Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം: അദാനിയുടെ ഡേറ്റിന് കാക്കുന്നുവെന്ന് മന്ത്രി വാസവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 08:39 pm IST
inKerala

തിരുവനന്തപുരം: ജനുവരി രണ്ടാം വാരത്തില്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കുമെന്നും ഇതിനായി അദാനിയുടെ സൗകര്യം ആരാഞ്ഞ ശേഷം അന്തിമ തീയതി പ്രഖ്യാപിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു.
വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ അധികം കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
2024 ഡിസംബര്‍ 3-നാണ് എന്‍ജിനീയര്‍മാര്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വര്‍ഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകള്‍ വരികയും 14 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തീരങ്ങളില്‍ മുന്‍പ് വന്നിട്ടില്ലാത്ത എം.എസ്.സി. ടര്‍ക്കി, എം.എസ്.സി. ഐറീന, എം.എസ്.സി. വെറോന ഉള്‍പ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു.
തുറമുഖത്തിന്റെ രണ്ടും, മൂന്നും, നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 3900-ല്‍ പരം മീറ്ററാക്കി മാറ്റും.
പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028-ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു.

 

Tags: Vizhinjam PortMinister VasavanSECOND PHASEwaitingconstruction inaugurationAdani's date
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.