Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടിയെ ആക്രമിച്ച കേസ്: പോലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 10:28 am IST
inKerala

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസിന്റെ വീഴ്ചകളെ വിചാരണക്കോടതിയുടെ വിധിയില്‍ അക്കമിട്ട് നിരത്തുന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു മുക്തനാക്കിയത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 200 ഓളം പേജുകളിലാണ് വിശദമായി പ്രതിപാദിക്കുന്നത്. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച രണ്ടു പ്രധാന വാദങ്ങളെ – പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ‘വ്യാജ’ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു, എന്നിവ 1709 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് തള്ളിക്കളഞ്ഞു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) സംഭവിച്ച ഗുരുതര അന്വേഷണ വീഴ്ചകള്‍ വിധിപ്പകര്‍പ്പില്‍ എടുത്തുപറയുന്നു. പ്രധാന സാക്ഷികളെ വിസ്തരിക്കാതിരുന്നത്, സൈബര്‍ വിദഗ്ധനെ ഭീഷണിപ്പെടുത്തിയത്, പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകള്‍ വ്യക്തമായ കാരണമില്ലാതെ ഫൊറന്‍സിക് പരിശോധനക്ക് അയക്കാതിരുന്നത് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ദിലീപിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് തുറന്നടിക്കുകയാണ് കോടതി. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ എടുത്ത് പറയുന്നുണ്ട്. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനും ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചതിനും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡാറ്റകള്‍ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ടാണ് ഈ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കാതിരുന്നതെന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വലിയ വീഴ്ച പോലീസിന് ഉണ്ടായതായാണ് വിധിയില്‍ പറയുന്നത്.

എല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന ദിലീപിന്റെ വാദത്തെ സാധൂകരിക്കുന്ന നിഗമനങ്ങളിലേക്ക് തന്നെയാണ് കോടതി എത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ നല്‍കിയതിന് പ്രധാന കാരണമായി പ്രോസിക്യൂഷന്‍ പറയുന്ന വിവാഹമോതിരത്തിന്റെ കാര്യം അതിജീവിത ആദ്യഘട്ടത്തിലൊന്നും പറയാതിരുന്നതിലും കോടതി സംശയം രേഖപ്പെടുത്തി.
ഒരു മാഡമാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് തുടക്കത്തില്‍ പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ ആ മാഡം എവിടെ എന്ന നിര്‍ണായക ചോദ്യവും കോടതി പോലീസിനോട് ചോദിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും എസ്പി സുദര്‍ശനും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖകളും ഒരു റിട്ട് ഹര്‍ജിയും ഉള്‍പ്പെടെയുള്ള പ്രതിഭാഗം തെളിവുകള്‍ കോടതി ഗൗരവമായി എടുത്തു. ഡിജിറ്റല്‍ ഡാറ്റ നശിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട മൊഴിയാണ് ഒരുപക്ഷേ, പ്രോസിക്യൂഷന്‍ കേസിന് ഏറ്റവും വലിയ തിരിച്ചടിയായത്. സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ (പ്രോസിക്യൂഷന്‍ സാക്ഷി 214) സഹായത്തോടെ ഗൂഢാലോചനയുടെ തെളിവുകള്‍ മറയ്‌ക്കുന്നതിനായി ദിലീപ് തന്റെ ഐഫോണുകളില്‍നിന്ന് കുറ്റകരമായ ചാറ്റുകള്‍ മായ്ച്ചുകളഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, സായ് ശങ്കറിന്റെ മൊഴി പ്രോസിക്യൂഷനു തന്നെ തിരിച്ചടിയായി. ദിലീപ് ഡാറ്റ മായ്‌ക്കുന്നതു കണ്ടതായി സായ് ശങ്കര്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടപ്പോള്‍, തന്റെ ആദ്യമൊഴി സമ്മര്‍ദം മൂലം പറഞ്ഞ നുണയാണെന്നാണ് പോലീസിനു നല്‍കിയ മൊഴിമാറ്റത്തെക്കുറിച്ച് വിധിന്യായത്തില്‍ സായ് ശങ്കര്‍ പറഞ്ഞത്. ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ച് ഡാറ്റ നശിപ്പിച്ചു എന്ന് അവകാശപ്പെട്ട് പോലീസ് മഹസര്‍ തയാറാക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് തെറ്റായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്നീട് കോടതിയില്‍ സമ്മതിച്ചത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ കൂടുതല്‍ തകര്‍ത്തു. ഡാറ്റയൊന്നും അഭിഭാഷകര്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും ലാബ് ഡയറക്ടര്‍ മൊഴി നല്‍കി. ഡിലീറ്റ് ചെയ്ത 12 ചാറ്റുകള്‍ സ്വകാര്യ സ്വഭാവമുള്ളവയും കേസുമായി ബന്ധമില്ലാത്തവയുമാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇതോടെ പോലീസ് കെട്ടിപ്പൊക്കിയ തെളിവുകളെല്ലാം തകര്‍ന്നടിയുകയായിരുന്നു.

Tags: Actor DileepActress attack caseCourt enumerates police failures
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.