Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള ഇലക്ഷന്‍ പ്രചാരണം; ഗവര്‍ണര്‍ക്ക് പരാതി

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Jan 12, 2026, 07:32 am IST
inKerala

കൊല്ലം: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള, സര്‍ക്കാര്‍ ചെലവിലുള്ള പ്രചാരണം. ഓമനപ്പേര് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്. കരുവാക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ.

സിപിഎം നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും ക്വിസ് മത്സരം സംഘടിപ്പിക്കുക. ഇതിനായി ഇരുന്നൂറ് പേജുള്ള പു
സ്തകമാണ് കുട്ടികളിലേക്ക് എത്തിച്ചത്. 12,000 കോപ്പികളാണ് ജനുവരി ആദ്യം തന്നെ ഇതിനായി അച്ചടിച്ചുവിതരണം ചെയ്തത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പിആര്‍ഡിയും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്നുമുതല്‍ സ്‌കൂള്‍തലത്തില്‍ മത്സരം ആരംഭിക്കും. ഇതിനുശേഷം 22ന് വിദ്യാഭ്യാസജില്ലാ തലത്തിലും 28 മുതല്‍ ഫെബ്രുവരി 5 വരെ ജില്ലാതലത്തിലുമാണ് മത്സരം. ഫെബ്രുവരി 18ന് സംസ്ഥാനതലത്തില്‍ ഗ്രാന്‍ഡ്ഫിനാലെ മത്സരമാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി അഞ്ചുലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്ത് വര്‍ഷമായി സര്‍ക്കാര്‍ അനുകൂല പ്രസിദ്ധീകരണമായ സമകാലിക ജനപഥത്തില്‍ പ്രസിദ്ധീകരിച്ച മന്ത്രിമാരുടെയും റിട്ട. ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അനുകൂല എഴുത്തുകാരുടെയും കലാകാരന്മാരുടെയും പാര്‍ട്ടി ബുദ്ധിജീവികളുടെയും മറ്റും ലേഖനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരിക്കുന്ന എന്റെ കേരളം എന്ന 200 പേജ് പുസ്തകത്തിലെ ഉള്ളടക്കം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവകാശവാദങ്ങളുടെ അമ്പതോളം ലേഖനങ്ങളുമുണ്ട്. ഇതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനഫലമാണെന്ന് വരുത്തിതീര്‍ക്കുന്നുണ്ട്. ഈ സൃഷ്ടികളില്‍ നിന്നായിരിക്കും മത്സരത്തിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുക. ഈ ലേഖനങ്ങളില്‍ കമ്യൂണിസ്റ്റ് ചരിത്രവും പാരമ്പര്യവും നേതാക്കളുടെ പ്രവര്‍ത്തനരീതികളും തെരഞ്ഞെടുപ്പ് പോരാട്ടവും ഇടതുപക്ഷനയങ്ങളുടെ വിശദാംശങ്ങളും പരാമര്‍ശിക്കുന്നു. പത്ത് വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം ബോധപൂര്‍വ്വം മറച്ചുവയ്‌ക്കുകയും പറ്റുന്നിടത്തെല്ലാം കുറ്റപ്പെടുത്തല്‍ ചേര്‍ത്തിട്ടുമുണ്ട്. വിദ്യാര്‍ത്ഥിമനസുകളില്‍ രാഷ്‌ട്രീയം കുത്തിനിറയ്‌ക്കാനുള്ള ഈ നീക്കം മികച്ച ഒരു ഒളിച്ചുകടത്തലാണെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ പേരിലുള്ള ക്വിസ് പ്രോഗ്രാമായതിനാല്‍ തന്നെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരമാവധി വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സാംസ്‌കാരികനായകരെയും പങ്കെടുപ്പിച്ച് ജനകീയസംഗമം സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. വിജയികളുടെ വിവരങ്ങള്‍ സമയബന്ധിതമായി വകുപ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഗവര്‍ണര്‍ക്ക് പരാതി
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് എന്ന പേരില്‍ സിപിഎം രാഷ്‌ട്രീയം ഒളിച്ചുകടത്താന്‍ ശ്രമം. ഇടതു സര്‍ക്കാറിന്റെ രാഷ്‌ട്രീയ പ്രചാരണത്തിനായി ക്വിസ മത്സരം നടത്തുന്നത് നിരോധിക്കണമെന്നാവാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍ എ കെ അനുരാജ് ചാന്‍സലറായ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് പരാതി അയച്ചു.

നാളെ നടത്താനിരിക്കുന്ന ക്വിസ് മത്സരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, എം ബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, റോഷി അഗസ്റ്റിന്‍ എന്നിവരുടെയും, തോമസ് ഐസക്, ടി. എന്‍. സീമ, കെ. ടി. ജലീല്‍, ഡോ. രാജന്‍ ഗുരുക്കള്‍, പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവരാണ് പ്രധാന ലേഖനകര്‍ത്താക്കള്‍.കേന്ദ്ര സര്‍ക്കാരിനു പോ
ലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചലച്ചിത്ര അക്കാദമിയിലൂടെ കേരള സര്‍ക്കാര്‍ ചെയ്തെന്നൊക്കെയുള്ള വിവാദ പരാമര്‍ശങ്ങളുള്ള നടന്‍ മോഹന്‍ലാലിന്റെ ലേഖനവും ഇതില്‍ ഉണ്ട്.

രാഷ്‌ട്രീയപ്രചരണത്തിനായി ക്വിസ് നടത്താന്‍ സ്‌കൂള്‍, കോളജ് സംവിധാനങ്ങളും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനവും ദുരുപയോഗം ചെയ്യുകയാണെന്ന് അനുരാജ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayancommunist governmentKerala Assembly electionsChief Minister's Megaquizനിയമസഭാ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.