Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ആര്‍ദ്രമീ ധനുമാസരാവില്‍ തിരുവാതിര വരുന്നു, അംഗനമാരൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 09:30 pm IST
inAstrology

ധനുമാസ പുലരികള്‍ ദശപുഷ്പം ചൂടുന്ന തിരുവാതിര നാള്‍. പാര്‍വതി പരമേശ്വരന്‍മാരുടെ പ്രണയ സാഫല്യത്തിന്റെ ഓര്‍മപുതുക്കലാണ് ഓരോ തിരുവാതിരക്കാലവും. പദങ്ങളുടെ ലാസ്യവും കുമ്മിയുടെ താളവും മാത്രമല്ല, തുടിച്ചു കുളിയുടെ കുളിരും ആചാരങ്ങളുടെ നൈര്‍മല്യവും ഇതിലുണ്ട്. വൃതാനുഷ്ഠാനങ്ങള്‍ മാത്രമല്ല ഒരുമയും ആഘോഷവും കൂടി ആര്‍ദ്രയുടെ സവിശേഷതയാണ്. മറക്കുടക്കുള്ളിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങിജീവിച്ച സ്ത്രീകള്‍ക്ക് ഒരുകാലത്ത് വെളിച്ചം കാണാനും സന്തോഷിക്കാനും കൂടിയുള്ള ദിവസമായിരുന്നു തിരുവാതിരനാള്‍. അതുകൊണ്ട് തന്നെ കൈ മെയ് മറന്നു ആടിത്തിമിര്‍ക്കുന്ന ദിവസം കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പനിമതി മുഖിയില്‍ തുടങ്ങി …കുമ്മി, കുറത്തി, വഞ്ചി വരെ

തിരുവാതിര വൃതത്തിന്റെ ഭാഗമാണു പുലരും വരെയുള്ള തിരുവാതിരകളി. ഗണപതി സ്തുതിയില്‍ തുടങ്ങി കഥകളി പദങ്ങളിലൂടെ വികസിച്ചു ഒടുവില്‍ വഞ്ചിപ്പാട്ടിലും നാടോടി കഥകള്‍ പറയുന്ന കുറത്തിയിലും കുമ്മിയിലും എല്ലാം എത്തിനില്‍ക്കുന്നു പാട്ടുകള്‍. നളചരിതത്തിലെയും ദക്ഷയാഗത്തിലെയുമെല്ലാം പാട്ടുകള്‍ കളിക്ക് മാറ്റുകൂട്ടാറുണ്ട്. ദശപുഷ്പങ്ങളുടെ സവിശേഷത, പണ്ടത്തെ അന്തര്‍ജങ്ങളിലെ പ്രമുഖരുടെ കഥകള്‍, സ്ത്രീകളുടെ ആശങ്കകള്‍ എല്ലാം പാട്ടിലൂടെ പുറത്തെത്താറുണ്ട്.
”ഭര്‍ത്താവേ ഗംഗാധര നിങ്ങളെന്തിനീ ഗംഗയെ കാമിക്കുന്നു” …. എന്നു പാടുമ്പോള്‍ സപത്‌നി പോരുകളും മറ്റും ഒരു പരിധിവരെ മനസ്സിലാക്കാം.

ഐതീഹ്യം, ആചാരങ്ങള്‍

പാര്‍വതിദേവി ശിവനേ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സുചെയ്യുന്ന കാലം. അന്നു ദേവിയെ സഹായിക്കാനെത്തിയ കാമദേവനെ പരമശിവന്‍ ഭസ്മമാക്കി. കാമദേവന്റെ മരണത്തിനു ശേഷം പല പ്രശ്‌നങ്ങളും ലോകത്തുണ്ടാകുകയും ഇതിനെത്തുടര്‍ന്നു കാമനെ പുനര്‍ജനിപ്പിച്ചു എന്നുമാണ് സങ്കല്‍പം. ഈ ദിനമാണ് തിരുവാതിര എന്നും അതല്ല പാര്‍വതി പരമേശ്വരന്‍മാരുടെ വിവാഹ ദിനമാണെന്നും പുരാണങ്ങള്‍ പറയുന്നു. തിരുവാതിര വൃതമെടുക്കുന്നത് നല്ല കുടുംബജീവിതത്തിനും നല്ല ഭര്‍ത്താവിനെ ലഭിക്കാനും ദീര്‍ഘ സുമംഗലിയായിരിക്കാനുമാണെന്നാണ് വിശ്വാസം.

തിരുവാതിര രാവ്, എട്ടങ്ങാടി നിവേദ്യവും ഉറക്കമൊഴിപ്പും

കാച്ചില്‍, മരച്ചീനി, ശര്‍കര,പയര്‍,കരിമ്പു തുടങ്ങിയ എട്ടുകൂട്ടം ചേര്‍ത്ത് തയ്യാറാക്കുന്ന എട്ടങ്ങാടി കഴിച്ചാണ് വൃതം തുടങ്ങുക . അരിയാഹാരം കഴിക്കാതെയും ഉറക്കമൊഴിച്ചുമാണ് വൃതമെടുക്കുക. രാത്രിയില്‍ തളിര്‍വെറ്റില അടക്കയും ചുണ്ണാമ്പും ചേര്‍ത്ത് മുറുക്കുകയും പാതിരാപൂവ് ചൂടിക്കുകയും എല്ലാം ചെയ്യുന്നു. രാത്രിയുടെ അവസാന യാമത്തില്‍ കുളത്തിലേക്ക് ആഘോഷമായി കുളിക്കാനെത്തുന്നു. മഞ്ഞളും താളിയും ഇഞ്ചയുമെല്ലാമായി തുടിച്ചു കുളിക്കുന്ന ആഘോഷത്തോടെ തിരുവാതിര വൃതം അവസാനിപ്പിക്കുന്നു. ക്ഷേത്രങ്ങളിലും വിവാഹം കഴിഞ്ഞ വീടുകളിലുമാണ് ആഘോഷം നടത്തുക. പണ്ടുകാലങ്ങളില്‍ പുരുഷന്‍മാരും ഇതില്‍ പങ്കെടുക്കുമായിരുന്നു. കച്ചിയും മറ്റും ശരീരത്തില്‍ കെട്ടിവച്ചു കടുവ വേഷം കെട്ടിയും മറ്റും ഇതില്‍ ഭാഗഭാക്കാാറുണ്ടായിരുന്നു. പക്ഷേ കാലം പോകേപ്പോകേ ഇതില്ലാതായി.

ഇത്തവണ ധനുമാസത്തിലെ തിരുവാതിര – 03-01-2026 (ധനു 19, 1201) ജനുവരി 3, 2026, ശനി.
ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ 7 നാളത്തെ തിരുവാതിര വ്രതം സ്ത്രീകള്‍ക്കുള്ളതാണ്.
ധനുമാസത്തിലെ തിരുവാതിര വരുന്ന മാര്‍ഗ്ഗശീര്‍ഷ മാസത്തെ ശ്രീ പരമശിവന്റെ ശരീരമായിട്ടാണ് കല്പ്പിക്കാറുള്ളത്. മൂലം നക്ഷത്രം കാലടിയും, രോഹിണി കണങ്കാലും, അശ്വതി സ്കന്ധയും, പൂരാടം ഉത്രാടങ്ങള്‍ തുടകളും, പൂര-ഉത്രങ്ങള്‍ ഗുഹ്യദേശവും, കാര്‍ത്തിക കടിതടവും, പൂരുരുട്ടാതി-ഉതൃട്ടാതികള്‍ നാഭിയും, രേവതി കക്ഷവും, അനിഴം പുറവും, അവിട്ടം വയറും, അത്തം കൈത്തലവും, വിശാഖം കൈകളും, പുണര്‍തം കൈവിരലുകളും, ആയില്യം നഖങ്ങളും, തൃക്കേട്ട കഴുത്തും, തിരുവോണം കര്‍ണ്ണവും, പൂയം മുഖവും, ചോതി ചുണ്ടും പല്ലുകളും, ചതയം ഹാസവും, മകം മൂക്കും, മകയിരം കണ്ണുകളും, ചിത്തിര നെറ്റിയും, ഭരണി ശിരസ്സും, ആതിര മുടിയുമായ ശ്രീ പരമശിവനെ വ്രതമെടുത്ത് പൂജിക്കുന്നതും ബ്രഹ്മജ്ഞര്‍ക്ക് (അറിവുള്ളവര്‍ക്ക്) അന്നദാനവും നടത്തുന്നവര്‍ രോഗങ്ങളില്‍ നിന്നും അപായങ്ങളില്‍ നിന്നും വിമുക്തരാവും.

കൃഷിസമ്പത്തും ധനസമ്പത്തും വര്‍ദ്ധിക്കുമെന്നാണ് മഹാഭാരതം പറയുന്നത്. മാസം മുഴുവന്‍ വ്രതമെടുക്കുന്നത് നന്ന്. ചിങ്ങമാസത്തിലെ അത്തം മുതല്‍ 10 നാളത്തെ ഓണം പുരുഷന്മാര്‍ക്കാണെങ്കില്‍, ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ 7 നാളത്തെ തിരുവാതിര വ്രതം സ്ത്രീകളാണനുഷ്ടിക്കേണ്ടത്.
കാലകാലനായ ശ്രീ പരമശിവനാണ് തിരുവാതിരയുടെ ആരാധനാമൂര്‍ത്തി. ഉപാസനാമൂര്‍ത്തി ശ്രീ പാര്‍വതിയും. ശക്തിയുടെ സഹായമില്ലാതെ ശിവനെ പ്രാപിക്കാനാവില്ലെന്ന് സാരം.

പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി വേദികനെന്ന യുവാവിനെ വിവാഹം ചെയ്തു. പക്ഷെ, കുടിയിരിപ്പിന് മുമ്പ് വേദികന്‍ മരിച്ചു. സുന്ദരിയുടെ ഹൃദയഭേദകമായ വിലാപം പാര്‍വ്വതീദേവിയുടെ കാതുകളില്‍ പതിച്ചു. സ്ത്രീക്കേ, സ്ത്രീയുടെ ദുഃഖമറിയൂ. ദേവി ശിവന്റെയടുത്തെത്തി സുന്ദരിയുടെ ദുഃഖാവസ്ഥയറിയിച്ചു. ശിവനുണ്ടോ ഇതില്‍ ശ്രദ്ധ. സുന്ദരിയുടെ ദുഃഖമുള്‍ക്കൊണ്ട പാര്‍വ്വതീദേവി പ്രതിജ്ഞ ചെയ്തു, “സുന്ദരി ഈറന്‍ വസ്ത്രം പിഴിയാതെ ഉടുക്കുന്നതുപോലെ ഞാനും ഉടുക്കും. സുന്ദരി ഭര്‍ത്താവിനെ സ്പര്‍ശിക്കാതിരിക്കുന്നത്‌ പോലെ ഞാനും സ്പര്‍ശിക്കാതിരിക്കും”.

ശിവന്റെ മനസ്സലിഞ്ഞു. ശിവന്‍ കാലപുരിയിലേക്ക് നോക്കി. ഭയന്നുവിറച്ച കാലന്‍ എരുക്കിലയില്‍ വേദികന്റെ ജീവന്‍ തിരിച്ചുനല്‍കി. പാര്‍വ്വതീദേവി ബോധരഹിതയായി കിടക്കുന്ന സുന്ദരിയെ വിളിച്ചുണര്‍ത്തി. തിരിച്ചുകിട്ടിയ വേദികന്റെ ജീവന്‍ നല്‍കി. ഈ ദിവസമാണത്രേ തിരുവാതിര. പരമശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിരയെന്നും അന്നേദിവസം പാര്‍വ്വതി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതമനുഷ്ടിക്കുകയാണെന്നുമുള്ള മറ്റൊരു ഐതിഹ്യവുമുണ്ട്.

 

Tags: thiruvathira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

വൈധവ്യ ദോഷമകറ്റാനും ദീർഘ മംഗല്യത്തിനും പാലിക്കേണ്ട വ്രതം

Kerala

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

Kerala

യുഎസിലെ നോര്‍ത്ത് കരോലിനയിലെ ചാര്‍ലറ്റില്‍ 100 മലയാളി വനിതകള്‍ അണിനിരന്ന തിരുവാതിര ഒരു മാസമായിട്ടും സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

Kerala

സന്നിധാനത്ത് തിരുവാതിര കളിച്ച് കുഞ്ഞ് മാളികപ്പുറങ്ങള്‍

Kerala

അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞു മാളികപ്പുറങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.