Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പോരാട്ട സന്നദ്ധതയ്‌ക്ക് ആയുധ ആധുനികവൽക്കരണം നിർണായകം; ഭാരതം അതിൽ കരുത്തു തെളിയിച്ചു: രാഷ്‌ട്രപതി മുർമ്മു

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 3, 2025, 11:03 pm IST
inNews

തിരുവനന്തപുരം: ഏതൊരു സായുധസേനയുടെയും പോരാട്ടസന്നദ്ധതയ്‌ക്ക് ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും നിർണായകമാണെന്നും സങ്കീർണമായ സംവിധാനങ്ങൾ ഭാരതത്തിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഭാരത നാവികസേന തെളിയിച്ചത് ഏറെ സന്തോഷകരമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അഭിപ്രായപ്പെട്ടു. നാവികസേനാ ദിനത്തിൽ തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, അത്യാധുനിക വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, കൽവരി ക്ലാസ് അന്തർവാഹിനികൾ എന്നിവ നമ്മുടെ ഈ കഴിവുകളുടെ ചില ഉദാഹരണങ്ങളാണ്. സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്‌ക്കു കരുത്തുപകരുന്നു. ഇതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക നവീകരണത്തിനു തുടക്കമിടുകയും ചെയ്യുന്നു. ഭാരത നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സംഭാവനയേകുമെന്നും എനിക്കുറപ്പുണ്ട് രാഷ്‌ട്രപതി പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണ്ണരൂപം.
നമ്മുടെ സമുദ്രങ്ങൾ സംരക്ഷിക്കുന്നതിനും, നമ്മുടെ കപ്പൽനിർമാതാക്കളെ ശാക്തീകരിക്കുന്നതിനും, നമ്മുടെ നാവികരെ പിന്തുണയ്‌ക്കുന്നതിനും, നമ്മുടെ മഹത്തായ നാഗരികതയെ എപ്പോഴും നിർവചിച്ചിരിക്കുന്ന സമുദ്രചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നമുക്കൊന്നിച്ച് ആവർത്തിച്ചുറപ്പിക്കാം.

നാവികദിനത്തോടനുബന്ധിച്ച് ഭാരത നാവികസേന നടത്തിയ പ്രവർത്തനാഭ്യാസപ്രകടനത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. നമ്മുടെ മാതൃഭൂമിയുടെ സംരക്ഷണത്തിനായി നാവികോദ്യോഗസ്ഥർ നടത്തിയ നിസ്വാർഥസേവനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും ആഘോഷമാണു നാവികദിനം. ഈ വേളയിൽ ഏവർക്കും ഞാൻ ആശംസകൾ നേരുന്നു.
രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനത്തിന് ഭാരത നാവികസേനയിലെ വനിതകളോടും പുരുഷന്മാരോടും ഭാരതത്തിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തരെയും ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു. സഹപൗരന്മാരുടെ പേരിൽ, നിങ്ങളുടെ പ്രൊഫഷണലിസത്തിനും അഭിനിവേശത്തിനും ദേശസ്‌നേഹത്തിനും ഞാൻ ഏവരോടും നന്ദി പറയുന്നു.
നാവികസേനാദിനത്തിൽ പ്രവർത്തനാഭ്യാസപ്രകടനങ്ങൾക്കായി ഭാരത നാവികസേന വിവിധ നഗരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. നമ്മുടെ നാവികസേനയുടെ മികവിനു സാക്ഷ്യംവഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൗരന്മാർക്ക് അവസരമൊരുക്കുന്നതു സ്വാഗതാർഹമായ നടപടിയാണ്.

സമുദ്രാവബോധം നമുക്കു പുതിയ കാര്യമല്ല. അതു നമ്മുടെ നാഗരികസ്മരണയിൽ, ചോളചേര കപ്പൽവ്യൂഹങ്ങളിൽനിന്നും ഛത്രപതി ശിവാജി മഹാരാജ് മുതൽ കുഞ്ഞാലി മരയ്‌ക്കാർ വരെയുള്ളവരിൽ നിന്നുമാണ് ഒഴുകിയെത്തുന്നത്. കേരളത്തിന് അഭിമാനകരമായ സമുദ്രപാരമ്പര്യമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിനെതിരെ പോരാടി ഇവിടത്തെ പോരാളികൾ തീരം സംരക്ഷിച്ചു. പുരാതന തുറമുഖമായ മുസിരിസ്, ലോകവുമായി ഭാരതം ഇടപഴകിയിരുന്ന പ്രധാന കവാടങ്ങളിലൊന്നായിരുന്നു.
ഇന്ത്യൻ മഹാസമുദ്രമേഖല വളരെ തന്ത്രപരവും നിർണായകവുമായ സമുദ്ര ഇടമാണ്. ആഗോള ഊർജവിതരണത്തിനും വ്യാപാരത്തിനുമുള്ള ഇടനാഴിയാണിത്. ഈ മേഖലയുടെ കേന്ദ്രത്തിലാണ് ഭാരതം സ്ഥിതിചെയ്യുന്നത് എന്നതിനാൽ, നമുക്കു പ്രത്യേക ഉത്തരവാദിത്വമുണ്ട്. സമുദ്രങ്ങൾ തുറന്നതും സ്ഥിരതയുള്ളതും നിയമാധിഷ്ഠിതവുമായി തുടരണമെന്ന ആശയത്തോടു നാം പ്രതിജ്ഞാബദ്ധരാണ്. ‘വസുധൈവ കുടുംബകം’ എന്ന നമ്മുടെ കാഴ്ചപ്പാടിനനുസൃതമായി, ഭാരത സമീപനം മത്സരാധിഷ്ഠിതമല്ല; മറിച്ച്, സഹകരണപരമാണ്. സംയുക്ത അവബോധം, ശേഷി വർധിപ്പിക്കൽ, സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗം എന്നിവയ്‌ക്കാണു നമ്മുടെ രാജ്യം പ്രാധാന്യമേകുന്നത്.
നമ്മുടെ കടലുകളുടെ സുരക്ഷയ്‌ക്കുള്ള പ്രധാന പങ്കാളിയായി നിലകൊള്ളുകയാണ് ഭാരത നാവികസേന. ഭീഷണികൾ തടയുന്നതുമുതൽ കടൽക്കൊള്ള ചെറുക്കുന്നതുവരെയും, നമ്മുടെ പ്രത്യേക സാമ്പത്തിക മേഖല സുരക്ഷിതമാക്കുന്നതു മുതൽ സമുദ്രസഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെയും, നാവികസേനയുടെ പങ്ക് പരമ്പരാഗത പ്രതിരോധത്തിനുമതീതമായി വ്യാപിക്കുന്നു. നാവികസേന ഭരതത്തിന്റെ മാനുഷികവശത്തിനും ഉദാഹരണമാണ്. ഇന്ത്യൻ മഹാസമുദ്രമേഖലയിലുടനീളമുള്ള പ്രതിസന്ധികളിൽ, പൗരന്മാരെ ഒഴിപ്പിക്കുക, സഹായം നൽകുക, മാനുഷിക സഹായം എത്തിക്കുക എന്നിവയിൽ ആദ്യം പ്രതികരിക്കുന്നവരായി നാവികസേന പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രകൃതിദുരന്തങ്ങൾ മുതൽ വിദൂര സമുദ്ര മേഖലയിലെ
രക്ഷാപ്രവർത്തനങ്ങൾവരെ, ഭാരത നാവികസേന ഉറപ്പിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ‘സാഗർ’ വിഷനു കീഴിൽ ഏറ്റെടുക്കുന്ന പുതിയ സംരംഭങ്ങൾ സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, മാനുഷിക സഹായം നൽകുകയും, അന്താരാഷ്‌ട്ര സമുദ്രസമൂഹത്തിനു സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

ഇന്ന്, സുസ്ഥിരവികസനത്തിന്റെ ചാലകശക്തിയായി നീല സമ്പദ് വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശ്രമങ്ങളിൽ ഭാരത നാവികസേന സുപ്രധാന പങ്കുവഹിക്കുന്നു. സമുദ്രപാതകൾ സുരക്ഷിതമാക്കുന്നതിലൂടെയും, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിലൂടെയും, നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിലൂടെയും, സമുദ്രഗവേഷണത്തെ പിന്തുണയ്‌ക്കുന്നതിലൂടെയും സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനു നാവികസേന കരുത്തുപകരുന്നു.
ഏതൊരു സായുധസേനയുടെയും പോരാട്ടസന്നദ്ധതയ്‌ക്ക് ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും നിർണായകമാണ്. സങ്കീർണമായ സംവിധാനങ്ങൾ ഭാരതത്തിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഭാരത നാവികസേന തെളിയിച്ചത് ഏറെ സന്തോഷകരമാണ്. വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, അത്യാധുനിക വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, കൽവരി ക്ലാസ് അന്തർവാഹിനികൾ എന്നിവ നമ്മുടെ കഴിവുകളുടെ ചില ഉദാഹരണങ്ങളാണ്. സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്‌ക്കു കരുത്തുപകരുന്നു. ഇതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക നവീകരണത്തിനു തുടക്കമിടുകയും ചെയ്യുന്നു. ഭാരത നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സംഭാവനയേകുമെന്നും എനിക്കുറപ്പുണ്ട്.
നമ്മുടെ സമുദ്രങ്ങൾ സംരക്ഷിക്കുന്നതിനും, നമ്മുടെ കപ്പൽനിർമാതാക്കളെ ശാക്തീകരിക്കുന്നതിനും, നമ്മുടെ നാവികരെ പിന്തുണയ്‌ക്കുന്നതിനും, നമ്മുടെ മഹത്തായ നാഗരികതയെ എപ്പോഴും നിർവചിച്ചിരിക്കുന്ന സമുദ്രചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നമുക്കൊന്നിച്ച് ആവർത്തിച്ചുറപ്പിക്കാം.

നാവികദിനത്തിന്റെ പൂർവസന്ധ്യയിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ഞാൻ ആശംസകളും അഭിനന്ദങ്ങളും വീണ്ടും അറിയിക്കുന്നു. ഭാരത നാവികസേന എന്നും വിജയം കൈവരിക്കട്ടെ!

ജയ് ഹിന്ദ്!
ജയ് ഭാരത്!

Tags: rashtrapathiDraupadimurmuINS#samkhumukham#Navyday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.