Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

ന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2035ല്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ അയോധ്യ രാമക്ഷേത്രത്തെയും സുവര്‍ണക്ഷേത്രത്തെയും കാശിവിശ്വനാഥക്ഷേത്രത്തെയും ഒന്നും ശത്രുക്കള്‍ക്ക് തൊടാനേ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 10:31 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2035ല്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ അയോധ്യ രാമക്ഷേത്രത്തെയും സുവര്‍ണക്ഷേത്രത്തെയും കാശിവിശ്വനാഥക്ഷേത്രത്തെയും ഒന്നും ശത്രുക്കള്‍ക്ക് തൊടാനേ കഴിയില്ല. ഏത് തരം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെയും തകര്‍ത്തെറിയാന്‍ കഴിയുന്ന ഒന്നായിരിക്കും 2035ല്‍ പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എന്ന വ്യോമപ്രതിരോധ സംവിധാനം. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഏത് ശത്രുവിന്റെ ആകാശത്തിലൂടെയുള്ള എത് ആക്രമണത്തെയും നിര്‍വ്വീര്യമാക്കാന്‍ പോകുന്നതായിരിക്കും ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര. തന്ത്രപ്രധാനമായ വ്യോമബേസുകള്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍, ആയുധസൂക്ഷിപ്പുശാലകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം മുകളില്‍ ജാഗ്രതക്കണ്ണുകളോടെ സുദര്‍ശനചക്ര പ്രവര്‍ത്തിക്കും.

റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനമാണ് ഇപ്പോള്‍ ഇന്ത്യ സുദര്‍ശന ചക്ര എന്ന പേരില്‍ ഉപയോഗിച്ചുവരുന്നത്. പക്ഷെ ഈ എസ് 400ല്‍ ഇന്ത്യ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് ശത്രുവിന്റെ ആക്രമണങ്ങളെ തകര്‍ക്കാവുന്ന സംഹാരശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമായി റഷ്യ നല്‍കിയ എസ് 400 മാറിയത്. അതായത് നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഇന്ത്യ എസ് 400 നോട് കൂട്ടിച്ചേര്‍ത്തിരുന്നു.ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണങ്ങളെയും ‍ഡ്രോണ്‍ ആക്രമണങ്ങളെയും എസ് 400 എന്ന സുദര്‍ശനചക്ര തകര്‍ത്തിരുന്നു.
ഇന്ത്യയുടെ 15 നഗരങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തെയാണ് ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര എന്ന എസ് 400 തകര്‍ത്തെറിഞ്ഞത്.

പക്ഷെ ഇപ്പോള്‍ സുദര്‍ശനചക്ര എന്ന പേരില്‍ ഉപയോഗിച്ചുവരുന്ന ഈ എസ് 400നെ കൂടുതല്‍ ഫലപ്രദമായ വ്യോമപ്രതിരോധസംവിധാനമായി പരിഷ്കരിച്ചുകൊണ്ടുള്ളതായിരിക്കും 2035ല്‍ യാഥാര്‍ത്ഥ്യമാവുന്ന പുതിയ സുദര്‍ശന ചക്ര. ഇന്ത്യയുടെ ഈ സ്വന്തം സുദര്‍ശനചക്ര നിര്‍മ്മിക്കുന്നതിനുള്ള മിഷന്‍ സുദര്‍ശനചക്ര എന്ന പദ്ധതി 2035ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഊര്‍ജ്ജമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.

2035ല്‍ ഇന്ത്യയ്‌ക്ക് തദ്ദേശീയമായി സൃഷ്ടിച്ച വ്യോമപ്രതിരോധസംവിധാനം ഉണ്ടാകണമെന്നാണ് മോദിയുടെ ആഗ്രഹം. ഇതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുദര്‍ശന ചക്ര വികസിപ്പിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ഇടക്കാല പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തേക്ക് ഒരു പ്രവര്‍ത്തനപദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ വ്യോമ, നാവിക, കര സേനാവിഭാഗങ്ങള്‍ തമ്മില്‍ സഹകരിച്ചായിരിക്കും ഈ വ്യോമപ്രതിരോധസംവിധാനം ഫലപ്രദമായി നിര്‍മ്മിക്കുക. കൃഷ്ണഭഗവാന്റെ സുദര്‍ശനചക്രം പുരാണത്തില്‍ ഏറ്റവും കരുത്തുള്ള ആയുധമാണ്. ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധം. ആ പേരാണ് ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത്.

പുതിയ സുദര്‍ശനചക്ര ദൗത്യത്തില്‍ എല്ലാ ഭാഗങ്ങളും തദ്ദേശീയമായി വികസിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. ഇതില്‍ എല്ലാവരേയും പങ്കാളികളാക്കാനും മോദി ആഗ്രഹിക്കുന്നു. ഗവേഷണം നടത്തുന്ന ഐഐടി പോലുള്ള സ്ഥാപനങ്ങള്‍, എച്ച് എഎല്‍, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡിആര്‍ഡിഒ പോലുള്ള പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങള്‍, അതുപോലെ ആയുധനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ എന്നിവരെ മുഴുവന്‍ പങ്കാളിയാക്കി അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ പോകുന്ന സുദര്‍ശനചക്രമാണ് മോദിയുടെ മനസ്സില്‍. ഇത് ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെയും യുഎസിന്റെ ശക്തമായ വ്യോമപ്രതിരോധസംവിധാനങ്ങളായ താഡ്, പേട്രിയറ്റ് എന്നിവയെയും റഷ്യയുടെ എസ് 500നേയും വരെ വെല്ലുന്ന ഒന്നായിരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

Tags: SudarshanchakraIndia's own air defence systemS500IITAyodhya ramtempleSri KrishnaIron domePatriotTHAAD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

പാഞ്ഞടുത്ത 137 ഇറാന്‍ മിസൈലുകളില്‍ 132 എണ്ണത്തിനെയും 195 ‍ഇറാന്‍ ഡ്രോണുകളെയും യുഎഇ അടിച്ചിട്ടത് ഇങ്ങിനെ…

അയേണ്‍ ഡോം (ഇടത്ത്) എസ്400 എന്ന സുദര്‍ശന്‍ ചക്ര (നടുവില്‍) ആകാശ് തീര്‍ (വലത്ത്)
India

ഇസ്രയേല്‍ അയേണ്‍ ഡോം നല്‍കിയാല്‍ പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ മുച്ചൂടും മുടിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.