ലോക രണ്ടാം നമ്പര്‍ ടീം ആയ ന്യൂസിലന്‍ഡിന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. മറിച്ചായാല്‍ പരമ്പര കൈവിട്ടുപോകും. ട്വന്റി20 ലോകകപ്പ് പടിക്കലെത്തിനില്‍ക്കെ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാകും ഇപ്പോള്‍ നടക്കുന്ന ഓരോ മത്സരങ്ങളും. അതിനാല്‍ ജീവന്‍ മരണ പോരാട്ടമായിരിക്കും കിവിപടകള്‍ കാഴ്‌ച്ചവയ്‌ക്കുക.

Tags: second ODIIndia vs New ZealandNiranjan Shah Stadiumcricketrajkot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.