Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയില്‍ ഡിഐജി വിനോദ്കുമാറിന് കൈക്കൂലിയായി കിട്ടിയത് 76 ലക്ഷം; കൊലപാതകികള്‍ക്ക് സൗകര്യമൊരുക്കാന്‍ സിപിഎം നിയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 08:38 am IST
in Kerala

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന കൊലപാതകികളില്‍ നിന്നും ലഹരിക്കടത്തുകാരില്‍ നിന്നും കൈക്കൂലിവാങ്ങി തടിച്ചുകൊഴുത്ത ജയില്‍ ഡിഐജി എം.കെ. വിനോദ്കുമാര്‍ വിഹരിക്കുന്നത് സിപിഎമ്മിന്റെ തണലില്‍. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളിയായ കൊടി സുനിക്കും മറ്റ് സിപിഎം ക്രിമിനലുകള്‍ക്കും സംരക്ഷണമൊരുക്കാനായാണ് വിനോദ്കുമാറിനെ ഒന്നാം പിണറായി സര്‍ക്കാര്‍ ജയില്‍വകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്.

അനധികൃത പരോളിനു മാത്രമല്ല, കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നതിനും, പിണറായി സര്‍ക്കാരിനും സിപിഎമ്മിലെ കൊടുംകുറ്റവാളികള്‍ക്കുമിടയിലെ പാലമായി വര്‍ത്തിച്ചതും വിനോദ്കുമാര്‍ ആണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിയതിനുള്‍പ്പെടെ രണ്ടുതവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടെങ്കിലും വിനോദ്കുമാര്‍ ഇടതുസര്‍ക്കാരിന്റെ ഇഷ്ടക്കാരനായിരുന്നു.

വിവിധ കേസുകളിലെ പ്രതികള്‍ക്ക് വഴിവിട്ട സൗകര്യമൊരുക്കുന്നതിനും പരോള്‍ ശരിപ്പെടുത്തി നല്‍കുന്നതിനും പ്രതികളുടെ ബന്ധുക്കളില്‍ നിന്നു വിനോദ്കുമാര്‍ കൈക്കൂലിയായി പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിള്‍പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും വിരമിച്ച ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കിയുമാണ് ഡിഐജി കൈക്കൂലി വാങ്ങിയിരുന്നത്. ശമ്പളംകൂടാതെ ഒരു മാസത്തില്‍ 35 ലക്ഷം രൂപ വിനോദ്കുമാറിന്റെ അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്ക് 41 ലക്ഷത്തോളവും എത്തിയിട്ടുണ്ട്. കൂടാതെ വിവിധ കാലങ്ങളിലായി ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് വന്‍തുകകളെത്തിയിട്ടുള്ളതായും സൂചന. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. ഡിഐജിക്കെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-ഒന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നു കാട്ടി വിജിലന്‍സ് മേധാവി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയേക്കും.

കുപ്രസിദ്ധ സിപിഎം ക്രിമിനല്‍ കൊടി സുനിക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി ഇയാളുടെ ബന്ധുവില്‍ നിന്നു വിനോദ്കുമാര്‍ പണം ഈടാക്കിയിരുന്നു. കൊടി സുനിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാന്‍ സൗകര്യമൊരുക്കിയതും ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ മൂന്നുപേര്‍ക്ക് 1000 ദിവസത്തോളവും ആറുപേര്‍ക്ക് 500 ദിവസത്തോളവും പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.

സിപിഎം ക്രിമിനലുകള്‍ക്ക് വഴിവിട്ട സഹായം നല്‍കാന്‍ ഉദ്യോഗസ്ഥരെ ചട്ടംകെട്ടിയതോടെയാണ് അധികാരത്തിന്റെ മറവില്‍ അഴിമതിക്കും കൈക്കൂലിക്കും ഇട നല്‍കിയത്. സിപിഎമ്മിന്റെ സന്തത സഹചാരികളായ ക്രിമിനലുകളില്‍ നിന്നു കൈക്കൂലി ഈടാക്കിയതാണ് ഡിഐജി വിനോദ്കുമാറിന് തിരിച്ചടിയായതെന്നാണ് സൂചന.

Tags: Bribe for paroleJail DIG Vinod KumarCPM appointed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരോളിനു മാത്രമല്ല… വിനോദിന്റെ ഇടപാടുകള്‍ വിരമിച്ച ജയില്‍ ഉദ്യോഗസ്ഥനെ മറയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.