ന്യൂദൽഹി: രാജ്യത്ത് ആകെ 50,000 ആരോഗ്യ സൗകര്യങ്ങൾക്ക് ദേശീയ ആരോഗ്യ ഗുണനിലവാര ഉറപ്പ് സർട്ടിഫിക്കറ്റ് (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ) നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലിലാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഗുണനിലവാരം, സുരക്ഷ, രോഗി കേന്ദ്രീകൃത പരിചരണം എന്നിവയ്‌ക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ഇത് വ്യകുതമാക്കുന്നത്. രാജ്യത്ത് എല്ലാവർക്കും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണത്തിലേക്ക് അടുപ്പിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.











