Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമൂഹിക മാറ്റത്തിന് സജ്ജനശക്തികൾ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 03:11 pm IST
inIndia, Parivar

രോഹ്തക് (ഹരിയാന): ലോകത്തെ നയിക്കാന്‍ ഭാരതം ആന്തരികശക്തി ആര്‍ജിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘം നൂറ് വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. രാഷ്‌ട്രം ആഭ്യന്തരമായി സശക്തമാകണമെങ്കില്‍ സമൂഹത്തിലെ സത്ശക്തികള്‍ ഒത്തുചേരണം. നവോത്ഥാനനായകരുടെയും മഹത്തുക്കളെയും ജന്മവാര്‍ഷികങ്ങള്‍ ഒത്തൊരുമയോടെ ആഘോഷിക്കുന്ന സാഹചര്യം ഉണ്ടാകണം. ജാതിഭിന്നതകള്‍ ഇല്ലാതാക്കാന്‍ അതാണ് വഴി, സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഹ്തക് ശിക്ഷാ ഭാരതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സാമാജിക സദ്ഭാവനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാതന കാലത്ത് ഭാരതം അറിയപ്പെട്ടിരുന്നത് സ്വര്‍ണ്ണപ്പക്ഷി എന്നാണ്. വിദേശ ആക്രമണങ്ങളെ നിരന്തരം ചെറുത്തുനിന്നതാണ് നമ്മുടെ ചരിത്രം. എഡി. 1600ല്‍ ഇംഗ്ലണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ കാലത്ത് അന്താരാഷ്‌ട്ര വ്യാപാര വ്യവസ്ഥയില്‍ ഭാരതത്തിന് 23 ശതമാനം വിഹിതമുണ്ടായിരുന്നു. നമ്മുടെ സമൃദ്ധമായ ഭൂതകാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും നമ്മുടെ വിജ്ഞാന പാരമ്പര്യവും മികച്ചതായിരുന്നു. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായും ഭാരതത്തിനുള്ളിലെ എല്ലാ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും സ്വന്തമായും നമ്മള്‍ കണക്കാക്കി. ഒരു ഉറുമ്പില്‍ പോലും ഈശ്വരാംശം കാണുന്ന നമ്മള്‍ പക്ഷേ പില്‍ക്കാലത്ത് ജാതികളായും വിഭാഗങ്ങളായും വിഭജിക്കപ്പെട്ടു, വൈദേശിക ആക്രമണകാരികള്‍ ഇത് മുതലെടുത്തു നമ്മളെ ദീര്‍ഘകാലം അടിമകളാക്കി. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമുക്ക് ഈ അടിമത്ത മാനസികാവസ്ഥയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍, അടിമത്തമനോഭാവം ഇല്ലാതാക്കാന്‍ സമൂഹത്തിലെ സജ്ജനശക്തികള്‍ മുന്നോട്ട് വരണം. ഏറ്റവും സമൃദ്ധമായ കാലത്തും ഭാരതം ഒരു രാജ്യത്തെയും കീഴ്‌പ്പെടുത്തിയില്ല, കൊള്ളയടിച്ചില്ല. അധിനിവേശക്കാരാകുകയോ, ഒരു രാജ്യം കൊള്ളയടിക്കുകയോ, ആരുടെയും സംസ്‌കാരം നശിപ്പിച്ചില്ല. അത് നമ്മുടെ സ്വഭാവമല്ല. ഭാരതം ലോകമാകെ ഒരു കുടുംബമെന്ന ദര്‍ശനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. മറ്റുള്ളവരെയും ഒപ്പമുയര്‍ത്തുന്ന, ലോകത്തിന് മാനവികത പകരുന്ന സംസ്‌കാരമാണ് നമ്മുടേത്.

വ്യക്തിനിര്‍മാണം എന്ന പ്രവര്‍ത്തനം നൂറ് വര്‍ഷമായി സംഘം നടത്തുന്നു. ബാഹ്യശക്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും രാജ്യത്തിനുള്ളില്‍ തുല്യത നിലനിര്‍ത്തുകയും ക്രമസമാധാനം സ്ഥാപിക്കുകയുമാണ് സര്‍ക്കാരിന്റെ ജോലി. എന്നാല്‍ യുവാക്കളെ നയിക്കുകയും അവരില്‍ സംസ്‌കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയും തിന്മകള്‍ ഇല്ലാതാക്കുകയും നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

1946-ലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പൂര്‍ണമായി തകര്‍ന്നുപോയ ജപ്പാന്‍ വെറു പതിനഞ്ച് കൊല്ലം കൊണ്ട് ഉയികര്‍ത്തെണീറ്റത് ദേശസ്‌നേഹികളായ സമൂഹത്തിന്റെ നിരന്തര പ്രയത്‌നം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരിക അധിനിവേശനീക്കങ്ങളെ ഭാരതം ചെറുത്തത് നമ്മുടെ കുടുംബവ്യവസ്ഥയുടെ കരുത്തുകൊണ്ടാണ്. നമ്മുടെ യുവാക്കള്‍ക്ക് അപാരമായ കഴിവുകളുണ്ട്. എന്നാല്‍ ഇന്ന് അവര്‍ മയക്കുമരുന്നിന്റെ വഴിയേ നീങ്ങുന്നു. പാശ്ചാത്യ നാഗരികതയുടെ സ്വാധീനത്തില്‍ സംസ്‌കാരത്തില്‍ നിന്ന് അകലുന്നു. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സമൂഹിക ധാര്‍മ്മിക സംഘടനകളും സജ്ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. യുവാക്കളെ മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, സാമൂഹികവും മതപരവുമായ സംഘടനകളും സമൂഹത്തിലെ ഉദാത്ത ശക്തികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ആര്‍എസ്എസ് ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ക്ഷേത്ര പ്രചാരക് ജതിന്‍ കമാര്‍, കാര്യവാഹ് റോഷന്‍ ലാല്‍, പ്രാന്ത സംഘചാലക് പ്രതാപ് സിങ് എന്നിവരും പങ്കെടുത്തു.

Tags: SarkaryawahInternal strengthDattatreya HosabaleRSSsocietynation buildingunity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.