Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസി മടങ്ങി, തരംഗം തുടരും; ലിയോ മെസിക്ക് ട്വന്റി20 ലോകകപ്പ് ഭാരതം-അമേരിക്ക മത്സര ടിക്കറ്റ് സമ്മാനിച്ച് ജയ് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 05:01 am IST
inSports

ന്യൂദല്‍ഹി: തേവര്‍ എഴുന്നള്ളിയെത്തി പൂരപ്പറമ്പില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ ഉത്സവലഹരി തീരുന്നത് നാടന്‍ പതിവ്. കാല്‍പന്ത് എന്ന കായിക കലയാല്‍ മാനസങ്ങളില്‍ ദീപാലങ്കാരം തീര്‍ത്ത ലോക ഫുട്‌ബോള്‍ രാജാവ് മടങ്ങുമ്പോള്‍ ഭാരതത്തിലെ കായിക പ്രേമികളുടെ ആഹ്ലാദവും ആവേശവും നിലയ്‌ക്കുന്നില്ല, തുടുരുകയാണ്. നമ്മുടെ നാടിന്റെ സ്വന്തം ശൈലിയുടെ സ്വരത്തില്‍ നമുക്ക് നന്നായി അറിയാവുന്ന കായിക വിനോദത്തെ കൂടുതലായി ഏറ്റെടുത്തുകൊണ്ട് ആവേശത്തിന് വീണ്ടും വീണ്ടും കനമേറ്റുകയാണ്. അതിന്റെ പ്രതീകമായ് ആയിരിക്കണം മെസി പങ്കെടുത്ത ഒടുവിലത്തെ ചടങ്ങില്‍ ഭാരതീയനായ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷന്‍ ജയ് ഷാ മെസിക്ക് വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ദിവസത്തെ മത്സരത്തിനുള്ള ടിക്കറ്റ് സമ്മാനിച്ചത്.

ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പരിപാടിയോടെ ലോക ഫുട്‌ബോള്‍ സൂപ്പര്‍ ഹീറോ ലയണല്‍ മെസിയുടെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയായി. കായിക പ്രേമികള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചാണ് മെസിയും ഒപ്പം ഉറുഗ്വേ ഫുട്‌ബോളര്‍ ലൂയി സുവാരസും മറ്റൊരു അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം റോഡ്രിഗോ ഡി പോളും പര്യടനം പൂര്‍ത്തിയാക്കിയത്. ഭാരതത്തിന്റെ പടിഞ്ഞാറന്‍ നഗരം മുംബൈയില്‍ നിന്നാണ് മെസി തലസ്ഥാന നഗരിയിലേക്കെത്തിയത്. സമയക്രമം വൈകിപോയതിനാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച നടന്നില്ല. വൈകീട്ട് 4.20 ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയത്തില്‍ പ്രവേശിച്ച മെസി അടങ്ങുന്ന താരനിരയ്‌ക്കൊപ്പം ജയ്ഷാ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചേര്‍ന്നു. മൈതാനത്ത് കൂടെ ഗാലറിയെ അഭിവാദനം ചെയ്തുകൊണ്ട് മെസി നടന്നു നീങ്ങി. കൊച്ചു താരങ്ങളുമായി പന്ത് തട്ടിയും പന്തുകളില്‍ ചിലത് ഗാലറിയേലിരിക്കുന്നവര്‍ക്കരികിലേക്ക് അടിച്ചു നല്‍കിയും മെസി ആഹ്ലാദം പങ്കുവച്ചു. ഭാരത ടീമിന്റെ ജേഴ്‌സിയും ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചാണ് ജയ് ഷാ മെസിയെ വരവേറ്റത്. ഇതിന് പിന്നാലെയാണ് വരുന്ന ലോകകപ്പിനുള്ള പ്രവേശന ടിക്കറ്റ് സമ്മാനിച്ചത്. ഫെബ്രുവരി ഏഴിന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഭാരതം-അമേരിക്ക മത്സരത്തിനുള്ള ക്ഷണമായാണ് ജയ് ഷാ പ്രവേശന പാസ് സമ്മാനിച്ചത്.

ശനിയാഴ്‌ച്ചയാണ് -ഗോട്ട്(ഗ്രെയ്റ്റ് ഓഫ് ഓള്‍ ടൈം) ടൂര്‍ ഓഫ് ഇന്ത്യ- എന്ന പേരില്‍ ഇതിഹാസ ഫുട്‌ബോളറുടെ ഭാരത സന്ദര്‍ശനം തുടങ്ങിയത്. ശനിയാഴ്‌ച്ച പുലര്‍ച്ചെ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മെസിയുടെ ഔദ്യോഗിക പരിപാടികള്‍ രാവിലെയോടെ ആരംഭിച്ചു. കൊല്‍ക്കത്ത സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദാസീനതയും കാരണം ആദ്യ പരിപാടി വലിയ കല്ലുകടിയിലാണ് കലാശിച്ചത്. ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ ആഗ്രഹിച്ചതെങ്കിലും മോശം സംഘാടനത്തെ തുടര്‍ന്ന് എല്ലാം അവതാളത്തിലായി. തുടര്‍ന്ന് ഉച്ചയോടെ ഹൈദരാബാദിലേക്ക് മടങ്ങി. ഗംഭീര സ്വീകരണവും ചിട്ടയായ ക്രമീകരണത്തോടെയും ഹൈദരാബാദിലും തുടര്‍ന്ന് ഞായറാഴ്‌ച്ച മുംബൈയിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി. മുംബൈയില്‍ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മെസിയും ഒരുമിച്ച് ഒരു വേദിയിലെത്തി. ഒടുവില്‍ ദല്‍ഹിയിലെ പരിപാടിയോടെ മെസിയുടെ ഭാരത യാത്ര സമാപിച്ചു.

Tags: Jay ShahMessi's India tourT20 World Cup India-USA match
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്
Cricket

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ലത്തീഫ് (ഇടത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (വലത്ത്)
Cricket

ക്രിക്കറ്റ് ജിഹാദിന് ആഹ്വാനം; ഇന്ത്യയിലെ ടി20 ലോകകപ്പ് ബംഗ്ലാദേശ് പോലെ പാകിസ്ഥാനും ബഹിഷ്കരിക്കണമെന്ന് റാഷിദ് ലത്തീഫ്

കൊല്‍ക്കത്തയിലെ വിവൈബികെയിലെത്തിയ ലയണല്‍ മെസി ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ലൂയി സുവാരസ് സമീപം
Football

മെസി ഭാരതത്തില്‍ സംഘാടനം പാളി, സംഘട്ടനം

Cricket

വിനായക ക്ഷേത്രത്തിൽ ടി20 ലോകകപ്പുമായി പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തി രോഹിത് ശർമയും ജയ്ഷായും

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.