Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയില്‍നിന്ന്:ഡോ. മോഹന്‍ ഭാഗവത്

ഏതെങ്കിലും രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടിയോ ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമായോ സ്ഥാപിതമായതല്ല സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 08:56 pm IST
in India

കൊല്‍ക്കത്ത: ആര്‍എസ്എസ് പിറന്നത് രാജ്യം നേരിട്ട ദുരവസ്ഥയെക്കുറിച്ചുള്ള ഡോ. ഹെഡ്ഗേവാറിന്റെ ആകുലതയില്‍ നിന്നാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന് സമാനമായി മറ്റൊരു സംഘടനയില്ല. ഭഗവാന്‍ ബുദ്ധന്റെ കാലത്തിന് ശേഷം രാജ്യമാസകലം ഒരേ വികാരത്തില്‍ ഒരേ സമയം നടന്ന മറ്റൊരു പരിശ്രമമില്ല. സംഘത്തെ വസ്തുതാപരമായി മനസിലാക്കാന്‍ സംഘമല്ലാതെ മറ്റൊരു ഉറവിടമില്ല, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന ഏകദിനപ്രഭാഷണപരമ്പരയുടെ ആദ്യസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഥസഞ്ചലനം നടത്തുന്നതുകൊണ്ട് ആര്‍എസ്എസ് ഒരു അര്‍ധസൈനികപ്രസ്ഥാനമാണെന്ന് പറയുന്നവരുണ്ട്. ലോകമെമ്പാടും സ്വയംസേവകര്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുകൊണ്ട് ഇത് ഒരു സേവന സംഘടനയാണെന്നും ചിലര്‍ കരുതുന്നു. നിരവധി സംഘ പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍എസ്എസ് ഒരു രാഷ്‌ട്രീയ സംഘടനയാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഈ നിരീക്ഷണങ്ങളൊന്നും വസ്തുതകളല്ല.

ഏതെങ്കിലും രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടിയോ ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമായോ സ്ഥാപിതമായതല്ല സംഘം. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നതിനാണ് സംഘം സ്ഥാപിതമായത്. സംഘം ആരുമായും മത്സരത്തിനില്ല. സംഘത്തെപോലെ എതിര്‍പ്പുകള്‍ നേരിട്ട മറ്റൊരു സംഘടന ലോകത്തില്ല. കൊലപാതകങ്ങളെ വരെ നേരിടേണ്ടിവന്നിട്ടും വിദ്വേഷത്തിന്റെ കണികപോലും മനസില്‍ സൂക്ഷിക്കാതെ സ്വയംസേവകര്‍ മുന്നോട്ടുപോയി. സംഘത്തിന് ശത്രുക്കളില്ല, എന്നാല്‍ സംഘത്തിന്റെ വളര്‍ച്ചയില്‍ ആശങ്കയുള്ള സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നുണ്ട്, സര്‍സംഘചാലക് പറഞ്ഞു.

ആര്‍എസ്എസ് എന്തിനാണ് രൂപംകൊണ്ടതെന്നതിന് എന്നും സ്വയംസേവകര്‍ ചൊല്ലുന്ന സംഘപ്രാര്‍ത്ഥനയുടെ അവസാനത്തെ ഭാരത്മാതാ കി ജയ് എന്ന വരിയാണ് ഉത്തരം. ലോകമെമ്പാടും ഈ ജയകാരം മുഴങ്ങണം. ലോകനേതൃത്വത്തിലേക്ക് മുന്നേറുന്ന ഭാരതത്തിലെ ജനസമൂഹം ലോകത്തിന് മാതൃകയായി മാറണം. അത് ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണ് സംഘത്തിന്റേത്.

സമര്‍ത്ഥരായ യോദ്ധാക്കളും ഭരണാധികാരികളും ബുദ്ധിവൈഭവവും ഉണ്ടായിട്ടും ഒരുപിടി ബ്രിട്ടീഷുകാര്‍ക്ക് നമ്മെ ഭരിക്കാനെങ്ങനെ കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ആദ്യത്തെ അധിനിവേശക്കാരായിരുന്നില്ല. എന്തുകൊണ്ടാണ് ഈ നാട് തുടര്‍ച്ചയായി അടിമത്തത്തിലാണ്ടത്. രാഷ്‌ട്രസേവയല്ലാതെ ജീവിതത്തില്‍ മറ്റൊരു ലക്ഷ്യവുമില്ലാതിരുന്ന ഡോ. ഹെഡ്ഗേവാറിന്റെ വേദനയില്‍നിന്നാണ് ആര്‍എസ്എസ് രൂപം കൊണ്ടത്. നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ഏകതയാണ് ഈ രാഷ്‌ട്രത്തിന്റെ കരുത്ത് എന്ന ബോധ്യത്തില്‍ അതിന് അനുസൃതമായി അദ്ദേഹം സമാജത്തിന്റെ സംഘടനയ്‌ക്ക് തുടക്കമിടുകയായിരുന്നു. സ്വാര്‍ത്ഥതയും ഭേദവിചാരവുമില്ലാതെ അച്ചടക്കത്തിന്റെ ആധാരത്തില്‍ കെട്ടിപ്പടുക്കുന്ന സമാജം ഗുണസമ്പന്നമായിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.

വ്യക്തിനിര്‍മ്മാണത്തിലൂടെ സാമൂഹിക ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനരീതിശാസ്ത്രമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആരെയും എതിര്‍ക്കലല്ല, മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ വൈവിധ്യങ്ങളെയും ആദരിക്കുന്ന ജനത ഭാരതത്തിലേത് മാത്രമാണ്. ഹിന്ദു എന്നത് ഒരു ആരാധനാക്രമമോ മതമോ വിഭാഗമോ അല്ല. അത് ഈ പ്രകൃതിയുടെ പേരാണ്. നാടിന്റെ പേരാണ്. ഭാരതത്തിലെ ഏത് വ്യക്തിയും ഹിന്ദുവാണ്. അതുകൊണ്ട് ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരുടെയും ക്ഷേമത്തില്‍ വിശ്വസിക്കുന്ന സംസ്‌കൃതിയാണ് ഹിന്ദു. മതം, ഭാഷ, പ്രദേശം ഏതുമാകട്ടെ, ഈ സംസ്‌കാരത്തിലും മാതൃരാജ്യത്തിലും വിശ്വസിക്കുന്ന ഏതൊരാളും ഹിന്ദുവാണ്. നമ്മുടെ ഏകതയില്‍ നിന്ന് ഉരുത്തിരിയുന്ന മനോഹാരിതയാണ് ഇത്തരം വൈവിധ്യങ്ങളെല്ലാം.

ഇന്തോ-ഇറാനിയന്‍ പീഠഭൂമിയില്‍ താമസിക്കുന്നവര്‍ 40,000 വര്‍ഷമായി ഒരേ ഡിഎന്‍എ പങ്കിട്ടിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. ചിലര്‍ അഭിമാനത്തോടെ സ്വയം ഹിന്ദുക്കള്‍ എന്ന് പ്രഖ്യാപിക്കുന്നു. ചിലര്‍ അത് പറയേണ്ട ആവശ്യമില്ലെന്ന് പറയുന്നു, ചിലര്‍ രഹസ്യമായി അത് പറയുന്നു. ചിലര്‍ തങ്ങള്‍ ഹിന്ദുവാണെന്ന് മറന്നുപോയിരിക്കുന്നു. അത്രമാത്രം, സര്‍സംഘചാലക് പറഞ്ഞു.

സമൂഹത്തിനുള്ളില്‍ ഫലപ്രദമായ ഒരു സംഘടന സ്ഥാപിക്കുകയല്ല, സമൂഹത്തെ സംഘടിപ്പിക്കുക എന്നതാണ് സംഘം ചെയ്യുന്നത്. നല്ലതും നിസ്വാര്‍ത്ഥവുമായ ഉദ്ദേശ്യങ്ങളോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും, അത് ആര് ചെയ്താലും സംഘം സഹകരിക്കുന്നു. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് സംഘം എല്ലാവരെയും പിന്തുണയ്‌ക്കുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

 

Tags: RSSDR. Mohan bhagavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.