ന്യൂദല്‍ഹി: വഖഫ് ഭൂമിയുടെ വിശദാംശങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനുള്ള സമയ പരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരള സംസ്ഥാന വഖഫ് ബോര്‍ഡ്, സമസ്ത എന്നിവയുള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. സമയം നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കുന്നതിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തിലെ മൂന്ന് ബി പ്രകാരം സമയ പരിധി നീട്ടാന്‍ ട്രിബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഉമീദ് പോര്‍ട്ടലില്‍ രേഖകള്‍ അപ്
ലോഡ് ചെയ്യുന്നതിന് നല്കിയ ആറ് മാസം പരിധി ഈ അഞ്ചിന് അവസാനിക്കും.











