Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കരദാസ്, വിജയകുമാര്‍ അറസ്റ്റിന് എസ്‌ഐടി

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Dec 22, 2025, 08:57 am IST
in Kerala

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ മന്ദഗതിയിലായ സ്വര്‍ണക്കൊള്ള അന്വേഷണം ഹൈക്കോടതി വിമര്‍ശനത്തോടെ വേഗത്തിലാക്കാന്‍ എസ്‌ഐടി. സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ നടപടികള്‍ വൈകിപ്പിച്ച എസ്‌ഐടി, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാര്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വൈകാതെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

പോലീസ് അസോസിയേഷനിലൂടെയാണ് എസ്‌ഐടിക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത്. അന്വേഷണം സിപിഎം ഉന്നതര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കു നേരെയും എത്താതിരിക്കുക, സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി ലഘൂകരിച്ചുകാട്ടുക എന്നിവയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ നടന്നാല്‍ അത് മുന്‍ മന്ത്രി കടകംപള്ളിയിലേക്കും പാര്‍ട്ടി ഉന്നതങ്ങളിലേക്കും എത്താനാണ് സാധ്യത. ഇത് ഏതുവിധേനയും തടയുക എന്നതായിരുന്നു ഉദ്ദേശം.

കെ.പി. ശങ്കരദാസിനെ ഒരിക്കല്‍ പേരിനുമാത്രം ചോദ്യം ചെയ്ത് എസ്‌ഐടി വിട്ടയച്ചിരുന്നു. പത്മകുമാറിനു പിന്നാലേ അടുത്ത ഊഴം ശങ്കരദാസ് ആണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ ചെലുത്തിയ സമ്മര്‍ദവും തുടര്‍നടപടികള്‍ മന്ദീഭവിക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണനെ അറസ്റ്റു ചെയ്തത്.

സ്വര്‍ണക്കൊള്ളയില്‍ സമാന്തര അന്വേഷണത്തിന് ഇ ഡിക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടതും, അന്വേഷണം മന്ദഗതിയിലാക്കിയ എസ്‌ഐടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ, ഗത്യന്തരമില്ലാതെയാണ് ശങ്കരദാസിനെയും വിജയകുമാറിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം സജീവമാക്കിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും റോധം ജൂവലറി ഉടമ ഗോവര്‍ദ്ധനേയും അറസ്റ്റ് ചെയ്തിട്ടും ഹൈദരാബാദ് സ്വദേശി നാഗേഷിനെ ചോദ്യം ചെയ്യാത്ത എസ്‌ഐടി നിലപാട് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായേക്കും. ഇനിയും ഉദാസീനത തുടര്‍ന്നാല്‍ ഇ ഡിക്ക് പുറമെ സിബിഐ അന്വേഷണത്തിനു കൂടി ഹൈക്കോടതി ഉത്തരവിടുമോ എന്ന ഭയവും എസ്‌ഐടിക്കും സര്‍ക്കാരിനുമുണ്ട്.

അന്വേഷണം ശരിയായ രീതിയിലാണോയെന്ന സംശയം ഹൈക്കോടതിയില്‍ നിന്നുണ്ടായാല്‍ അന്വേഷണ സംഘത്തിനൊപ്പം സര്‍ക്കാരിനും വലിയ തിരിച്ചടിയാകും. അന്വേഷണത്തിന് അനുവദിച്ച ഒരു മാസത്തെ അധിക സമയത്തിന്റെ പാതിയും പിന്നിട്ട സാഹചര്യത്തില്‍ ഇനി മെല്ലപ്പോക്കു തുടര്‍ന്നാല്‍ അടിമുടി പാളുമെന്ന ഭയത്തിലാണ് അധികൃതര്‍.

Tags: വിജയകുമാര്‍kadakampally surendranVijayakumarശബരിമല സ്വര്‍ണക്കൊള്ളകെ.പി.ശങ്കരദാസ്K.P. Shankaradas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.