Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അവരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ മുട്ടുശാന്തി മാത്രമാണ് കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ എന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 10:42 pm IST
in India

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അവരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ മുട്ടുശാന്തി മാത്രമാണ് കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ എന്ന് വിലയിരുത്തല്‍. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പ്രാതല്‍ കഴിച്ച് സൗഹൃദപൂര്‍വ്വം പിരിഞ്ഞുവെന്ന് വരുത്തിതീര്‍ത്ത് തല്‍ക്കാലം മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ തന്ത്രം മാത്രമാണിത്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ കടുത്ത അന്ത്യശാസനം പാലിച്ചാണ് ഇരുവരും പ്രാതല്‍ മേശയില്‍ കൂടിക്കാഴ്ച നടത്തിയത്. നേതാക്കള്‍ പ്രാതല്‍ പങ്കിടുമ്പോഴും ഇരുപക്ഷത്തേയും എംഎല്‍എമാര്‍ സമാന്തരമായി യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

സിദ്ധരാമയ്യ നല്‍കിയ പ്രാതല്‍ ശിവകുമാര്‍ കഴിച്ചതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് യുദ്ധം തീര്‍ന്നുവെന്നാണ് കെ.സി. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം. പക്ഷെ കാര്യങ്ങള്‍ കെ.സി.വേണുഗോപാല്‍ കരുതുന്നതുപോലെ എളുപ്പത്തില്‍ പരിഹൃതമാകുന്ന ഒന്നല്ല. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കസേര ശിവകുമാറിന് നല്‍കുമെന്ന് സിദ്ധരാമയ്യ വാഗ്ദാനം നല്‍കിയിരുന്നതാണ്. ആ സമയം നവമ്പര്‍ 20ന് തീര്‍ന്നിട്ടും മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറല്ലാത്തതാണ് അടിസ്ഥാന പ്രശ്നം.

തന്റെ നേതൃത്വത്തിനെതിരായ പ്രശ്നമല്ല ഇതെന്നും ചില എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും അതിനാണ് അവര്‍ ദല്‍ഹിയില്‍ പോയതെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന രാഷ്‌ട്രീയസംഭവവികാസങ്ങളെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ വിശദീകരണം. പക്ഷെ കാര്യങ്ങള്‍ സിദ്ധരാമയ്യ വിശദീകരിക്കുന്ന പോലെ അത്ര ലളിതമല്ല.

പ്രാതലിന് ശേഷം ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസ മ്മേളനവും കൃത്രിമമായ കെട്ടിയുയര്‍ത്തിയ ഐക്യപ്രഖ്യാപനം മാത്രമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കാന്‍റിന് നേരെ ഉയരുന്ന ചോദ്യശരങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു സമാധാനം ഉണ്ടാക്കുക എന്നതായിരുന്നു ഈ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം. ബിജെപിയും ജെഡിഎസും ചേര്‍ന്നാണ് പ്രശ്നങ്ങള്‍സൃഷ്ടിക്കുന്നതെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ശീതകാല നിയമസഭാ സമ്മേളനത്തില്‍ ബിജെപി അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ തോല്‍പിക്കുമെന്നും സിദ്ധരാമയ്യയും ശിവകുമാറും പ്രഖ്യാപിച്ചതും പുറമേയ്‌ക്കുള്ള ഒരു അഭിനയം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.

2004ല്‍ പ്രധാനമന്ത്രിയാകാമായിരുന്നിട്ടും സോണിയാഗാന്ധി അധികാരം ത്യജിച്ചതിന് ഡി.കെ. ശിവകുമാര്‍ സോണിയയെ കഴിഞ്ഞ ദിവസം പുകഴ്‌ത്തിയിരുന്നു. പകരം മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് വലിയ സംഭവമാണെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് ശിവകുമാറും കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിക്കസേര ത്യജിക്കും എന്നതിന്റെ സൂചനയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. കാരണം ശിവകുമാറിന്റെ പക്ഷത്തുള്ള എംഎല്‍എമാര്‍ ഒരു നിലയ്‌ക്കും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. ശിവകുമാറിന് മുഖ്യമന്ത്രിക്കസേര നല്‍കുന്ന എന്നതില്‍ കുറഞ്ഞ ഒരു പരിഹാരത്തിനും അവര്‍ ഒരുക്കമല്ല.കഴിഞ്ഞ ദിവസം രാത്രിയില്‍ ഡി.കെ. ശിവകുമാറിനൊപ്പം നില്‍ക്കുന്ന പത്ത് എംഎല്‍എമാര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റിസോര്‍ട്ടില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. മാഗഡിയിലെ ബാലകൃഷ്ണ, കുനിഗലിലെ രംഗനാഥന്‍, നരാ ഭരത് റെഡ്ഡി, മഹേന്ദ്ര തമ്മന്നവര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഇവര്‍ ഭാവിയില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങളാണ് മെനഞ്ഞതെന്ന് പറയുന്നു.

ഡിസംബര്‍ 1 തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നടത്താന്‍ പോകുന്ന പ്രഖ്യാപനമാണ് പ്രധാനം. അതില്‍ നേതൃമാറ്റം എന്ന അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശിവകുമാര്‍ പക്ഷം പുറത്തുപോയേക്കാമെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Tags: dk shivakumarSiddaramaiahKarnataka CongressCongress HighcommandCongress infight in KarnatakaKarntaka Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)
India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

നസീര്‍ അഹമ്മദ് (ഇടത്ത്) കെ അബ്ദുള്‍ ജബ്ബാര്‍ (നടുവില്‍) സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും (വലത്ത്)
India

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി…കീറാമുട്ടിയായി നേതൃമാറ്റം

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)
India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

Kerala

പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി കെ ശിവകുമാറും

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.