Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരന്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2026, 07:20 am IST
inEditorial

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും, അതുവഴി കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനും വേണ്ടി ധീരമായി പോരാടിയ മാധവ് ഗാഡ്ഗില്‍ വിട പറഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന ഗാഡ്ഗില്‍, പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയ്‌ക്കാണ് മലയാളികള്‍ക്ക് സുപരിചിതനായത്. ഈ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും ഇടയാക്കി. മലയാളികള്‍ക്ക് പൊതുവേ അന്യമായ പാരിസ്ഥിതികാവബോധത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ അലകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.

പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച്, ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും നിയന്ത്രിക്കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ, അദ്ദേഹത്തെ വനഭൂമി കയ്യേറ്റക്കാരുടെയും അനധികൃത ക്വാറി ഉടമകളുടെയും ഇവരുടെ സംരക്ഷകരായ രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെയും മറ്റും മുഖ്യ ശത്രുവാക്കി മാറ്റി. സ്ഥാപിത താല്പര്യക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ഭരണ നേതൃത്വം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് ബദല്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ ഗാഡ്ഗില്‍ ഉറച്ചുനിന്നു. ഈ മനുഷ്യനായിരുന്നു ശരിയെന്ന്, പിന്നീട് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അനുഭവിച്ച പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്ന് വ്യക്തമായി. എന്നിട്ടും പാഠങ്ങള്‍ പഠിക്കാന്‍ പരിസ്ഥിതിയുടെ, മനുഷ്യരുടെ ശത്രുക്കള്‍ തയ്യാറാവുന്നില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

മഹാരാഷ്‌ട്ര സ്വദേശിയായ ഗാഡ്ഗില്‍ പൂനെ സര്‍വ്വകലാശാലയില്‍ നിന്ന് ജീവശാസ്ത്രം പഠിച്ചശേഷം പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തിരുന്നു. വിദേശ സര്‍വകലാശാലകളില്‍ ഗാഡ്ഗില്‍ അപ്ലൈഡ് മാത്തമാറ്റിക്സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നുവെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരുന്നു. സ്റ്റാന്‍ഫോഡിലും കാലിഫോണിയയിലെ ബെര്‍ക്‌ലി സര്‍വകലാശാലയിലും വിസിറ്റിങ് പ്രൊഫസറും ആയിരുന്നു. പരിസ്ഥിതി സംബന്ധമായ ഇരുനൂറിലേറെ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. സമ്പന്നമായ ഈ അക്കാദമിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഗാഡ്ഗില്‍ ശബ്ദമുയര്‍ത്തിയത്. അതു പക്ഷേ കയ്യേറ്റക്കാരുടെയും ഭരണാധികാരികളുടെയും ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.

കേരളത്തെ രക്ഷിക്കാന്‍ ആഗ്രഹിച്ച ഗാഡ്ഗിലിന് ഇവിടെ അധിക്ഷേപവും ഭീഷണിയുമാണ് നേരിടേണ്ടിവന്നത്. കേരളം മാറിമാറി ഭരിച്ച ഇരു മുന്നണികളും ഈ മനുഷ്യനെ തങ്ങളുടെ വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചു. അനാവശ്യമായ ഭീതി പരത്തി സാധാരണ ജനങ്ങളെ ഗാഡ്ഗിലിനെതിരാക്കി. തപസ്യ കലാസാഹിത്യ വേദിയെയും സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തെയും പോലുള്ള സംഘപരിവാര്‍ സംഘടനകളാണ് അക്കാലത്ത് ഗാഡ്ഗിലിനൊപ്പം നിന്നത്. തൊടുപുഴയില്‍ തപസ്യ സംഘടിപ്പിച്ച, ഗാഡ്ഗില്‍ പങ്കെടുത്ത പരിപാടി എല്ലാ ഭീഷണികളെയും അതിജീവിച്ച് വിജയകരമായി നടന്നു. ഈ വ്യക്തി വിടപറയുമ്പോള്‍ പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയുടെയും ഏറ്റവും കരുത്തുറ്റ കാവല്‍ ഭടനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഗാഡ്ഗിലിന് ഹരിതാഭമായ ആദരാഞ്ജലികള്‍.

Tags: Western GhatsProf. Madhav Gadgil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

Kerala

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

Varadyam

മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍
Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

Special Article

മാധവ് ഗാഡ്ഗില്‍: പശ്ചിമഘട്ടത്തിന്റെ പരിപാലകന്‍

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.