Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വികസിത ഭാരതത്തിനായ്… എതിര്‍പ്പുകള്‍ അഴിമതിയുടെ പഴുതടച്ചതിനാല്‍

രാജീവ് ചന്ദ്രശേഖര്‍byരാജീവ് ചന്ദ്രശേഖര്‍
Dec 20, 2025, 06:08 am IST
inArticle

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ 11 വര്‍ഷമായി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയതാണ്. മോദി ഭരണത്തില്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരായ 17.1 കോടി ജനങ്ങള്‍ തന്നെയാണ് ഈ പുരോഗതിയുടെ തെളിവ്. രണ്ടു പതിറ്റാണ്ട് മുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിക്കുമ്പോഴുള്ള സാഹചര്യങ്ങളില്‍ നിന്ന് രാജ്യം ഏറെ മുന്നേറി. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ പുരോഗതി വ്യക്തമാക്കുന്നത് അതാണ്.

തൊഴിലുറപ്പ് പദ്ധതി കാലാനുസൃതമായ മാറ്റങ്ങളിലൂടെയാണു കടന്നു പോകുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുമ്പോള്‍ ബാക്കി എല്ലാ ഘടകങ്ങളെയും അതിന് അനുസൃതമായി മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളമടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിലേയ്‌ക്കുള്ള വഴി തെളിയുകയാണ് ഇതുവഴി. എന്നാല്‍, പദ്ധതിയിലെ ഭേദഗതി വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ മറച്ചുവെച്ച് ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കുക മാത്രമാണ് പ്രതിപക്ഷത്തെ ഇന്‍ഡി സഖ്യത്തിന്റെ ലക്ഷ്യം. സത്യത്തില്‍ അഴിമതിക്കുള്ള സാധ്യതകള്‍ പൂര്‍ണമായി തടയപ്പെട്ടു എന്നതാണ് എതിര്‍പ്പിനു പ്രധാന കാരണം. പ്രത്യേകിച്ചു കേരളത്തില്‍.

വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍), അഥവാ വിബി ജി റാം ജി ബില്‍-2025 എന്ന പുതിയ പദ്ധതിവഴി വലിയ പരിഷ്‌കരണമാണ് നടപ്പാക്കിയിരിക്കുന്നത്. നൂറ് തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നത് 125 ആയി ഉയര്‍ത്തിയതുതന്നെയാണ് ഏറ്റവും പ്രധാനം. രാജ്യം മുഴുവനുമായി വിവിധ തരം തൊഴിലുകള്‍ക്കായി പ്രവൃത്തികള്‍ മാറ്റിവച്ചിരുന്ന പഴയ രീതി മാറ്റി, പ്രാദേശിക തലത്തില്‍ വികസിത ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പദ്ധതികള്‍ക്കായി പ്രവൃത്തികള്‍ പുനഃക്രമീകരിച്ചു. ഗുണകരമല്ലാത്ത പ്രവര്‍ത്തികള്‍ക്കായി കേന്ദ്ര ഫണ്ട് പാഴായി പോകുന്ന അവസ്ഥ ഇനി മാറും. സംസ്ഥാന സര്‍ക്കാര്‍ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഫണ്ട് ചെലവഴിക്കുന്നതിന് തുല്യമായിരുന്നു പഴയ പദ്ധതി. പുതിയ പദ്ധതിയുടെ ചെലവ് 60:40ലേക്ക് മാറ്റിയതോടെ (60% കേന്ദ്രവും 40% സംസ്ഥാന സര്‍ക്കാരും) പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു കൂടുതല്‍ ഉത്തരവാദിത്തം കൈവരുകയാണ്. അനാവശ്യ പ്രവൃത്തികള്‍ക്കായി കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിന് ഇതോടെ അന്ത്യമകും. പ്രവര്‍ത്തികള്‍ക്കു കൃത്യമായ വ്യക്തത കൈവരും.

വേതനം ഒരാഴ്ചയ്‌ക്കകം നല്‍കണമെന്നതും പരമാവധി രണ്ടാഴ്ചവരെ മാത്രമേ വൈകാവൂ എന്നതും തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ വ്യവസ്ഥയാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴിലില്ലായ്‌മ വേതനം നല്‍കണമെന്ന വ്യവസ്ഥയും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കേണ്ട കേന്ദ്ര വിഹിതം കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കുന്നത്. അതിനു മുകളില്‍ ചെലവഴിച്ചാല്‍ ആ തുക സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്. ഈ വ്യവസ്ഥ വയ്‌ക്കാന്‍ കാരണം 2020-21ലും 2021-22ലുമൊക്കെ കേന്ദ്രം അനുവദിച്ച തുകയേക്കാള്‍ അമ്പതിനായിരം കോടി രൂപ വരെ അധികം ചെലവഴിക്കപ്പെട്ടു എന്നതാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെത്തന്നെ ഇത് ബാധിച്ചതോടെയാണ് പുതിയ ബില്ലിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്.

ഇതു തങ്ങളുടെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാര്‍, അവരുടെ ഭരണകാലത്ത് 1.85 ലക്ഷം കോടി രൂപ മാത്രമാണ് പദ്ധതിക്കായി നല്‍കിയത്. എന്നാല്‍ അഞ്ചു ലക്ഷം കോടിയോളം രൂപയാണ് എന്‍ഡിഎ ഭരണകാലത്ത് ഈ പദ്ധതിയില്‍ ചെലവഴിച്ചത്. നാടിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പാക്കണമെന്ന ചിന്തയെ തുടര്‍ന്നാണ് പുതിയ ബില്‍ ആവിഷ്‌കരിച്ചത്. താത്കാലിക പദ്ധതികള്‍ക്കായി തൊഴില്‍ ദിനങ്ങള്‍ വകയിരുത്തുന്ന പഴയ രീതിക്ക് പകരം ജലസുരക്ഷ, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയവയ്‌ക്കായി തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ മാറ്റിയിട്ടുണ്ട്. രാജ്യത്തെ കുടിവെള്ള സ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനായി നടപ്പാക്കിയ അമൃത് സരോവര്‍ പദ്ധതി വഴി 68,000ത്തിലധികം ജലസ്രോതസ്സുകളാണ് ഇതുവരെ പുനരുജ്ജീവിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജലസുരക്ഷ നിര്‍ബന്ധമാക്കിയതോടെ ജലാശയങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം കൈവരും.
വ്യാജ രേഖകള്‍ ചമച്ച് തൊഴിലാളികളുടെ പേരില്‍ പണം തട്ടിയെടുക്കുന്നതും, കാര്യക്ഷമമല്ലാത്ത മേല്‍നോട്ടവും തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തകര്‍ത്തിട്ടുണ്ട്. കേരളത്തിലടക്കം നിരവധി തട്ടിപ്പുകള്‍ നടന്നുകഴിഞ്ഞു. ബയോമെട്രിക് ഹാജരും ജിപിഎസ് നിരീക്ഷണവും തട്ടിപ്പ് തടയാന്‍ എഐ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ പദ്ധതി വരുന്നത്. വ്യക്തമായ തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികളുടെ ആശങ്കകള്‍ ഇല്ലാതാക്കും.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ വലിയ തട്ടിപ്പുകള്‍ നടന്നതായി പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായ ഓഡിറ്റിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉത്തരവിട്ടിരുന്നു. യന്ത്രം ഉപയോഗിച്ച് ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും വ്യാജ രേഖ ചമച്ച് തൊഴിലാളികളുടെ പേരില്‍ പണം തട്ടിച്ച സംഭവവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും രാഷ്‌ട്രീയ ആരോപണങ്ങള്‍ അല്ല. ഓഡിറ്റിങ്ങിലും ഓംബുഡ്‌സ്മാന്റെ പരിശോധനയിലും കണ്ടെത്തിയ സത്യങ്ങളാണ്. ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ രേഖ സൃഷ്ടിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവങ്ങളും കേരളത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും തൊഴിലാളികള്‍ക്കും നാടിനും ഗുണകരമാകുന്ന മാറ്റത്തെ ഇന്‍ഡി മുന്നണി എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം, പദ്ധതിയെ സംപൂര്‍ണ അഴിമതിമുക്തമാക്കുന്ന തരത്തിലാണ് പുതിയ മാറ്റം എന്നതുകൊണ്ടാണ്.

മറ്റൊരു പ്രധാനപ്പെട്ട പ്രതിപക്ഷ ആരോപണം കേന്ദ്രം ഫണ്ട് നല്‍കുന്നില്ല എന്നതാണ്. 2021 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിന് മാത്രം പതിനാറായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കോടി രൂപയാണ് നല്‍കിയത് എന്നു കാണാം. ഇനി മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ 40% തുക സംസ്ഥാനം ചെലവഴിക്കേണ്ടി വരുമ്പോള്‍ കേന്ദ്ര ഫണ്ടില്‍ കൃത്രിമം കാണിക്കാമെന്ന രീതി മാറും. പദ്ധതിയുടെ ഗുണം യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്തും. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ പദ്ധതിയുടെ പുതിയ പേരിനെക്കുറിച്ചോ മറ്റു കാര്യങ്ങളോ പറഞ്ഞ് വിവാദമാക്കി എതിര്‍ക്കാതെ, നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.

Tags: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിNarendra Modideveloped indiaRajeev ChandeasekharVB–G Ram G Bill 2025
രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.