Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

മ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 10:35 pm IST
inIndia

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍. എന്നാല്‍ ഈ പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. കാരണം ഈ മെഡിക്കല്‍ കോളെജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി തുടര്‍ച്ചയായി വരികയും പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാലാണ് ഈ മെഡിക്കല്‍ കോളെജിനുള്ള അംഗീകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കിയത്.

മാത്രമല്ല, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ ഇവിടെ പ്രവേശനം നേടിയ കുട്ടികളെ ഇന്ത്യയിലെ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആരുടെയും എംബിബിഎസ് പഠനം മുടങ്ങില്ല.

എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ല? മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ മെഡിക്കല്‍ കോളെജ് ആയിരുന്നു ഇത്. ഇതില്‍ ആകെയുള്ള 50 സീറ്റുകളില്‍ 42 സീറ്റുകളിലും പ്രവേശനം ലഭിച്ചത് കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നല‍്കിയത്.

ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു എന്നത് ശരിയാണ്. കാരണം ഹരിയാനയിലെ അല്‍ഫല മെഡിക്കല്‍ കോളെജില്‍ പഠിപ്പിക്കുന്ന ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറും കൂട്ടുകാരായ മറ്റ് മുസ്ലിം ഡോക്ടര്‍മാരും ചേര്‍ന്ന് ഇസ്ലാമിക ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടിരുന്നു. ഇതില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ നബി ആണ് ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. അതിനാല്‍ കശ്മീരില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരിടത്ത് പഠിക്കാനെത്തിയാല്‍ ഇവിടെയും ഹരിയാനയിലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചതുപോലെ ഭീകരവാദം തലപൊക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ നീറ്റ് പരീക്ഷ പ്രകാരം അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് കോളെജ് അടച്ചത്. അതിന് പിന്നില്‍ കോളെജിന് അടിസ്ഥാനസൗകര്യമില്ലെന്ന പരാതി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടിക്കടി ഉന്നയിച്ചതാണ് പ്രശ്നമായത്. പരാതികള്‍ ആവര്‍ത്തിച്ചതോടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നേരിട്ട് കോളെജില്‍ അന്വേഷണം നടത്തുകയായിരുന്നു. സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സ് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാതാ വൈഷ്ണോേദേവി മെഡിക്കല്‍ കോളെജിലെ എംബിബിഎസ് കോഴ്സ് റദ്ദാക്കിയത്. അല്ലാതെ മുസ്ലിങ്ങള്‍ കൂടുതല്‍ പ്രവേശനം നേടിയതുകൊണ്ടല്ല.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അങ്ങിനെ പ്രചരിപ്പിക്കുകയാണ് മീഡിയ വണ്ണും ദേശാഭിമാനിയും മാധ്യമം ദിനപത്രവും.

ഇനി ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക് ശ്രീജിത് പണിക്കരുടെ ഈ വീഡിയോ കാണാം:

ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണ് എന്ന പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന്…

— Sreejith Panickar (@PanickarS) January 10, 2026

Tags: MBBS studyJammu Kashmir studentsdeshabhimaniMedia OneNational Medical CommissionMadhyamamKatraVaishnodevi templeShri Mata Vaishnodevi Institute of Medical excellence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.