Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

30 വർഷമായി തുടരുന്ന ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി, പ്ലസ്‌ടു വിദ്യാർത്ഥികളെയും ലൈംഗികമായി ഉപദ്രവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 03:37 pm IST
inKerala, Kasargod

കാസര്‍കോട്: മൂന്ന് പതിറ്റാണ്ടോളമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ സിപിഎം മുന്‍ കുമ്പള ഏരിയ സെക്രട്ടറിയും നിലവില്‍ എന്മകജെ ഗ്രാമപഞ്ചായത്ത് അംഗവുമായ എസ്.സുധാകരനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസാണ് കേസെടുത്തിരിക്കുന്നത്.

കുമ്പള ഇച്ചിലംപാടി എല്‍പി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ സുധാകരന്‍ 1995 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ആദ്യം ചൂഷണം ചെയ്തതെന്നും പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. എതിര്‍ത്തപ്പോഴെല്ലാം ഭര്‍ത്താവിനെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സുധാകരന്റെ ഭീഷണിയെത്തുടര്‍ന്നാണ് വര്‍ഷങ്ങളോളം മൗനം പാലിക്കേണ്ടി വന്നതെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കി.

സുധാകരന്‍ തന്റെ കുടുംബജീവിതത്തില്‍ ഇടപെടുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. അധ്യാപകനായ ഇയാള്‍ സ്‌കൂള്‍ ക്ലാസ് മുറികളില്‍ വെച്ച് സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാറുണ്ടായിരുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു. ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. പ്ലസ്‌ടു വിദ്യാർത്ഥികളെ വരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്.

ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് എസ്. സുധാകരനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കുമ്പള ഏരിയ കമ്മറ്റിയിലെ മൂന്ന് നേതാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ഒന്നായ കുമ്പളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാര്‍ വധക്കേസിലെ പ്രതികളിലൊരാളാണ് എസ്. സുധാകരന്‍. മുന്‍പും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിട്ടുണ്ട്. സുധാകരന്‍ ജയിലിലായിരുന്ന സമയത്ത് മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചിട്ടുള്ളതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു.

കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Tags: CPM Leadersexual assaultHouse Wife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.