Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുഭക്തര്‍ ശിവഗിരിയിലേക്കൊഴുകുന്നു; ഇന്ന് മഹാതീര്‍ത്ഥാടന ഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 06:57 am IST
in Kerala

ശിവഗിരി: ശിവഗിരി മഹാ തീര്‍ഥാടനത്തിലേക്ക് ഇന്നലെ പുലര്‍ച്ചെ മുതല്‍ ഭക്ത സഹസ്രങ്ങള്‍ വ്രതനിഷ്ഠരായ പീതാംബര ധാരികളായി ശിവഗിരി കുന്നിലേക്ക് ഒഴുകിയെത്തുകയാണ്. ശിവഗിരിയും മഹാസമാധിയും ശ്രീനാരായണ മന്ത്രങ്ങളാല്‍ മുഖരിതമാണ്. വിവിധ എസ്എന്‍ഡിപി ശാഖകളില്‍ നിന്നും ഗുരുമന്ദിരങ്ങളില്‍ നിന്നും വ്രതനിഷ്ഠരായ തീര്‍ത്ഥാടകര്‍ കാല്‍നടയായി ശിവഗിരിയിലേക്ക് എത്തിത്തുടങ്ങി. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ജില്ലയിലെമ്പാടും ഗുരുമന്ദിരങ്ങളും ശ്രീനാരായണ സംഘടനകളും അവസാനവട്ട ഒരുക്കങ്ങളിലാണ്.

മഹാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായ തീര്‍ഥാടന ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 5.30ന് നടക്കും. ഓം നമോ നാരായണായ നാമജപത്തോടെ അലങ്കരിച്ച ഗുരുദേവക്ഷയ്‌ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ച് ശിവഗിരിയില്‍ നിന്ന് മൈതാനം റെയില്‍വേ സ്‌റ്റേഷന്‍ വഴി തിരികെ മഹാസമാധിപീഠത്തില്‍ തീര്‍ഥാടന ഘോഷയാത്ര എത്തിച്ചേരും. 8.30 ന് തീര്‍ത്ഥാടന ഘോഷയാത്ര മഹാസമാധിയില്‍ സമാപിക്കുമ്പോള്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. 8 45 ന് സ്വാമിനി നിത്യചിന്മയി ‘അറിവിന്റെ തീര്‍ത്ഥാടനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

രാവിലെ 9.30 ന് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാ രാമയ്യ മുഖ്യാതിഥയാകും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, അടൂര്‍ പ്രകാശ് എംപി, ബി ജോയ് എംഎല്‍എ , മുരളിയാ ഗ്രൂപ്പ് എംഡി കെ മുരളീധരന്‍ , സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ന് നടക്കുന്ന കൃഷി കച്ചവടം കൈത്തൊഴില്‍ സ്വയം പര്യാപ്തതയിലൂടെ അഭിവൃത്തി എന്ന സെമിനാര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വാഹസമിതി അംഗം പി.കെ. കൃഷ്ണദാസ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍, നബാര്‍ഡ് ചെയര്‍മാന്‍ കെ.വി.ഷാജി, സ്വാമി അംബികാനന്ദ മുതലായവര്‍ സംസാരിക്കും. ശാസ്ത്ര സാങ്കേതിക സമ്മേളനം ഉച്ചയ്‌ക്ക് 2 30ന് മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി അമേയാനന്ദ മുതലായവര്‍ സംസാരിക്കും. എന്‍. കെ .പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനാകും.

വൈകിട്ട് നടക്കുന്ന മാധ്യമ സമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജുകുര്യന്‍ ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷനാകും. സ്വാമി ധര്‍മ്മ ചൈതന്യ സ്വാമി ദിവ്യാനന്ദഗിരി, ഗവര്‍ണറുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി പി. ശ്രീകുമാര്‍, എ.എ.റഹീം എംപി, മാധ്യമപ്രവര്‍ത്തകരായ സാജന്‍ സ്‌കറിയ, വി.എസ്.രാജേഷ്, സുജയ പാര്‍വതി തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 12 മണിക്ക് മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹ പ്രാര്‍ത്ഥനയും നടക്കും.

Tags: Sivagiri MuttSivagiri Pilgrimage Season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്ര
Kerala

ഗുരുദേവന്‍ നടന്ന വീഥികളിലൂടെ തീര്‍ത്ഥാടന ഘോഷയാത്ര; ആയിരങ്ങള്‍ അണിനിരന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.