Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ്ഹസാരെ സഞ്ജുവിനും രോഹനും സെഞ്ച്വറി കേരളത്തിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 12:05 pm IST
inCricket

അഹമ്മദാബാദ്: സഞ്ജു സാംസണും രോഹന്‍ കന്നുമ്മലും അവസാനം ആപ്പിള്‍ നിര്‍മല്‍ ടോമും നിറഞ്ഞാടിയ പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസ വിജയം നേടുകയായിരുന്നു കേരളം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം 300-ലധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലടക്കം ചാമ്പ്യന്മാരായ കരുത്തരായ ജാര്‍ഖണ്ഡിനെയാണ് കേരളം അനായാസം മുട്ടുകുത്തിച്ചത്. സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ അടക്കം ഫോമിലേക്ക് ഉയരാതെ പോയ മത്സരത്തില്‍ കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഝാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഝാര്‍ഖണ്ഡിന് 20 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത ശിഖര്‍ മോഹനെ ഏദന്‍ ആപ്പിള്‍ ടോമും ആറ് റണ്‍സെടുത്ത ഉത്കര്‍ഷ് സിങ്ങിനെ എം.ഡി. നിധീഷും പുറത്താക്കി. 15 റണ്‍സെടുത്ത വിരാട് സിങ് കൂടി പുറത്തായതോടെ മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു ഝാര്‍ഖണ്ഡ്.

നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 21 റണ്‍സെടുത്ത ഇഷാന്‍ കിഷനെ ബാബ അപരാജിത് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. മത്സരത്തില്‍ കേരളം പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് നേടിയ 176 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഝാര്‍ഖണ്ഡിന്റെ സ്‌കോര്‍ 311-ല്‍ എത്തിച്ചത്. അനുകൂല്‍ റോയി 72 റണ്‍സെടുത്തപ്പോള്‍ കുമാര്‍ കുശാഗ്ര 143 റണ്‍സുമായി പുറത്താകാതെ നിന്നു. 137 പന്തുകളില്‍ എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു കുശാഗ്രയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും സഞ്ജു സാംസണും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. 13-ാം ഓവറില്‍ തന്നെ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നു. വെറും 59 പന്തുകളില്‍ നിന്ന് രോഹന്‍ സെഞ്ച്വറി തികച്ചു. മറുവശത്ത് സഞ്ജുവും കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ 24-ാം ഓവറില്‍ കേരളം 200-ല്‍ എത്തി. സ്‌കോര്‍ 212-ല്‍ നില്‍ക്കെ 124 റണ്‍സെടുത്ത രോഹന്‍ പുറത്തായി. 78 പന്തുകളില്‍ നിന്ന് എട്ട് ഫോറും 11 സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. ഇതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ റെക്കോര്‍ഡിനൊപ്പവും (11 സിക്‌സുകള്‍) രോഹന്‍ എത്തി. 2019-ല്‍ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് രോഹന്‍ എത്തിയത്.

മറുവശത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ സഞ്ജു സാംസണും പുറത്തായി. 95 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറും മൂന്ന് സിക്‌സും അടക്കം 101 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്തും (41*) വിഷ്ണു വിനോദും (40*) ചേര്‍ന്ന് 43-ാം ഓവറില്‍ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു

Tags: Sanju Samsonkerala cricket associationvijay hazare
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

Cricket

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.