Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 16, 2025, 04:30 am IST
in Football
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ കളിക്കാനിറങ്ങിയ അഞ്ച് മത്സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന ട്രിനിഡാഡ് താരം മാര്‍കസ് ജോസഫ് നിര്‍ണായകമായ സെമിയില്‍ ഹാട്രിക്കുമായി നിറഞ്ഞാടിയപ്പോള്‍ മലപ്പുറം എഫ്‌സി യെ തകര്‍ത്ത് തൃശൂര്‍ മാജിക് എഫ്‌സി ഫൈനലിലേക്ക് കുതിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തൃശൂര്‍ ഗംഭീര വിജയം സ്വന്തമാക്കിയത്.

19 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സാണ് തൃശൂര്‍ മാജിക് എഫ്‌സിയുടെ എതിരാളികള്‍. രണ്ട് ടീമുകളുടെയും ആദ്യ ഫൈനലാണ്. 26, 84, 90 +5 മിനിറ്റുകളിലായിരുന്നു മാര്‍ക്‌സ് ജോസഫിന്റെ ഗോളുകള്‍. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് അബ്ദല്‍ഹെ എല്‍ഫോഴ്‌സിയാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.

പ്രാഥമിക റൗണ്ടിലെ അവസാന നിര്‍ണായക മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ പരാജയപ്പെടുത്തിയ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് മലപ്പുറം എഫ്‌സി ഇന്നലെ സെമി കളിക്കാനിറങ്ങിയത്. മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിഷാദ്, സൂപ്പര്‍ സ്‌ട്രൈക്കര്‍ ജോണ്‍ കെന്നഡി എന്നിവര്‍ക്ക് പകരം അഭിജിത്ത്, നിധിന്‍ മധു, റോയ് കൃഷ്ണ എന്നിവര്‍ ഇറങ്ങി.

മറുവശത്ത് കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ നടന്ന അപ്രധാന മത്സരത്തില്‍ ഇറങ്ങിയ ഇലവന്‍ അഴിച്ചുപണിതാണ് തൃശൂര്‍ മാജിക് എഫ്‌സി സെമിക്കായി ഇറങ്ങിയത്. ഒന്നാം നമ്പര്‍ ഗോളി കമാലുദ്ദീന്‍ വലയ്‌ക്ക് മുന്നില്‍ ഇറങ്ങി. കെവിന്‍ പാഡില്ല, മാര്‍കസ് ജോസഫ്, ഫ്രാന്‍സിസ് ന്യുയര്‍, മെയില്‍സണ്‍ ആല്‍വസ് തുടങ്ങിയ വിദേശ താരങ്ങള്‍ ആദ്യ ഇലവനില്‍ ഇറങ്ങിയപ്പോള്‍ സൂപ്പര്‍ താരം ഇവാന്‍ മാര്‍ കോവിച്ച് ബെഞ്ചിലിരുന്നു.
സാധാരണ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി കളിക്കുന്ന തൃശൂരിന്റെ മറ്റൊരു ശൈലിയാണ് ഇന്നലെ സ്വന്തം മൈതാനത്ത് കണ്ടത്.തുടക്കം മുതല്‍ മലപ്പുറം ബോക്‌സിലേക്ക് തിരമാല കണക്കെ മുന്നേറ്റമാണ് അവര്‍ നടത്തിയത്. തുടക്കത്തില്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പതിനേഴാം മിനിറ്റില്‍ തൃശൂര്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ പറത്തിയ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. തൊട്ടടുത്ത മിനിറ്റില്‍ തൃശൂരിന്റെ ജിയാദ് ഒറ്റയ്‌ക്ക് മുന്നേറി നടത്തിയ ശ്രമവും. ലക്ഷ്യത്തിലെത്തിയില്ല. ഇരുപത്തിമൂന്നാം മിനിറ്റില്‍ തൃശൂരിന്റെ നാല് പ്രതിരോധക്കാര്‍ക്കിടയി ല്‍ നിന്ന് മലപ്പുറത്തിന്റെ എല്‍ഫോര്‍സിയുടെ കാലില്‍ നിന്ന് പോയ മഴവില്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇരുപത്തിയാറാം മിനിറ്റില്‍ തൃശൂര്‍ ഗോള്‍ നേടി. ബോക്‌സിന് തൊട്ടുപുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചത് മാര്‍ക്കസ് ജോസഫ്. പ്രതിരോധമതിലില്‍ നിന്ന നിധിന്‍ മധുവിന്റെ ശരീരത്തില്‍ തട്ടി ദിശമാറിയാണ് പന്ത് മലപ്പുറത്തിന്റെ വലയില്‍ കയറിയത് (10). ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം സമനില നേടി. ഫ്രീകിക്കില്‍ നിന്ന് മൊറൊക്കോക്കാരന്‍ എല്‍ഫോര്‍സിയാണ് സ്‌കോര്‍ ചെയ്തത് (11).

രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ മലപ്പുറത്തിന് മികച്ച അവസരം ലഭിച്ചു. യുവതാരം അഭിജിത്തിന്റെ പാസ് സ്വീകരിച്ച് എയ്‌ത്തോര്‍ ആല്‍ഡലിര്‍ തിരിച്ചുവിട്ട പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി. അറുപത്തിയഞ്ചാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിന്റെ ബാക്ക് ഹീല്‍ പാസ് ഫൈസല്‍ അലി കരുത്തുറ്റ ഷോട്ടാക്കി മാറ്റിയെങ്കിലും മലപ്പുറത്തിന്റെ പോസ്റ്റില്‍ നിന്ന് ഏറെ അകലെയായി. എണ്‍പത്തിനാലാം മിനിറ്റില്‍ തൃശൂര്‍ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത് മൂന്നാം ഗോളും മാര്‍ക്കസ് ജോസഫിലൂടെ മലപ്പുറത്തിന്റെ വലയിലെത്തിച്ചു. ഇതോടെ തൃശൂരിന്റ ഗോള്‍ പട്ടിക പൂര്‍ത്തിയായി. രണ്ടാം സെമി ഫൈനലിന് സാക്ഷിയാവാന്‍ 11133 കാണികള്‍ ഗ്യാലറിയിലെത്തി.

Tags: Super League KeralaMalappuram FCThrissur Magic fc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും
Football

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

Football

സൂപ്പര്‍ ലീഗ് കേരള: മലയാളി ഹൃദയത്തിലേറ്റിയ കാല്‍പന്ത് മാമാങ്കം

പുതിയ വാര്‍ത്തകള്‍

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.