Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മുഹമ്മദ് സലാ ലിവര്‍ വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 05:16 am IST
inFootball

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്‌സിയുടെ സൂപ്പര്‍ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തില്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിലവിലെ കോച്ച് ആര്‍നെ സ്ലോട്ടില്‍ നിന്നും നേരിടുന്ന അവഗണനയെ കുറിച്ചും കോച്ചുമായുള്ള ഒത്തിണക്കമില്ലായ്‌മയും സലാ പരോക്ഷമായി സൂചിപ്പിച്ചു. വര്‍ഷങ്ങളായി ലിവറിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന താന്‍ ഒരുകാലത്തും ഒരു ടീമില്‍ നിന്നും നേരിടാത്ത വെല്ലുവിളിയാണ് സ്വന്തം ടീമില്‍ നിന്നും നേരിടുന്നതെന്ന് സലാ അറിയിച്ചു. വരുന്ന ശനിയാഴ്‌ച്ച ബ്രൈറ്റണിനെതിരായ മത്സരമായിരിക്കും ലിവറിനു വേണ്ടിയുള്ള തന്റെ അവസാന മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഒരു കളിയുടെ 90 മിനിറ്റും ഞാന്‍ സൈഡ് ബെഞ്ചിലിരിന്നുവെന്ന്. ഒന്നല്ല കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഇത് ആവര്‍ത്തിക്കുന്നു. ഇതുപോലൊരു സാഹചര്യം എന്റെ കരിയറില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. ലിവറിന് വേണ്ടി ഒത്തിരി ചെയ്തിട്ടുള്ളയാളാണ്, ലീഗ് കിരീടം നേടിയ ഇക്കഴിഞ്ഞ സീസണിലും അത് ആവര്‍ത്തിച്ചിരുന്നു, എന്നിട്ടും എന്തുകൊണ്ട് ക്ലബ്ബ് എന്നോട് ഈ സമീപനം പുലര്‍ത്തുന്നുവെന്ന് മനസ്സിലാകുന്നില്ല- മുഹമ്മദ് സലാ പറഞ്ഞു.

ഈ ക്ലബ്ബ് എന്നെ പുറത്താക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ആരോ ഇതിന്റെ പിന്നിലുണ്ടെന്ന് ആരോപിച്ച സലാ പക്ഷെ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയില്ല. കഴിഞ്ഞ ഏതാനും സീസണുകളിലായി ലിവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അത്യുഗ്രന്‍ കുതിപ്പില്‍ സലായുടെ തിളക്കമാര്‍ന്ന കരിയറിന്റെ മികവും ഉണ്ടായിരുന്നു. ജര്‍മന്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ മാനേജരായിരുന്ന കാലത്താണ് സലായുടെ മികവ് ലോകം കൂടുതലായി അറിഞ്ഞതും ആസ്വദിച്ചതും. നാല് തവണ പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍വേട്ടക്കാരനായി. കഴിഞ്ഞ വര്‍ഷം ലിവര്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതില്‍ സുപ്രധാന പങ്ക് വഹിച്ചത് സലാ ആയിരുന്നു.

ഭാവിയെ കുറിച്ചുള്ള സൂചനകള്‍ അഭിമുഖത്തില്‍ സലാ നല്‍കി കഴിഞ്ഞു. സ്വന്തം നാടായ ഈജിപ്തിലെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. ഈജിപ്തിലെ അല്‍ മക്കാവ്‌ലൂന്‍ ക്ലബ്ബിലൂടെയാണ് സലായുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. അവിടെ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബ് ബാസലിലേക്ക് ക്ഷണം ലഭിച്ചു. പിന്നീട് ചെല്‍സിയിലെത്തി. പ്രീമിയര്‍ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്നത് ചെല്‍സിക്കുവേണ്ടിയായിരുന്നെങ്കിലും ഒന്നര വര്‍ഷത്തിനിടെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫയോറെന്റീനയിലേക്കും അവിടെ നിന്നും വീണ്ടും ലോണില്‍ മറ്റൊരു ഇറ്റാലിയന്‍ ടീം എഎസ് റോമയിലേക്കും മാറി. 2017-18 സീസണിലാണ് ലിവര്‍പൂള്‍ എഫ്‌സി അവരുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച് സലായെ സ്വന്തമാക്കിയത്. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം യര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന അവസരത്തിലാണ് മുഹമ്മദ് സലായെയും ടീമില്‍ എത്തിച്ചത്.

Tags: Mohamed SalahLiverpool FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.