Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുത്ത് തെളിയിച്ച് നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍

കെ.പി. അനിജാമോള്‍byകെ.പി. അനിജാമോള്‍
Dec 4, 2025, 04:55 am IST
inKerala
നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉപഹാരം സമ്മാനിക്കുന്ന നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉപഹാരം സമ്മാനിക്കുന്ന നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രശക്തി വിളിച്ചോതി ഭാരത നാവികസേനയുടെ ‘ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍’ തലസ്ഥാനത്ത് വിസ്മയം തീര്‍ത്തു. നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുംമുഖം കടല്‍ത്തീരത്ത് അരങ്ങേറിയ അഭ്യാസപ്രകടനം ആകാംക്ഷാഭരിതമായിരുന്നു. നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളും സാങ്കേതിക മികവും പ്രവര്‍ത്തന ശേഷിയും പ്രദര്‍ശിപ്പിച്ചു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. നേവല്‍ സ്റ്റാഫ് മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക പ്രമുഖര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഐഎന്‍എസ് വിക്രാന്തും മാര്‍ക്കോസ് കമാന്‍ഡോകളും നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളും കൃത്യതയും പ്രകടമാക്കുന്ന ഏകോപിത നീക്കങ്ങളാണ് ഓപ്പറേഷണല്‍ ഡെമോയില്‍ അവതരിപ്പിച്ചത്. വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ ഇരുപതിലധികം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും, വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും, നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോസ് (മാര്‍ക്കോസ്) സംഘവും ചേര്‍ന്ന് സമുദ്രത്തിലെ കരുത്ത് തെളിയിച്ചു.

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന അഭ്യാസപ്രകടനത്തില്‍ ഭാരതത്തിന്റെ അഭിമാനമായ ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്റര്‍

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. പിന്നാലെ ഭാരതത്തിന്റെ പോര്‍ക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്‌ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ചേര്‍ന്ന് തീരക്കടലില്‍ വിസ്മയക്കാഴ്ചയൊരുക്കി. ഐഎന്‍എസ് വിക്രാന്തില്‍ നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍ നിന്നുള്ള എയര്‍ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തിന്റേയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി.

സീ കേഡറ്റ് കോറിന്റെ ഹോണ്‍പൈപ്പ് നൃത്തം, സാംസ്‌കാരിക പരിപാടികള്‍, നാവിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘കണ്ടിന്യുവിറ്റി ഡ്രില്‍’ എന്നിവയും കാണികള്‍ക്ക് ആവേശമായി. ഇന്ത്യന്‍ നേവല്‍ ബാന്‍ഡിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു, തുടര്‍ന്ന് കപ്പലുകളില്‍ ദീപാലങ്കാരം നടത്തി.

 

Tags: ഇന്ത്യന്‍ നാവികസേനshangumugam#NavydayKP AnijamolNavy operational demonstrationശംഖുംമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിക്കുന്ന ഹെലികോപ്റ്ററുകള്‍
Kerala

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

News

പോരാട്ട സന്നദ്ധതയ്‌ക്ക് ആയുധ ആധുനികവൽക്കരണം നിർണായകം; ഭാരതം അതിൽ കരുത്തു തെളിയിച്ചു: രാഷ്‌ട്രപതി മുർമ്മു

Kerala

കേരളത്തിലെ ആദ്യ വെഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം ശംഖുമുഖത്ത്

Defence

പദ്മിനി മുതല്‍ വിക്രാന്ത് വരെ; തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നിന്ന് അഭിമാനമായി മാറിയ കപ്പല്‍ശാലയുടെ വീരഗാഥ

India

അഗ്നിവീര്‍ ആകാന്‍ യുവാക്കളോട് ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ആഹ്വാനം; അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ഉഷ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.