Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദല്‍ഹിയിലെ വിശപ്പകറ്റുന്ന അടല്‍ജി

പി. ഷിമിത്ത് by പി. ഷിമിത്ത്
Jan 11, 2026, 11:00 am IST
in Varadyam

രാജ്യതലസ്ഥാനത്ത് ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ ഉറങ്ങരുതെന്ന തീരുമാനം യാഥാര്‍ത്ഥ്യമാക്കുകയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവനം, സദ്ഭരണം, ക്ഷേമം എന്നീ ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുറഞ്ഞ വിലയ്‌ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സങ്കല്പ പത്രയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അഞ്ച് രൂപയ്‌ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന അടല്‍ കാന്റീന്‍ പദ്ധതി.

രാജ്യംകണ്ട മികച്ച പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാ ര്‍ത്ഥമാണ് പദ്ധതിക്ക് അടല്‍ കാന്റീനുകള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ദേശീയതയെ മുറുകെ പിടിച്ച നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍, പണ്ഡിതനായ രാഷ്‌ട്രീയക്കാരന്‍, പാര്‍ലമെന്റേറിയന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, കവി തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനുടമയായ അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നു.

അടല്‍ജിയുടെ 101-ാം ജന്മദിനമായ കഴിഞ്ഞ ഡിസംബര്‍ 25നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിക്ക് അടല്‍ജിയുടെ പേര് നല്‍കിയതും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ പദ്ധതി ആരംഭിച്ചതും യാദൃശ്ചികമല്ല. രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത രാഷ്‌ട്രീയനേതാക്കളില്‍ ഒരാളായിരുന്നു അടല്‍ജി.

”തനിക്ക് ഭാരതത്തെക്കുറിച്ച് ഒരു ദര്‍ശനമുണ്ട്, വിശപ്പും ഭയവുമില്ലാത്ത ഭാരതം, നിരക്ഷരതയും ദാരിദ്ര്യവുമില്ലാത്ത ഭാരതം” 52-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം നടത്തിയ അഭിസംബോധനയില്‍ വാജ്പേയി പറഞ്ഞ വാചകമാണിത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുന്നതിനും ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും മനുഷ്യവിഭവശേഷി വികസനപരിപാടികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ധീരമായ നടപടികള്‍ സ്വീകരിച്ചു. 21-ാം നൂറ്റാണ്ടില്‍ ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനും വരുംനൂറ്റാണ്ടുകളിലെ വെല്ലുവിളികളെ നേരിടാന്‍ ശക്തവും സ്വാശ്രയവുമായ ഒരു രാഷ്‌ട്രമാക്കുന്നതിനും അടിത്തറപാകുന്നതിനുള്ള പദ്ധതികളാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. അടല്‍ജി മുന്നോട്ടു വെച്ച കാഴ്ചപ്പാടുകളുടെ പ്രതിഫലനം കൂടിയാണ് ഈ പദ്ധതി.

ദല്‍ഹി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 45 അടല്‍ കാന്റീനുകളാണ് തുടക്കത്തില്‍ ആരംഭിച്ചിരിക്കുന്നത്, ഉടന്‍ നൂറായി ഉയര്‍ത്തും. ഇതിനായി നൂറുകോടി രൂപ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നീക്കിവെച്ചിട്ടുണ്ട്. ഉച്ചയ്‌ക്കും രാത്രിയുമാണ് അടല്‍ കാന്റീനുകളില്‍ ഭക്ഷണം ലഭിക്കുക. ഒരു ദിവസം ഒരു കാന്റീനില്‍ ആയിരം പേര്‍ക്ക് ഭക്ഷണം നല്‍കും. നൂറു കാന്റീനുകള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാനാകും.

അടല്‍ കാന്റിനീല്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍

കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികബുദ്ധിമുട്ട് കാരണം ആരോഗ്യകരമായ ഭക്ഷണം പലപ്പോഴും പരിമിതമാകുന്ന ചേരിപ്രദേശങ്ങളിലുള്ളവര്‍, നിര്‍ മ്മാണം ഉള്‍പ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍, റിക്ഷ ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ മുഖ്യഗുണ ഭോക്താക്കള്‍. ചേരിപ്രദേശങ്ങള്‍, കുടിയേറ്റവാസസ്ഥലങ്ങള്‍, കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, വ്യാവസായിക മേഖല കള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സാധാരണക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുക കൂടിയാണ് പദ്ധതിയിലൂടെയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കുന്നു.

പ്ലേറ്റിന് അഞ്ച് രൂപയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. ദിവസവും രാവിലെ പതിനൊന്നു മുതല്‍ ഉച്ചയ്‌ക്കുശേഷം രണ്ടുവരെ ഉച്ചഭക്ഷണവും വൈകിട്ട് 6.30 മുതല്‍ രാത്രി ഒന്‍പത് വരെ അത്താഴവും നല്‍കുന്നു. റൊട്ടി, ചോറ്, പരിപ്പുകറി, ഒരു പച്ചക്കറി, അച്ചാര്‍ എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 600 ഗ്രാം ഭക്ഷണം ഒരു പേറ്റില്‍ ഉണ്ടാകും. ഇതില്‍ നിന്ന് 700 മുതല്‍ 800 വരെ കലോറിയും 20 മുതല്‍ 25 ഗ്രാം പ്രോട്ടീനും ലഭിക്കും.

അടല്‍കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് ഔദ്യോഗിക സ്ഥിരീകരണമോ രേഖകളോ ഒന്നും ആവശ്യമില്ല. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ചെന്ന് അഞ്ചു രൂപ നല്‍കി ക്യുആര്‍ അധിഷ്ഠിത ടോക്കണ്‍ വാങ്ങാം. ടോക്കണ്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, പ്ലേറ്റ് എടുത്ത് ഭക്ഷണം സ്വീകരിക്കാം.

ടെണ്ടര്‍ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 11 ഏജന്‍സികളാണ് അടല്‍ കാന്റീനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അത്യാധുനിക അടുക്കളകള്‍, എല്‍പിജി അധിഷ്ഠിത പാചക സംവിധാനങ്ങള്‍, ആര്‍ഒ വാട്ടര്‍ പ്ലാന്റുകള്‍, ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനങ്ങള്‍, സിസിടിവി നിരീക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ അടല്‍ കാന്റീനുകളിലും ഉണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകൃത ലബോറട്ടറികള്‍ വഴി തുടര്‍ച്ചയായ പരിശോധനയിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും ചെയ്യുന്നു.

ഭക്ഷണവിതരണ സമയങ്ങളില്‍ അടല്‍ കാന്റീനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം ലഭ്യമാകുന്നത് ചേരിപ്രദേശങ്ങളിലെ താമസക്കാര്‍ക്കും നിത്യക്കൂലിക്കാരായ തൊഴിലാളികള്‍ക്കും വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. സമീപസംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി എത്തിയ വര്‍ക്കും അടല്‍കാന്റീനുകള്‍ വലിയ ആശ്വാസമാണ്. ദല്‍ഹി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായി ദിവസ ങ്ങള്‍ക്കുള്ളില്‍ തന്നെ അടല്‍ കാന്റീന്‍ പദ്ധതി മാറി.

സങ്കല്പ പത്രയില്‍ ബിജെപി അടല്‍ കാന്റീന്‍ എന്ന വാഗ്ദാനം മുന്നോട്ടുവെച്ചപ്പോള്‍ അത് നടപ്പാകില്ലെന്ന് പ്രചരി പ്പിച്ചവര്‍പോലും ഇപ്പോള്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ദല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ജനക്ഷേമകരമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ആപ് ഭരണമേല്‍പ്പിച്ച പ്രഹരങ്ങള്‍ അത്രയെളുപ്പം മാറ്റിയെടുക്കാവുന്നതല്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ പിന്തുണയില്‍ ദല്‍ഹിയുടെ മുഖച്ഛായ മാറ്റി വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ് രേഖ ഗുപ്ത സര്‍ക്കാര്‍.

കാലം കുറച്ചു പിന്നോട്ട് നടക്കണം, വൈദ്യുതിയെയും ഇന്റര്‍നെറ്റ് കണക്ഷനെയും കുറിച്ച് കേട്ടുപോലും തുടങ്ങിയിട്ടില്ലാത്ത നാളുകള്‍. രാത്രി വാതില്‍ അടയ്‌ക്കുന്നതിന് മുമ്പ് അത്താഴപട്ടിണിക്കാരുണ്ടോ എന്ന് ചോദിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. മറുപടി കിട്ടിയിരുന്നില്ലെങ്കിലും പല വീടുകളിലും ആ ചോദ്യം തലമുറകളോളം മുടക്കമില്ലാതെ തുടര്‍ന്നു. ഇന്ന് അത്തരത്തിലുള്ള വീടുകള്‍ കണ്ട് കിട്ടാനുണ്ടാകുമോ എന്നറിയില്ല…

 

Tags: delhi#RekhaGupthaAtal CanteensAtalji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.