കാസര്‍കോട്: റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിലാണ് സ്ലാബ് കണ്ടെത്തിയത്.
സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് സംശയിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്.
തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











