Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 06:40 am IST
inSamskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍ എന്നാണ് വിശ്വാസം. എന്നാല്‍ വേണ്ട രീതിയില്‍ ശിവനെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യവും എന്നാണ് ഫലം.ശിവക്ഷേത്ര ദര്‍ശനത്തില്‍ ശ്രദ്ധിയ്‌ക്കേണ്ട പല ചിട്ടകളുമുണ്ട്. ഏതു ക്ഷേത്രങ്ങളേക്കാളും ചിട്ട വേണ്ടത് ശിവ ക്ഷേത്ര ദര്‍ശനത്തിനാണെന്നു പറയും. വ്യത്യസ്ത സമയങ്ങളിലുള്ള, വ്യത്യസ്ത രീതിയിലുള്ള ദര്‍ശനങ്ങള്‍, വ്യത്യസ്ത വഴിപാടുകള്‍ എന്നിയെല്ലാം വ്യത്യസ്ത ഫലങ്ങളാണ് നല്‍കുക.

ശിവ ക്ഷേത്രങ്ങളില്‍ മൂന്നു പ്രദക്ഷിണമാണ് പറയുന്നത്. ചുറ്റമ്പലത്തിലെ ക്ഷേത്ര പാലകന്മാരെ ഇടത്തും വലതുമായി നോക്കി തൊഴുത് ഇവരുടെ അനുവാദം വാങ്ങിയാണ് അകത്തു പ്രവേശിയ്‌ക്കേണ്ടത്.മിക്കവാറും ശിവ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ പ്രിയങ്കരനായ, വാഹനമായ നന്തികേശന്റെ രൂപമുണ്ടാകും. ആദ്യം നന്തികേശന്റെ വലതു വശത്തു നിന്ന് നന്തി കേശനെ തൊഴണം. പിന്നീടാണ് ശിവനെ തൊഴേണ്ടത്. നന്തി പ്രതിഷ്ഠയുള്ള ശിവ ക്ഷേത്ര ദര്‍ശനമാണ് ഉചിതമെന്നു വേണം, പറയാന്‍.ശിവ ഭഗവാന്റെ ഇടതു വശത്തു നിന്നും തൊഴുത് വീണ്ടും നന്ദിയെ തൊഴുത് നന്തിയുടെ പിന്നീലൂടെ നടന്ന് ഓവുചാല്‍ വരെയെത്തി നില്‍ക്കണം.

ഇവിടെ ക്ഷേത്ര താഴികക്കുടം നോക്കി മൂന്നു വട്ടം കൈ കൂപ്പിപ്പിടിച്ചു കൊട്ടി തിരിഞ്ഞു നടന്ന് നന്ദിയുടെ പുറകിലൂടെ വലതു ഭാഗത്തു നിന്നും തൊഴുത് പീന്നീട് ഓവുചാലിന്റെ അടുത്തെത്തി നില്‍ക്കുക. ഇവിടെ വീണ്ടും കൈ കൊട്ടി തൊഴുത് ഭഗവാനെ തൊഴണം. നന്ദിയുടെ പുറകിലൂടെ വലതു വശത്തു വശത്തു വന്നു നന്ദിയെ വീണ്ടും തൊഴുക. ഇങ്ങനെയാണ് മൂന്നു വട്ടവും പ്രദക്ഷിണം ചെയ്യേണ്ടത്.ഒരു പ്രദക്ഷിണത്തില്‍ നന്തിയെ നാലു വട്ടവും ശിവനെ മൂന്നു വട്ടവും തൊഴുകയെന്നതാണു കണക്ക്. യാതൊരു കാരണവശാലും ഓവുചാല്‍ മുറിച്ചുള്ള പ്രദക്ഷിണം ശിവ ക്ഷേത്രത്തില്‍ പാടില്ല.

ഇത് നന്തിയും ഭഗവാനും തമ്മിലുള്ള ബന്ധം മുറിയ്‌ക്കുന്നുവെന്നതാണ് സങ്കല്‍പം. കൈലാസവും ശിവനുമായുള്ള ബന്ധം മുറിയ്‌ക്കുകയാണെന്നും സങ്കല്‍പമുണ്ട്. ഇത് ഭഗവത് കോപവും നന്തിയുടെ കോപവും ഒരേ സമയം വരുത്തി വയ്‌ക്കും.ശിവ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പഞ്ചാക്ഷരീ മന്ത്രം, അതായത് ഓം നമ ശിവായ ഉച്ചരിച്ചുള്ള മന്ത്ര ജപമാണ് നല്ലതെന്നു വേണം, പറയാന്‍. ക്ഷേത്ര നടയ്‌ക്കു നേരെ നിന്നു തൊഴരുത്. നന്തിയെ തൊഴാതിരുന്നാല്‍ ക്ഷേത്ര ദര്‍ശനവും ക്ഷേത്ര പ്രദക്ഷിണവും പൂര്‍ണമാകില്ലെന്നതാണ് വിശ്വാസം. ഭഗവാന് നൈവേദ്യം നല്‍കുന്ന സമയത്തും തൊഴാന്‍ പാടില്ല.

ക്ഷേത്രത്തിനകത്തു സംസാരവും പാടില്ല.ശിവ ക്ഷേത്ര ദര്‍ശന സമയവും വ്യത്യസ്ത ഫലങ്ങളാണു നല്‍കുന്നത്. രാവിലെയുളള ദര്‍ശനവും പ്രാര്‍ത്ഥനയും ആരോഗ്യവും മനസിനു ബലവും നല്‍കാന്‍ വിശിഷ്ടമാണ്. ഉച്ചയ്‌ക്കു ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചാല്‍ സമ്പത്തും സമൃദ്ധിയുമാണ് ഫലം. വൈകീട്ട് പ്രാര്‍ത്ഥിച്ചാല്‍ കഷ്ട നഷ്ടങ്ങള്‍ മാറും. അര്‍ധയാമത്തിലെ ദര്‍ശനം സന്തുഷ്ട ദാമ്പത്യ ജീവിതം ഫലം പറയുന്നു.ശിവ ക്ഷേത്ര ദര്‍ശനത്തിന്റെയും വഴിപാടിന്റെയും പൂര്‍ണ ഫലം ലഭിയ്‌ക്കണമെങ്കില്‍ പിന്‍വിളക്ക് വഴിപാടു കൂടി നടത്തണമെന്നാണ് പറയുക. കാരണം പാര്‍വ്വതീ ദേവി ഭഗവാന്റെ പിന്‍ഭാഗത്തായി കുടി കൊള്ളുന്നുവെന്നതാണു സങ്കല്‍പം.

മൂന്ന് ഇതളുള്ള കൂവളത്തില ഭഗവാന് സമര്‍പ്പിച്ചാല്‍, കൂവളത്തില വഴിപാടു നടത്തിയാല്‍ മുജ്ജന്മ പാപവും പരിഹരിയ്‌ക്കപ്പെടുമെന്നാണ് വിശ്വാസം. എരിക്കിന്‍ പൂവ്, താമരപ്പൂ, നന്ത്യാര്‍ വട്ടം, മഞ്ഞ അരളി എന്നിവയാണ് പ്രിയതരമായ മറ്റു പൂക്കള്‍. ആയിരം വെള്ള എരിക്കിന്‍ പൂ നല്‍കുന്നതിനു പകരമാണ് ഒരു മഞ്ഞ അരളിപ്പൂ വയ്‌ക്കുന്നതെന്നും ആയിരും മഞ്ഞ അരളിപ്പൂ വയ്‌ക്കുന്നതിനു പകരമാണ് ഒരു മൂന്നിതള്‍ കൂവളപ്പൂ എന്നുമാണ് വിശ്വാസം. തുളസിപ്പൂ സാധാരണ ഉപയോഗിയ്‌ക്കാറില്ല. ശിവനു മാത്രമല്ല, ഗണപതി, സുബ്രഹ്മണ്യന്‍, പാര്‍വ്വതി എന്നിവര്‍ക്കും തുളസി ഉപയോഗിയ്‌ക്കാറില്ല.

ഇത് ചൈതന്യം കെടുത്തുമെന്നാണു വിശ്വാസം.ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ അല്‍പനേരം അവിടിരുന്നു വിശ്രമിച്ചു വേണം, പോകാന്‍. ഇവിടെ വരെ ശിവന്റെ ഭൂതഗണങ്ങള്‍ നമ്മെ അനുഗമിയ്‌ക്കുമെന്നാണു വിശ്വാസം. കുളിയ്‌ക്കുന്ന സമയം മുതല്‍ തൊഴുതിറങ്ങി വിശ്രമിയ്‌ക്കുന്ന സമയം വരെയെന്നാണ് വിശ്വാസം. ഭക്തര്‍ വിശ്രമിക്കുമ്പോള്‍ ഭൂത ഗണങ്ങള്‍ ഭഗവാന്റെ അടുത്തേയ്‌ക്കു മടങ്ങിപ്പോകും.

Tags: Lord Shiva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.