Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണം നല്കിയാല്‍ എ ഗ്രേഡ്, ആര് കാക്കും കലോത്സവത്തെ

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jan 12, 2026, 07:37 am IST
inKerala

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാന്‍ രണ്ടു നാള്‍ മാത്രം ബാക്കി നില്‍ക്കെ മത്സരത്തിലെ വിധി നിര്‍ണയങ്ങളില്‍ അഴിമതിയെന്ന പരാതി ശക്തമാകുന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടനവൈപുല്യം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്ന് പേരെടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ അഭിമാനമാണ്.

എന്നാല്‍ കലോത്സവ വിധി നിര്‍ണയത്തിന് പിന്നിലെ വമ്പന്‍ അഴിമതിക്കഥകള്‍ ഞെട്ടിക്കുന്നതാണ്. വിധി നിര്‍ണയത്തിന്റെ മറവില്‍ മത്സരാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് പണം ആവശ്യപ്പെടുകയാണ്.

ഉപജില്ല, ജില്ലാ കലോത്സവങ്ങളില്‍ ഈ പ്രവണത വ്യാപകമായിരുന്നു. സംസ്ഥാന കലോത്സവത്തിലും ഇതിന് മാറ്റമില്ല. ഗ്രൂപ്പ് ഇനങ്ങള്‍ ആണ് അഴിമതിക്കാരുടെ ടാര്‍ജറ്റ്. എട്ടും പത്തും പേര്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇനങ്ങളില്‍ ഒരാളില്‍ നിന്ന് 10,000 രൂപ വരെ വീതമാണ് ആവശ്യപ്പെടുന്നത്. ഇതിനായി പ്രത്യേക ഇടനിലക്കാരുമുണ്ട്. പരിശീലകര്‍ വഴിയും മറ്റുമാണ് രക്ഷകര്‍ത്താക്കളെ സമീപിക്കുന്നത്.

ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും ലഭിക്കണമെങ്കില്‍ പണം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മലപ്പുറം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് വെളിപ്പെടുത്തി. ഗ്രൂപ്പ് ഇനത്തിലായിരുന്നു മത്സരം. എട്ട് കുട്ടികളുണ്ടായിരുന്നു ടീമില്‍. ഒരാള്‍ക്ക് 5000 രൂപ വീതം നാല്പതിനായിരം രൂപ തന്നാല്‍ ഒന്നാം സ്ഥാനം നല്‍കാമെന്നായിരുന്നു ഓഫര്‍. പണം നല്കാനാവില്ല എന്നറിയിച്ചു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. അപ്പോള്‍ത്തന്നെ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് രക്ഷകര്‍ത്താവ് പറയുന്നു. പണം കൊടുത്ത ടീമിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന് പിന്നീടറിഞ്ഞു.

സംസ്ഥാന കലോത്സവത്തിലും പണപ്പിരിവ് തുടങ്ങിയതായാണ് വിവരം. പണം നല്‍കിയില്ലെങ്കില്‍ എ ഗ്രേഡ് ലഭിക്കില്ല എന്ന ഭീഷണിയുമുണ്ട്. പലപ്പോഴും സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും പണം നല്‍കി ഇതിനു വഴങ്ങുന്ന സാഹചര്യമാണ്.

ഭരണമുന്നണിയിലെ പ്രബലമായ അദ്ധ്യാപക സംഘടനയുടേയും മലബാറില്‍ ശക്തമായ പ്രതിപക്ഷ അദ്ധ്യാപക സംഘടനയുടേയും ചില നേതാക്കളും ഈ പണപ്പിരിവിന് ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്.

ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന കലോത്സവത്തിലും വിധി നിര്‍ണയിക്കാന്‍ എത്തുന്നവര്‍ ഈ അദ്ധ്യാപക സംഘടനകളുടെ താല്‍പര്യക്കാരാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജില്ലാ കലോത്സവങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടന്നിരുന്നുവെന്ന് ജന്മഭൂമി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പലയിടത്തും ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. സംസ്ഥാന കലോത്സവവേദിയില്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് സംവിധാനമുണ്ടെങ്കിലും ഫലപ്രദമാകാറില്ല. ടീമുകള്‍ കലോത്സവ വേദിയിലെത്തുന്നതിന് മുന്‍പ് തന്നെ ഇടപാടുകാര്‍ അവരെ സമീപിക്കുന്നതിനാല്‍ വിജിലന്‍സ് സംഘത്തിന്റെ കണ്ണില്‍പെടില്ല.

Tags: 64th State School Kalolsavamസംസ്ഥാന സ്‌കൂള്‍ കലോത്സവംപണപ്പിരിവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൂള്‍ കലോത്സവത്തിന്റെ നാടോടിനൃത്ത അരങ്ങില്‍
നീലിയായി എത്തിയ റിഷിക രാകേഷ്
Kerala

നീലിവരുന്നുണ്ടേ…. അമ്മമാരുടെ കണ്ണീരൊപ്പാന്‍

Kerala

വഞ്ചിപ്പാട്ടിന് താളംപിടിക്കാന്‍ മൂന്നുവയസ്സുകാരന്‍

മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്
Kerala

കലോത്സവവേദി കീഴടക്കി കാടിറങ്ങി വന്ന കലകള്‍

Kerala

ശുദ്ധസംഗീതത്തിന്റെ രാഗരസത്തില്‍ അഷ്ടപദി

Kerala

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദിയില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.