Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റഫാലിലെ റഡാർ സംവിധാനങ്ങൾക്കുള്ള വയേർഡ് സ്ട്രക്ചർ നിർമാണം; എസ് എഫ് ഒ ടെക്‌നോളജീസും ഫ്രാൻസിന്റെ താലെസും ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 08:08 pm IST
in Kerala

കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.

സഹകരണത്തിന്റെ ഭാഗമായി, റഫാൽ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന ‘ആര്‍.ബി.ഇ.2’ റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ്ണ വയര്‍ ഘടനകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ എസ്എഫ്ഒ ടെക്‌നോളജീസിന് നല്‍കി. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാൽ പദ്ധതിക്കായി തദ്ദേശീയമായി നൽകുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ് എഫ് ഒ ടെക്‌നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.

മേക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷൻസ് ആൻഡ് പെർഫോമെൻസ് വിഭാഗം സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എസ്.എഫ്.ഒ ടെക്‌നോളജീസുമായുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാർ. ഒരുമിച്ചു നടത്തുന്ന എല്ലാ പ്രോജക്റ്റുകളിലും എസ് എഫ് ഒ ടെക്നോളജീസ് നവീകരണവും വിശ്വാസ്യതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഉൽപന്നങ്ങളുടെ ഗുണമേന്മയിലും പ്രവർത്തന വൈദഗ്ധ്യത്തിലും പിന്തുണ നൽകി രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിലിപ്പ് നൊചെ അഭിപ്രായപ്പെട്ടു.

റാഫേൽ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിൽ സജീവമായി പങ്കുചേരുന്നതിലൂടെ ഇന്ത്യൻ ഇക്കോസിസ്റ്റത്തിൽ പ്രാദേശിക ഉൽപാദനക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയർമാനും എം.ഡി.യുമായ എൻ. ജഹാൻഗീർ പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയ്‌ക്കായി 26 റഫേല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഈ സഹകരണം. വ്യോമയാന, പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായി കൂടുതൽ സഹകരണം നടത്തുന്നതിന് പ്രാദേശികവല്‍ക്കരണ രൂപരേഖ തയ്യാറാക്കുകയാണെന്നും താലെസ് കമ്പനി വ്യക്തമാക്കി. കൃത്യതയാര്‍ന്ന യന്ത്രവല്‍ക്കരണം, അസംബ്ലിങ്/വയറിങ്, ഇലക്ട്രോണിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ്, സങ്കീര്‍ണ്ണമായ സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്‌ക്ക് പിന്തുണ നൽകുന്നതാണ് സഹകരണം

 

Tags: rafeal jet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏറ്റവും വലിയ ആയുധ കരാറിനൊരുങ്ങി മോദി സർക്കാർ ; റാഫേൽ യുദ്ധവിമാനങ്ങളുടെ ഉല്പാദന ഹബ്ബാകാൻ ഇന്ത്യ : പ്രതിരോധ രംഗത്ത് വമ്പൻ നേട്ടം

India

അഭിമാനമായി ഇന്ത്യയുടെ പെൺകരുത്ത് : സുഖോയ്‌ക്ക് പിന്നാലെ റഫാൽ യുദ്ധ വിമാനത്തിൽ പറന്ന് സര്‍വസൈന്യാധിപ

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ റാഫേൽ യുദ്ധവിമാനത്തിൽ പറക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു

India

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.