Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിലെ ചാര്‍ലി ചാപ്ലിന്‍

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Dec 21, 2025, 08:26 am IST
inKerala, Entertainment

ശ്രീനിവാസനെ ചലച്ചിത്ര ചാര്‍ളി ചാപ്ലിനോട് തുലനപ്പെടുത്തുന്നത് അത്യുക്തിയല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ ചാപ്ലിന്റെയും ശ്രീനിവാസന്റെയും സിനിമാസങ്കല്‍പങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ കഴിയുന്നു എന്നതാണ് സത്യം. 1998-ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ കണ്ടശേഷമാണ് മലയാളത്തിലെ ചാപ്ലിനാണ് ശ്രീനിവാസന്‍ എന്ന ചിന്ത ആദ്യമുണ്ടായത്. സാമൂഹ്യവിമര്‍ശനത്തിന് സ്വന്തം ആശയം മാത്രമല്ല, സ്വന്തം ശരീരവും അഭിനയസിദ്ധിയും കൂടി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ശ്രീനിവാസനും ചാപ്ലിനുമുള്ള സമാനതയാണ് അങ്ങനെ ചിന്തിപ്പിച്ചത്. സ്വന്തം ശരീരത്തിന്റെ പരിമിതികളെ ഉപയോഗപ്പെടുത്തിയാണല്ലോ ചാപ്ലിന്‍ പ്രേക്ഷകരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചത്. അന്നത്തെ പാശ്ചാത്യ സമൂഹത്തിലുണ്ടായിരുന്ന അസമത്വത്തിന്റെ സൂക്ഷ്മാവിഷ്‌കാരങ്ങളും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളുമൊക്കെ ചാപ്ലിന്‍ താന്‍ തന്നെ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു. ശ്രീനിവാസനും താന്‍ ജീവിച്ച കാലത്തെ കേരളീയ പരിസരത്തെ ആവിഷ്‌കരിച്ചത് എഴുത്തിലൂടെ മാത്രമല്ല, സ്വയം ഏറ്റെടുത്ത കഥാപാത്രങ്ങളൂടെയുമാണ്. സ്വയം പരിഹാസ്യനായി, സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശനം നടത്താനുള്ള അസാമാന്യമായ ചങ്കുറപ്പാണ് ആ ചലച്ചിത്രകാരന്റെ സവിശേഷമുദ്ര.

ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനെ പോലെ ഒരാളുണ്ടാകുമോ എന്ന് ആ സിനിമ കാണുന്ന ചില ഘട്ടങ്ങളില്‍ നാം ചിന്തിച്ചുപോകും. നമുക്ക് പരിചിതരായ പലരുടെയും സ്വഭാവഘടകങ്ങള്‍ ആ കഥാപാത്രത്തിലുണ്ടാകാമെങ്കിലും മൊത്തത്തില്‍ ആ പാത്രസൃഷ്ടിയില്‍ അതിശയോക്തിയില്ലേ എന്ന് തോന്നാതിരിക്കില്ല. അപ്പോഴാണ് നാം ചാപ്ലിന്‍ കഥാപാത്രങ്ങളിലൂടെ പരിചയപ്പെടുന്ന അസ്വാഭാവികതകളെ ഓര്‍ത്തുപോകുന്നത്. പരസ്യചിത്ര സംവിധായകനായി എത്തുന്ന വിജയന്‍ മാഷ് അടുത്ത ഷോട്ടില്‍ നടി നീന്തല്‍ക്കുളത്തിലേക്ക് ചാടണം എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, ക്യാമറ എവിടെ വെക്കണമെന്ന് ക്യാമറാമാന്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്. ക്യാമറയുമായി ക്യാമറാമാനും കുളത്തിലേക്ക് ചാടണം എന്നാണ് വിജയന്‍ മാഷിന്റെ മറുപടി. സാമാന്യബുദ്ധിയുള്ള ഒരാള്‍ ഇങ്ങനെ പറയില്ല എന്ന് നമുക്കറിയാം. എന്നാല്‍, അവിടെയാണ് പരിഹാസ്യനാകാവുന്നതിന്റെ പാരമ്യത്തിലെത്തി ആശയസംവേദനത്തെ ബലപ്പെടുത്തുന്ന ചാപ്ലിന്‍ സ്റ്റൈല്‍ തന്നെയാണ് അത് എന്ന് നമുക്ക് ബോധ്യമാവുന്നത്.

സ്വന്തം സിനികളിലൂടെ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ കാട്ടിയ ധൈര്യമാണ് ചാര്‍ലി ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കുന്നത്. ഇതേ ധൈര്യം കാട്ടിയ ആളാണ് ശ്രീനിവാസന്‍. സന്ദേശം, അറബിക്കഥ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രാഷ്‌ട്രീയ വിമര്‍ശനത്തിന്റെ ശക്തമായ ആവിഷ്‌കാരങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാപട്യങ്ങളും പൊള്ളത്തരങ്ങളും അറബിക്കഥയിലൂടെ തുറന്നുപറയാന്‍, അവര്‍ കേരളത്തിലെ ഏറ്റവും അസഹിഷ്ണുക്കളായ ഒരു വിഭാഗമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ, ശ്രീനിവാസന്‍ തയ്യാറായത് അസാമാന്യമായ ധീരത തന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം ഇത്ര കൃത്യമായി പഠിച്ചിട്ടുള്ള മറ്റൊരു ചലച്ചിത്രകാരന്‍ നമുക്കുണ്ടോ എന്ന് സംശയമാണ്.

സമൂഹത്തിലെ എല്ലാതുറകളെയും വിമര്‍ശനത്തിന് വിധേയമാക്കിയ ശ്രീനിവാസന്‍ മലയാള സിനിമാരംഗത്തെയും വെറുതെ വിട്ടില്ല. ‘ഉദയനാണ് താര’ത്തിലും ‘സരോജ് കുമാറി’ലും നാം കണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ സമകാലീന മുഖമാണ്. മലയാളിയുടെ അടിസ്ഥാന സ്വഭാവവും അതില്‍ മാറ്റങ്ങളുമെല്ലാം കൃത്യമായി നിരീക്ഷിച്ചാണ് അദ്ദേഹം ഓരോ ചിത്രവും ചെയ്തത്. ഓരോ മലയാളിയും സ്വന്തം മുഖം ശ്രീനിവാസന്റെ വിവിധ കഥാപാത്രങ്ങളിലൂടെ ഒരു കണ്ണാടിയിലെന്നോണം കാണുന്നു എന്നതാണ് ആ ചിത്രങ്ങളുടെ വിജയ രഹസ്യം. സിനിമയുടെ എല്ലാ സമവാക്യങ്ങളെയും തകര്‍ക്കുന്ന സിനിമയെഴുത്തും പരമ്പരാഗത നായകസങ്കല്‍പത്തെ അട്ടിമറിക്കുന്ന കഥാപാത്രസൃഷ്ടിയും നടനാവിഷ്‌കാരവും ശ്രീനിവാസനല്ലാതെ മലയാളത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.

Tags: Malayalam MovieActor sreenivasanCondolences to Actor Sreeniasan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമിത ബൈജു ആശുപത്രിയില്‍

New Release

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റർ.

New Release

ജയസൂര്യക്ക് ജന്മദിന സമ്മാനമായി _ഓപ്പറേഷൻ ത്രാളിലെ_ എൻ . ഐ. എ ചീഫ് ഹർഷവർദ്ധന്റെ പുതിയ ലുക്ക്

New Release

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.