Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നുഴഞ്ഞുകയറ്റക്കാര്‍ എങ്ങനെ അഭയാര്‍ത്ഥികളാകും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 05:54 am IST
inEditorial

കപട മതേതര വാദികളുടെയും ഇടതു ജിഹാദികളുടെയും അര്‍ബന്‍ നക്‌സലുകളുടെയും ഇടനെഞ്ചിലേക്കു തന്നെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം നിറയൊഴിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഭാരതത്തില്‍ പ്രവേശിച്ചവര്‍ക്ക് പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യം നീതിന്യായ വ്യവസ്ഥയില്‍ നിന്ന് പ്രതീക്ഷിക്കാമോയെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതി ചോദിച്ചത്. ഭാരതത്തിലെത്തി ‘കാണാതായ’ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാര്‍ അഭയാര്‍ത്ഥികളാവില്ലെന്ന ശക്തമായ നിലപാട് കോടതി സ്വീകരിച്ചത്.

ഞങ്ങള്‍ അവര്‍ക്കു ചുവന്ന പരവതാനി വിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. റോഹിങ്ക്യകള്‍ പലപ്പോഴും രാജ്യത്തേക്ക് ഒളിച്ചു കടന്നശേഷം ഭക്ഷണവും അഭയവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെടുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

രാജ്യത്തിന്റെ സ്വന്തം കുട്ടികള്‍ക്കല്ലേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതെന്നും, അനധികൃതമായി കടന്നുവന്നവരെ സഹായിക്കാനായി നിയമം എത്രത്തോളം ദുരുപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ആത്മരോഷത്തോടെ ചോദിക്കുകയുണ്ടായി. രാജ്യത്തെ വിഭവങ്ങളുടെ പരിമിതിയിലേക്ക് കൂടിയാണ് ഈ അഭിപ്രായപ്രകടനം വിരല്‍ചുണ്ടിയത്.

ഉത്തര ഭാരതത്തിലെ ചില പ്രദേശങ്ങളിലൂടെ അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ സംബന്ധിച്ച സുരക്ഷാ ആശങ്കകളും ജഡ്ജിമാര്‍ പങ്കുവയ്‌ക്കുകയുണ്ടായി. നിയമവിരുദ്ധമായി നുഴഞ്ഞുകയറി വരുന്നവരെ ഇവിടെ പാര്‍പ്പിക്കാനുള്ള ബാധ്യത നമുക്കുണ്ടോയെന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ റോഹിങ്ക്യകള്‍ അനുഭവിക്കുന്നത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ്. നിയമവും നീതിപീഠത്തിന്റെ തീരുമാനങ്ങളുമൊന്നും ഇവര്‍ക്ക് ബാധകമല്ല.

മ്യാന്‍മറില്‍ നിന്നുള്ള മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ അനധികൃതമായി കടന്നുവന്നതിനാല്‍ അവരെ തുടരാന്‍ അനുവദിക്കണമോ, തിരിച്ചയക്കണമോ എന്നതാണ് നമ്മുടെ പ്രശ്‌നമെന്നും, യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഭാരതം ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍, ഇവിടെ അവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അവരുടെ സാന്നിധ്യം സുരക്ഷാ ഭീഷണിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖകളുടെ ഉപയോഗം, ഭീകരവാദ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ റോഹിങ്ക്യകളുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില മനുഷ്യാവകാശ സംഘടനകള്‍, വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന റോഹിങ്ക്യകള്‍ അന്താരാഷ്‌ട്ര മാനവികതാ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംരക്ഷണം അര്‍ഹിക്കുന്നവരാണെന്നും, ഭാരത ഭരണഘടന എല്ലാ വ്യക്തികളുടെയും ജീവനും മാന്യതയും സംരക്ഷിക്കണമെന്നും വാദിക്കുന്നവരാണ്. ദേശീയ താല്‍പ്പര്യം എന്നത് ഇക്കൂട്ടര്‍ പരിഗണിക്കുന്നതേയില്ല.

ഭാരതത്തിലെ റോഹിങ്ക്യകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശ് വഴി ബ്രോക്കര്‍മാരുടെ സഹായത്തോടെ അതിര്‍ത്തി കടന്ന് വന്നിട്ടുള്ളവരാണ്. പശ്ചിമ ബംഗാള്‍, ത്രിപുര, അസം പോലുള്ള സംസ്ഥാനങ്ങളിലെ നദികളും കാട്ടുവഴികളും അവര്‍ ഇതിനായി ഉപയോഗിക്കുന്നു. ജമ്മു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ എന്നിവ വഴിയും ഇവര്‍ എത്തുന്നുണ്ട്. ദല്‍ഹി, ജമ്മു, ഹൈദരാബാദ്, മെവാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിലാണ് ഇവര്‍ താമസിക്കുന്നത്. കേരളത്തില്‍ മലപ്പുറം ജില്ലയിലും ഇവരില്‍ ചിലര്‍ താമസിക്കുന്നുണ്ട്.

വ്യാജ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് റോഹിങ്ക്യകള്‍ അടിസ്ഥാന സേവനങ്ങള്‍ തരപ്പെടുത്തുകയും ചെയ്യുന്നു. നുഴഞ്ഞുകയറുകയും വ്യാജ രേഖകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്കുള്ള എല്ലാ സേവനങ്ങളും അവകാശങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. അതിന് ബാധ്യതയുമില്ല.

റോഹിങ്ക്യകളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഹര്‍ജിയുമായി എത്തിയിരിക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അഭയാര്‍ത്ഥികളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത റോഹിങ്ക്യകള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് സുപ്രീംകോടതി തീര്‍ത്തു പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശരിവയ്‌ക്കുന്നതാണ് റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ കുറിച്ചുള്ള സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

Tags: Urban NaxalrefugeesLeft Jihadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?: നിഷികാന്ത് ദുബെ

കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ് (ഇടത്ത്) എം.എം. നരാവനെയുടെ ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയുടെ പുറംചട്ട (നടുവില്‍)
India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഐഡിയ കൊടുത്ത വില്ലന്‍ കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ്; അര്‍ബന്‍ നക്സലായി അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍

Special Article

വിഭജനത്തിന്റെ ദുഃഖ കഥ വിസ്മരിക്കരുത്‌

India

ഇനി അഭയാർത്ഥികളല്ല , അഭിമാനമുള്ള ഭാരതീയർ : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 185 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.