Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സായി എല്‍എന്‍സിപിഇയില്‍ തമ്മിലടി; കുട്ടികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തില്‍

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Jan 2, 2026, 05:45 am IST
inKerala, Sports

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യും ലക്ഷ്മിഭായി നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും(എല്‍എന്‍സിപിഇ) ഭരണ പ്രതിസന്ധിയില്‍. ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടുവിഭാഗമായിട്ട് മുന്നോട്ടുപോകുന്നതിനാല്‍ ഭരണ പ്രതിസന്ധിയും. ഒരു ചെറിയ സംഘത്തിന്റെ കൈപ്പിടിയില്‍ കാര്യങ്ങള്‍ ആയതോടെ കായിക താരങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഭരണ പ്രതിസന്ധിയായതോടെ കുട്ടികളുടെ ദൈനംദിന കാര്യങ്ങളും മീറ്റിനുപോകുന്ന കുട്ടികളുടെ ടിഎയിലും ഡിഎയിലും തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ മറികടന്നുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.

നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത സ്ഥാപനമാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. റീജിയണല്‍ ഡയറക്ടറും പ്രിന്‍സിപ്പലും ആയിരുന്ന ജി. കിഷോര്‍കുമാര്‍ പിരിഞ്ഞു പോയശേഷമാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സര്‍വീസ് കാലാവധി നീട്ടിക്കൊടുത്ത് ഒരുവര്‍ഷം കൂടെ ഇവിടെ സേവനം അനുഷ്ഠിച്ച അദ്ദേഹം ഒരു മാസം മുമ്പ് തെലങ്കാനയില്‍ വൈസ് ചാന്‍സലര്‍ ആയി പോവുകയായിരുന്നു.

ജി. കിഷോര്‍കുമാര്‍ റീജിയണല്‍ ഡയറക്ടറായിരിക്കെ അദ്ദേഹവുമായുള്ള പ്രശ്‌നം കാരണം അവധിയില്‍പോയ ഡയറക്ടര്‍ ദണ്ഡപാണി സ്ഥലംമാറ്റം ലഭിച്ച് തിരികെയെത്തി. പഴയ പ്രിന്‍സിപ്പലിന്റെ ബോര്‍ഡും മൊമെന്റോയും എടുത്ത് മാറ്റുന്നതിന്റെ പേരില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി ഇടപെട്ട് ദണ്ഡപാണിയെ മണിപ്പൂരിലേക്ക് മാറ്റി. ഇപ്പോള്‍ റീജിയണല്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല അസി. ഡയറക്ടര്‍ ശരത്ചന്ദ്ര യാദവിന് നല്‍കി. ഇദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ അനുഭവ സമ്പത്തില്ലെന്നാണ് ആക്ഷേപം. ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് ഇവിടത്തെ ഭരണ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഡെ. ഡയറക്ടര്‍ വര്‍ഷ, അസി. ഡയറക്ടര്‍ സെല്‍വമണി, ഡെ. ഡയറക്ടര്‍ രാംകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്. രാംകുമാറിന് ആലപ്പുഴയിലാണ് ചുമതല എങ്കിലും അദ്ദേഹം മിക്കപ്പോഴും തിരുവനന്തപു
രത്തു തന്നെയാണ് ഉണ്ടാവുക.

ഒന്നരമാസം കൊണ്ട് ഇവിടത്തെ ജീവനക്കാരും പരിശീലകരും രണ്ട് വിഭാഗമായിട്ടാണ് പെരുമാറുന്നത്. ഇതിനിടെ ഒരു അസോ. പ്രൊഫസര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തമ്മില്‍ അസഭ്യവിളിയും കൈയാങ്കളിയിലും വരെയെത്തി. ഉദ്യോഗസ്ഥരുടെ താന്‍പോരിമ കാരണം സായിയുടെയും എല്‍എന്‍സിപിഇയുടെയും ഭരണപരമായ കാര്യങ്ങളും പരിശീലനം നേടുന്ന കുട്ടികളുടെ ഭാവിയും അവതാളത്തിലായി. ഒരുമാസക്കാലമായി ഇവിടെ അനിശ്ചിതാവസ്ഥയാണ്. മെസ്സിന്റെ കാര്യമായാലും കുട്ടികളുടെ ഇന്‍ഷുറന്‍സിന്റെ കാര്യമായാലും മീറ്റിനുപോകുന്നവരുടെ ടിഎ യും ഡിഎയും എല്ലാം തടസപ്പെട്ടു. ദൈനംദിന കാര്യങ്ങള്‍ക്ക് കൃത്യസമയത്ത് ചെക്ക് ഒപ്പിട്ടു കൊടുക്കുന്നില്ലെന്നും പരാതിയുണ്ട്.

സായിയുടെ റീജിയണല്‍ ഡയറക്ടര്‍ ഓഫീസ് ഇവിടെ നിന്ന് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്ന സായിയുടെ കൂടെയാണ് എല്‍എന്‍സിപിഇയുടെ നിലനില്‍പ്പ്. സായിയെ ഇവിടെനിന്ന് മാറ്റുന്നതിലൂടെ എല്‍എന്‍സിപിഇയില്‍ പരിശീലനം തേടുന്ന കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. ഇവിടെയുള്ള 300 ഓളം ജീവനക്കാരുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമോയെന്ന ഭയത്തിലാണ് ജീവനക്കാര്‍.

Tags: Governance crisisKaryavattom Sports Authority of IndiaLakshmibai National College for Physical Education (LNCPE)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്താരാഷ്ട്ര കായിക സിമ്പോസിയം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Sports

വികസിത സ്‌പോര്‍ട്‌സും സാധ്യമാകണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

മുഖ്യമന്ത്രിയുടെ തിരോധാനത്തില്‍ ഭരണ പ്രതിസന്ധി: കൃഷ്ണദാസ്

News

ദല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; മന്ത്രിയുടെ രാജി അറിയിക്കാന്‍ പോലുമാകുന്നില്ല

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.